Just In
- 46 min ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 2 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 2 hrs ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
- 2 hrs ago
2022 മോഡൽ ജിടി-ആർ നിസ്മോ സ്പോർട്സ് കാറിനെ അവതരിപ്പിച്ച് നിസാൻ
Don't Miss
- News
രാഹുൽ ഗാന്ധിയെ പുച്ഛിച്ചു, ആൾക്കൂട്ടത്തെ കണ്ട് ആഹ്ളാദിക്കുന്ന പ്രധാനമന്ത്രി, ആഞ്ഞടിച്ച് കെസി വേണുഗോപാൽ
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Sports
IPL 2021: പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അവന്, വേണ്ട സമയത്ത് വെടിക്കെട്ട് വന്നില്ലെന്ന് ചോപ്ര
- Movies
ദിവ്യയായുളള ഒന്നരവര്‍ഷത്തെ സീരിയല്‍ യാത്ര, പ്രേക്ഷകര്‍ക്കും അണിയറക്കാര്‍ക്കും നന്ദി പറഞ്ഞ് അര്‍ദ്ര ദാസ്
- Lifestyle
ആവക്കാഡോ ദിവസവും കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ നേട്ടങ്ങള്‍
- Finance
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും
അടുത്തിടെയാണ് പുത്തൻ വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ (HSRP) കർശനമാക്കിയത്. വാഹനത്തിന്റെയും ഉടമയുടേയും സകല വിവരങ്ങളും ഉൾക്കൊണ്ട ഈ നമ്പർപ്ലേറ്റുകൾ അതീവ ശ്രദ്ധയോടെ സൂക്ഷിക്കണം, എന്തുകൊണ്ട് എന്നാണോ?

പണ്ട് നമ്പർപ്ലേറ്റുകൾക്ക് തകരാർ സംഭവിച്ചാൽ നേരെ ഏതെങ്കിലും കടയിൽ ചെന്ന് അവ മാറ്റിസ്ഥാപിക്കുന്ന ഏർപ്പാട് HSRP -യിൽ നടക്കില്ല മാഷേ, കൂടാതെ ഇവ നഷ്ടമായാൽ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. ആകെ കൺഫ്യുഷനായോ, പേടിക്കേണ്ട എല്ലാം പറഞ്ഞുതരാം.

പുത്തൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകളുടെ ദുരുപയോഗം തടയാനാണ് അധികൃതർ ഈ നടപടി സ്വീകരിക്കുന്നത്. HSRP പ്ലേറ്റുകൾ വാഹനത്തിൽ നിന്ന് വേർപെടുത്തുകയോ, പുതിയവ ഘടിപ്പിക്കുകയോ അരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.
MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വാഹനത്തിന്റെ ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റ് നഷ്ടമായാൽ ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം.

ഏതെങ്കിലും വിധത്തിൽ ഇവ നഷ്ടമായാൽ പലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആ FIR പകർപ്പ് സഹിതം സമർപ്പിച്ചാൽ മാത്രമേ പുതിയ നമ്പർപ്ലേറ്റ് ലഭിക്കുകയുള്ളൂ.
MOST READ: X3 M പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 99.90 ലക്ഷം രൂപ

വാഹന ഡീലർഷിപ്പുകളെയാണ് ഇതിനു വേണ്ടി സമീപിക്കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള അപകടത്തിലോ മറ്റോ നമ്പർപ്ലേറ്റുകൾക്ക് തകരാർ സംഭവിച്ചാൽ പഴയത് ഹാജരാക്കി പുതിയവ നേടാവുന്നതാണ്.

ഇതിനായി പ്രത്യേക വില ഈടാക്കുന്നതായിരിക്കും, കൂടാതെ കേടുപാടുകൾ സംഭവിച്ച നമ്പർപ്ലേറ്റിന്റെ വിശദാംശങ്ങൾ പരിവാഹൻ വെബ്സൈറ്റിലും രേഖപ്പെടുത്തണം. ഇത്തരത്തിൽ മാറ്റിസ്ഥാപിക്കുന്നവയ്ക്കായി പ്രത്യേക രജിസ്റ്ററും ഡിലർമാർ സൂക്ഷിക്കണം.
MOST READ: ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

ഇരുചക്രവാഹനങ്ങളിൽ കേടുപാടുകൾ സംഭവിച്ച നമ്പർ പ്ലേറ്റുകൾ മാത്രമായി മാറി കിട്ടും, എന്നാൽ കാറുകൾ മുതലായ വാഹനങ്ങളിൽ മുൻ വിൻഡ്ഷീൽഡിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറും ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റിന്റെ ഭാഗമാണ്.

നമ്പർപ്ലേറ്റുകളുടെ സീരിയൽ കോഡുകൾ ഇവയിൽ ഇംപ്രിന്റ് ചെയ്തിരിക്കുന്നു. അതിനാൽ നമ്പർപ്ലേറ്റുകൾ മാറുന്നതിനൊപ്പം ഈ സ്റ്റിക്കറുകളും മാറ്റി സ്ഥാപിക്കണം. ഏതെങ്കിലും കാരണവശാൽ ഈ ഗ്ലാസ് മാരേണ്ടിയതായി വന്നാൽ ഈ സ്റ്റിക്കർ വീണ്ടും പതിപ്പിക്കണം.
MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

പുതുക്കിയ നിയമങ്ങൾ അനുസരിച്ച് തേർഡ് രജിസ്ട്രേഷൻ പ്ലേറ്റായിട്ടാണ് ഗ്ലാസിലെ ഈ സ്റ്റിക്കർ പരഗണിക്കുന്നത്, ഇത് വാഹനത്തിലില്ലെങ്കിലും അധികാരികൾക്ക് കേസെടുക്കാം.

HSRP പ്ലേറ്റുകൾ വാഹനത്തിൽ ഘടിപ്പിക്കേണ്ടത് ഡീലർമാരുടെ ഉത്തരവാദിത്വമാണ്, അതല്ലാതെ ഇവ ഉടമയ്ക്ക് കൈമാറുന്നത് നിയമവിരുദ്ധമാണ്. നമ്പർപ്ലേറ്റുകൾ പഞ്ച് ചെയ്ത് തറയ്ക്കുന്നതിന് പകരം നട്ട്ബോൾട്ട് ഉപയോഗിച്ച് വെച്ചുപിടിക്കുന്നതും കുറ്റകരമാണ് എന്നത് ശ്രദ്ധിക്കണം.