ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

2018 ഓട്ടോ എക്സ്പോയിലാണ് സെപ്‌ലിന്‍ എന്നൊരു കണ്‍സെപ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കളായ ടിവിഎസ് പ്രദര്‍ശിപ്പിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം ഈ കണ്‍സെപ്റ്റ് പതിപ്പിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വീണ്ടും സജീവമാകുകയാണ്.

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

ക്രൂയിസര്‍ ശ്രേണിയിലേക്കാണ് മോഡല്‍ എത്തുകയെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന ഈ ക്രൂയിസറിന് 'സെപ്‌ലിന്‍ R' എന്ന പേര് വ്യാപാരമുദ്ര നല്‍കിയെന്നാണ് സൂചന.

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

അത് ജാവ ക്ലാസിക് 350, പുതുതായി സമാരംഭിച്ച ഹോണ്ട ഹൈനസ് CB350, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ എന്നിവയ്ക്കെതിരായി വിപണിയില്‍ മത്സരിക്കും. ഉത്പ്പന്നത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ലെങ്കിലും, ടിവിഎസ് സെപ്‌ലിന്‍ R 250 സിസി അല്ലെങ്കില്‍ 310 സിസി ശക്തിയേറിയ എഞ്ചിനുമായി വിപണിയില്‍ എത്തിയേക്കും.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

അത് സംഭവിക്കുകയാണെങ്കില്‍, പുതിയ ടിവിഎസ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ എതിരാളികളേക്കാള്‍ ശ്രേണിയില്‍ ശക്തമായിരിക്കും. മുന്‍വര്‍ഷത്തെ മുന്‍നിര 310 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ബ്രാന്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

2021 -ഓടെ വാഹനം വിപണിയില്‍ എത്തിയേക്കും. കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നും വലിയ മാറ്റം പ്രൊഡക്ഷന്‍ പതിപ്പിന് ഉണ്ടാകില്ലെന്നാണ് സൂചന. എഞ്ചിനൊപ്പം ഇബൂസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ടിവിഎസിന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവും ഇടംപിടിച്ചേക്കും.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതികതയ്ക്ക് സാധിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്.

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്‌ലാമ്പ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്.

MOST READ: സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കണ്‍സെപ്റ്റാണ് സെപ്‌ലിന്‍. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്.

ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്‌പോക്ക് വീലുകള്‍, 41 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് ബൈകിന്റെ മറ്റു സവിശേഷതകള്‍.

Article Published On: Thursday, November 5, 2020, 12:00 [IST]
English summary
TVS Zeppelin R Under Development, Name Registered. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X