പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

അപ്പാച്ചെ സീരീസ് ബൈക്കുകളുടെ 40 ലക്ഷം യൂണിറ്റ് വിൽ‌പനയുടെ ആഘോഷത്തിന്റെ ഭാഗമായി RTR 200 4V പതിപ്പിന്റെ പരിഷ്ക്കരിച്ച മോഡൽ ടിവിഎസ് വിപണിയിൽ അവതരിപ്പിച്ചു. പുതുക്കിയ മോട്ടോർസൈക്കളിന് 1.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

2005-ൽ ആദ്യ അപ്പാച്ചെ ബൈക്ക് പുറത്തിറക്കിയ ടിവിഎസ് മോട്ടോർ കമ്പനിയാണ് മോട്ടോർസൈക്കിളുകളിൽ ആദ്യമായി ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സെഗ്‌മെന്റിലെ ആദ്യ എബിഎസും പരിചയപ്പെടുത്തിയത്.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

പിന്നീട് 2016-ൽ അപ്പാച്ചെ RTR 200 4V ആഭ്യന്തര തലത്തിൽ പ്രവേശിച്ചു. അതിനു ശേഷം 2018-ൽ RTR 160 4V, RR310 മോഡലുകളും അപ്പാച്ചെ ശ്രേണിയിലേക്ക് കടന്നുവന്നു. നിലവിൽ വർഷങ്ങളായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നേക്കഡ് സ്ട്രീറ്റ്, സ്പോർട്‌സ് മോട്ടോർസൈക്കിൾ വിഭാഗങ്ങളിലെ ജനപ്രിയ മോഡലുകളായി ഇവർ മാറിയത് ചരിത്രം.

MOST READ: ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

പുതിയ RTR 200 4V-യിലേക്ക് നോക്കിയാൽ മുമ്പത്തെ കളർ ഓപ്ഷനുകൾക്ക് പുറമെ പുതുതായി അവതരിപ്പിച്ച ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങിയാണ് ബൈക്ക് വിപണിയിലേക്ക് എത്തുന്നത്. ഇത് ടിവിഎസ് റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് കമ്പനി പറയുന്നു.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

മൊത്തത്തിലുള്ള അപ്പാച്ചെ സ്റ്റൈലിംഗ് ഡി‌എൻ‌എ അതേപടി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്. എന്നിരുന്നാലും ഒരു പുതിയ പെയിന്റ് സ്കീമും ഡെക്കലുകളും ചേർക്കുന്നത് സ്റ്റൈലിംഗ് ഘടകത്തിന് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. കൂടാതെ നേക്കഡ് സ്ട്രീറ്റ് ബൈക്കിന് അതിന്റെ സിഗ്നേച്ചർ ഷാർപ്പ് ലുക്കിലേക്ക് ഇത് ഇഴുകിച്ചേരുന്നുമുണ്ട്.

MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

മോട്ടോർസൈക്കിളിലെ പുതിയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ 2020 ടിവിഎസ് അപ്പാച്ചെ 200 ഇപ്പോൾ ഫസ്റ്റ്-ഇൻ സെഗ്മെന്റ് റൈഡ് മോഡുകളും അവതരിപ്പിക്കുന്നു എന്നതു തന്നെയാണ് ശ്രദ്ധേയം. ഇതിൽ ഒരു പ്രത്യേക റൈഡ് മോഡ് സ്വിച്ചിലൂടെ സ്പോർട്ട്, അർബൻ, റെയ്ൻ എന്നിങ്ങനെ മൂന്ന് മോഡുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

പുതിയ RTR 200 4V മോഡലിന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സസ്പെൻഷനും ലഭിക്കുന്നു. ഇത് റൈഡറിന്റെ ഇഷ്ടാനുസരണം സസ്പെൻഷൻ ക്രമീകരിക്കാൻ സഹായിക്കുന്നു. ഈ സെഗ്മെന്റിൽ ഈ സംവിധാനവും ആദ്യമായാണ് ഒരു ബൈക്കിൽ ഇടംപിടിക്കുന്നത്.

MOST READ: ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

തെരഞ്ഞെടുത്ത റൈഡ് മോഡ് അനുസരിച്ച് ടിവിഎസ് എബി‌എസ് ട്യൂൺ ചെയ്‌തിട്ടുണ്ട്. അപ്പാച്ചെയുടെ ഹാർഡ്‌വെയറിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. മുന്നിൽ ടെലിസ്ക്കോപ്പിക് ഫോർക്കുകളുള്ള ഡബിൾ-ക്രാഡിൾ ചാസിയും പിന്നിൽ കെ‌വൈ‌ബിയിൽ നിന്നുള്ള മോണോ ഷോക്കുമാണ് നൽകിയിരിക്കുന്നത്.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

ഇരട്ട-ചാനൽ എബി‌എസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. സിംഗിൾ-ചാനൽ എബിഎസ് ലഭിക്കുന്ന അപ്പാച്ചെ RTR 200 4V-യുടെ താങ്ങാനാവുന്ന വേരിയന്റും ടിവിഎസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

MOST READ: ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

മുൻ ബിഎസ്-VI മോഡലിലുണ്ടായിരുന്ന അതേ 197.7 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്. ഇത് പരമാവധി 20.5 bhp പവറും 16.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ ക്ലച്ച് അസിസ്റ്റ് ഉപയോഗിച്ച് ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

ടിവിഎസ് ഒരു ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഗ്ലൈഡ് ത്രൂ ട്രാഫിക് അല്ലെങ്കിൽ GTT-യും അപ്പാച്ചെ RTR 200 4V-യിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് നിഷ്ക്രിയ സാഹചര്യങ്ങളിൽ പോലും എഞ്ചിൻ റെവ് അപ് ചെയ്യാനും ഗ്ലൈഡ് ചെയ്യാനും സഹായിക്കുന്നു.

പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

ഏറ്റവും പ്രധാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റേസ് ടെലിമെട്രി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് സാങ്കേതികവിദ്യകളും 200 സിസി മോഡലിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Updated 2020 TVS Apache 200 Launched In India With Ride Modes And Adjustable Suspension. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X