"KL 84 0001" കൊണ്ടോട്ടിയിലെ ആദ്യ രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 9 ലക്ഷം രൂപയ്ക്ക്

കേരളത്തിൽ അവസാനമായി സ്ഥാപിച്ച മലപ്പുറം ജില്ലയിലെ, കൊണ്ടോട്ടി സബ് RT ഓഫീസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

മുമ്പ് RT ഓഫീസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ കൊണ്ടോട്ടി ഇപ്പോൾ ആദ്യ രജിസ്ട്രേഷൻ നമ്പറായ KL 84 0001 എന്നതിന്റെ പേരിലാണ് വൈറലായിരിക്കുന്നത്.

9,01000 രൂപയ്ക്കാണ് ഈ നമ്പർ RTO ലേലത്തിൽ വിറ്റത്. കൊണ്ടോട്ടി സ്വദേശിയും റാഫ്മോ ഗ്രൂപ്പ് എംഡിയുമായ മുഹമ്മദ് റഫീഖാണ് വാശിയേറിയ ലേലത്തിനൊടുവിൽ ആദ്യ നമ്പർ കരസ്ഥമാക്കിയത്.

MOST READ: ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് ബെൻസ് AMG GLE 53 കൂപ്പെയ്ക്കായിട്ടാണ് റഫീഖ് ഈ നമ്പർ സ്വന്തമാക്കിയത്. രജിസ്ട്രേഷൻ നമ്പറിന് പുറമേ 25 ലക്ഷം രൂപയേളം റോഡ് ടാക്സും ഉടമ സർക്കാരിലേക്ക് അടച്ചു.

കഴിഞ്ഞ മാസം 27 -നാണ് കൊണ്ടോട്ടി സബ് RT ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഓൺലൈനായി നടന്ന ലേലത്തിൽ രണ്ട് പേരാണ് ആദ്യ നമ്പറിനായി മത്സരിച്ചത്.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

വാഹനങ്ങളുടെ നമ്പർ സ്വന്തം വ്യക്തിത്ത്വമായി കരുതുന്ന നിരവധി ആളുകൾ നമ്മുടെയിടയിലുണ്ട്, അതു കൊണ്ടാണ് പലരും തങ്ങളുടെ ഇഷ്ട/ ഭാഗ്യ നമ്പറുകൾക്കായി വൻ തുക മുടക്കുന്നത്.

കേരളത്തിൽ വ്യക്തിമുദ്രയുള്ള വാഹന നമ്പറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്വന്തം മമ്മൂക്ക. 369 എന്ന നമ്പർ എവിടെ കണ്ടാലും അത് മമ്മൂക്കയാണോ എന്ന് നമ്മിൽ പലരും എത്തിനോക്കാറുണ്ട്. അതു പോലെ ലാലേട്ടനും മറ്റ് നിരവധി താരങ്ങൾക്കും ഇത്തരത്തിലുള്ള ഇഷ്ട നമ്പറുകളുണ്ട്.

MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

ഇനി റഫീഖിന്റെ മെർസിഡീസ് ബെൻസ് AMG GLE 53 കൂപ്പെയെക്കുറിച്ച് പറയുമ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ‘53' ബാഡ്ജ് മോഡലാണിത്. കൂടാതെ രാജ്യത്ത് വിൽ‌പനയ്‌ക്കെത്തിയ ആദ്യ തലമുറ‌ GLE 43 കൂപ്പെയുടെ പകരക്കാരനായിട്ടാണ് ഇത് വരുന്നത്.

മുൻഗാമിയേക്കാൾ വലുതാണ് പുതിയ GLE കൂപ്പെ. സാധാരണ GLE -യുമായി ചില പൊതുവായ ഡിസൈൻ ഘടകങ്ങൾ പങ്കിടുന്നു. സ്പോർട്ടിയർ ഡിസൈൻ, 21 ഇഞ്ച് അലോയി വീലുകൾ, AMG എക്സ്ഹോസ്റ്റ് എന്നിവയുമായിട്ടാണ് വാഹനം വരുന്നത്.

MOST READ: ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ

കൂപ്പെയുടെ ക്യാബിൻ, ഡാഷ്ബോർഡ് എന്നിവ സ്റ്റാൻഡേർഡ് GLE -ക്ക് സമാനമായിട്ടാണ് പൂർത്തീകരിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഇൻഫൊർട്ടെയിൻമെന്റ് സിസ്റ്റും ഇൻസ്ടുമെന്റ് ക്ലസ്റ്ററും വാഹനത്തിൽ വരുന്നു. നിർമ്മാതാക്കളുടെ ഏറ്റവും പുതിയ MBUX സാങ്കേതികവിദ്യയും ഇതിൽ ഒരുക്കിയിരിക്കുന്നു.

435 bhp കരുത്ത് സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ-ലൈൻ സിക്സ് സിലിണ്ടർ, ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് കൂപ്പെയുടെ ഹൃദയം. ഈ യൂണിറ്റ് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു.

5.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാനാവുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

Image Courtesy: Malappuram Lifestyle

Most Read Articles

Malayalam
English summary
Kondotty RTO First Registration Number Clocks Over 9 Lakh Rupees. Read in Malayalam.
Story first published: Wednesday, November 4, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X