സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

രാജ്യത്ത് ഏറ്റവുമധികം മത്സരം നടക്കുന്ന സെഗ്മെന്റാണ് ഇപ്പോൾ സബ്-4 മീറ്റർ എസ്‌യുവികളുടേത്. ഈ ശ്രേണിയിൽ എല്ലാ മുൻനിര ബ്രാൻഡുകൾക്കും സാന്നിധ്യവുമുണ്ട്. അതിനാൽ പ്രതിമാസ വിൽപ്പനയിൽ കണക്കുകൾ മാറിമറിയുന്നതും സ്വാഭാവികം.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

എങ്കിലും പുതുതലമുറ കോംപാ‌ക്‌ട് എസ്‌യുവികൾ കടന്നുവരുന്നതിനു മുമ്പും അതിനു ശേഷവും ഈ വിഭാഗത്തിൽ താരമായി നിൽക്കുന്ന ഒരാളാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. പലരും വന്ന് വെല്ലുവിളി ഉയർത്തിയെങ്കിലും അതെല്ലാം മറികടക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

കോം‌പാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ എല്ലായ്പ്പോഴും ഒരു ജനപ്രിയ പേരാണെന്ന് ചുരുക്കം. ഫെബ്രുവരിയിൽ ആദ്യമായി ഒരു പെട്രോൾ എഞ്ചിനൊപ്പം പുതിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുമായി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി പുറത്തിറക്കി. അത് പുതുതലമുറ എതിരാളികളോട് മുട്ടിനിൽക്കാൻ കൂടിയായിരുന്നു നവീകരണങ്ങൾ കൂട്ടിച്ചേർത്തത്.

MOST READ: കിയ സോനെറ്റ് Vs ഹ്യുണ്ടായി വെന്യു; പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

ഇന്ത്യൻ വിപണിയിലെ ഈ വിഭാഗത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിയ ഏറ്റവും പുതിയ കിയ സോനെറ്റായിരുന്നു ഇത്തവണ ബ്രെസയെ കീഴ്പ്പെടുത്തിയത്. സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ എല്ലാ മോഡലുകളെയും മറികടന്ന് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി ഇത് മാറി.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

കൂടാതെ രണ്ട് മാസത്തിനുള്ളിൽ 50,000 ത്തിലധികം ബുക്കിംഗുകളുമായി കിയ സോനെറ്റ് മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്‌തു. എന്നാൽ ഒക്ടോബർ മാസത്തെ വിൽപ്പനയിൽ കാര്യങ്ങളെല്ലാം പഴയപടിയായി. മറ്റൊന്നുമല്ല ശ്രേണിയിലെ കിരീടം വീണ്ടും ബ്രെസയുടെ പക്കൽ തന്നെയെത്തി.

MOST READ: ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

2020 ഒക്ടോബറിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ 12,087 യൂണിറ്റുകൾ നിരത്തിലെത്തിച്ച് വിഭാഗത്തിലെ ബെസ്റ്റ് സെല്ലറായി. ഇതേ കാലയളവിൽ കിയ 11,721 യൂണിറ്റുകളാണ് സോനെറ്റ് വിറ്റഴിച്ചത്. 2019 ഒക്ടോബറിലെ 10,227 യൂണിറ്റിനെ അപേക്ഷിച്ച് ബ്രെസ കഴിഞ്ഞ മാസം 18 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

എന്നിരുന്നാലും വെറും 366 യൂണിറ്റുകളുടെ വ്യത്യസത്തിലാണ് സോനെറ്റ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്. 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ കരുത്ത്. ഇത് 103 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമാണ് മാരുതി മോഡലിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നീ വിപുലമായ എഞ്ചിൻ ഓപ്ഷനുകളോടെയാണ് സോനെറ്റ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ രണ്ടാമത്തേത് ആറ് സ്പീഡ് മാനുവൽ തന്നെ സ്റ്റാൻഡേർഡായി തെരഞ്ഞെടുക്കാം.

സോനെറ്റിനെ പിന്നിലാക്കി മാരുതി ബ്രെസ; ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്‌ട് എസ്‌യുവി

അതോടൊപ്പം ഏഴ് സ്പീഡ് ഡിസിടി യൂണിറ്റും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും യഥാക്രമം 1.0 ലിറ്റർ യൂണിറ്റിലും 1.5 ലിറ്റർ ഡീസൽ യൂണിറ്റിലും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Sold 12,087 Units Of The Vitara Brezza In October 2020. Read in Malayalam
Story first published: Wednesday, November 4, 2020, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X