ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ആകർഷകമായ ആനുകൂല്യങ്ങളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ടാറ്റാ മോട്ടോർസ്. ബ്രാൻഡിന്റെ 'ന്യൂ ഫോറെവർ' മോഡൽ ശ്രേണിയിലെ എല്ലാ കാറുകൾക്കും കമ്പനി ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയും അതിൽ കൂടുതലും ഉൾപ്പെടുന്ന ഓഫറുകളിൽ 65,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഉത്സവ ഓഫറുകൾ മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വ്യത്യാസപ്പെടും.

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

മാത്രമല്ല 2020 നവംബർ 30 വരെയാണ് ഈ ആനുകൂല്യങ്ങൾ സാധുതയുള്ളത്. ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫറായ ടിയാഗൊ ഹാച്ച്ബാക്കിൽ 25,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. നിങ്ങളുടെ പഴയ കാർ ഡീലർക്ക് വിൽക്കുമ്പോൾ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.

MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച്ല 1.2 ലിറ്റർ സിംഗിൾ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം വിപണിയിൽ എത്തുന്നത്. 4.7 ലക്ഷം മുതൽ 6.74 ലക്ഷം രൂപ വരെയാണ് ടിയാഗൊയുടെ നിലവിലെ എക്സ്ഷോറൂം വില.

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ടിയാഗൊയെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ കോംപാക്‌ട് സെഡാൻ മോഡലാണ് ടിഗോർ. ഇതിന് മൊത്തം 30,000 രൂപയുടെ ആനുകൂല്യങ്ങളോടെയാണ് ഉത്സവ സീസണിൽ വിൽക്കുന്നത്. അതിൽ. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

MOST READ: ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ടിയാഗൊയിലുള്ള അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനോടെ വിൽപ്പനയ്ക്ക് എത്തുന്ന ടിഗോറിന് 5.39 ലക്ഷം മുതൽ 7.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

രാജ്യത്തെ ഏറ്റവും ഉയർന്ന മത്സരം നേരിടുന്ന സബ്-4 മീറ്റർ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ പരിചയപ്പെടുത്തിയ മോഡലാണ് നെക്സോൺ. കാറിന്റെ ഡീസൽ വേരിയന്റുകളിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി വാഗ്ദാനം ചെയ്യുന്നു.

MOST READ: അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

അതേസമയം ഇതിന്റെ പെട്രോൾ വേരിയന്റുകളിൽ ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. നെക്‌സോണിന് 6.99 ലക്ഷം മുതൽ 12.70 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ വില.

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായ ടാറ്റ ഹാരിയർ ഈ മാസം പരമാവധി 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഓഫറായ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനെ ഉത്സവ സീസൺ ഓഫറിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. കാറിന്റെ പുതിയ ടർബോ പതിപ്പ് വിപണിയിൽ എത്തിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Most Read Articles

Malayalam
English summary
Tata Cars Discounts For November 2020. Read in Malayalam
Story first published: Tuesday, November 3, 2020, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X