ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മാരുതി സുസുക്കി ബലേനോയ്ക്കായി ഒരു പുതിയ ടീസര്‍ വീഡിയോ പുറത്തിറക്കി.''ഒരു വലിയ സര്‍പ്രൈസ് ഉടന്‍ വരുന്നു!'' എന്ന ടാഗ്‌ലൈനോടെയാണ്‌ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

ഈ ''സര്‍പ്രൈസിനെ'' കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ബാലെനോയുടെ ശ്രേണിയിലെ ഒരു പുതിയ മോഡലാകാമെന്നാണ് സൂചന. ഒരുപക്ഷേ ഈ പുതിയ മോഡല്‍ ഒരു ടര്‍ബോ-പെട്രോള്‍ വേരിയന്റായിരിക്കും.

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

1.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉള്ള ബലേനോയുടെ 'RS' പതിപ്പ് മാരുതി മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഈ മോട്ടോര്‍ യഥാക്രമം 100 bhp കരുത്തും 150 Nm torque ഉംസൃഷ്ടിക്കാന്‍ പ്രാപ്തമായിരുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലേക്ക് എഞ്ചിന്‍ ജോടിയാക്കിയിരുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

എന്നാല്‍, വാങ്ങുന്നവരുടെ ആവശ്യം കുറവായതിനാല്‍ ഈ വര്‍ഷം ആദ്യം ബലേനോ RS ബ്രാന്‍ഡ് നിര്‍ത്തലാക്കി. ചെറിയ ശേഷിയുള്ള ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ ഇപ്പോള്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ പ്രശസ്തി നേടിക്കൊടുക്കുമ്പോള്‍, ഇത് ഏറ്റവും യുക്തിസഹമായ ഓപ്ഷനാണെന്ന് തോന്നുന്നു.

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

ബലേനോയുടെ എതിരാളികളായ പുതുതലമുറ ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവ ഇതിനകം തന്നെ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ ആള്‍ട്രോസ് ഉടന്‍ തന്നെ അതിന്റെ ശ്രേണിയിലേക്ക് ടര്‍ബോ പതിപ്പ് എത്തിക്കും.

MOST READ: മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

കാര്യങ്ങള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താന്‍, മാരുതി 1.0 ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവന്നേക്കാമെന്നും ഇത് സൂചന നല്‍കുന്നു. മറ്റ് ചില സാധ്യതകളും ഉണ്ട്. ഒന്നാമതായി, ഇപ്പോള്‍ നിര്‍ത്തലാക്കിയ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായി മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ സിഎന്‍ജി വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഒരുപക്ഷേ ഈ പുതിയ മോഡല്‍ ഒരു സിഎന്‍ജി പതിപ്പായിരിക്കാം, കുറഞ്ഞ പ്രവര്‍ത്തന ചെലവ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക്, ബലേനോയുടെ പ്രീമിയം മോഡല്‍ സമ്മാനിക്കാനും ബ്രാന്‍ഡ് തയ്യാറായേക്കും.

MOST READ: പിക്കപ്പ് ശ്രേണിയിൽ മല്ലടിക്കാൻ പുതിയ നവാര ഫെയ്‌സ്‌ലി‌ഫ്റ്റുമായി നിസാൻ

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

രണ്ടാമതായി, ഇലക്ട്രിക് പവര്‍ട്രെയിനുകളിലും മാരുതി സുസുക്കി പ്രവര്‍ത്തിക്കുന്നുണ്ട്, കൂടാതെ അവസാനഘട്ടത്തിലെത്തിയ ഒരു ഹൈബ്രിഡ് വാഹനവുമുണ്ട്. പുതിയ ബലേനോ വേരിയന്റ് ഒരു 'ശക്തമായ ഹൈബ്രിഡ്' മോഡലാകാനും സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വിഫ്റ്റ് ഹൈബ്രിഡിന്റെ വരവിനെക്കുറിച്ച് കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു, അതേ പവര്‍ട്രെയിനിന് ബലേനോയില്‍ അരങ്ങേറ്റം കുറിക്കാനാകും.

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

അവസാന ഓപ്ഷന്‍ വളരെ ലളിതമാണ്, ദീപാവലി, ഉത്സവ സീസണില്‍ മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ചിലപ്പോള്‍ അധിക കോസ്‌മെറ്റികുകള്‍ നല്‍കി ബലേനോയുടെ ഒരു പരിമിത പതിപ്പായിരിക്കാം എന്നും സൂചനയുണ്ട്. എന്തായാലും അധികം വൈകാതെ ഈ പതിപ്പ് വിപണിയില്‍ എത്തും.

MOST READ: മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

2015-ലാണ് ആഭ്യന്തര വിപണിയില്‍ ബലേനോയെ മാരുതി സുസുക്കി പുറത്തിറക്കിയത്. പുതുമയാന്‍ന്ന ഡിസൈന്‍ കൊണ്ടും, ഫീച്ചറുകള്‍ കൊണ്ടും ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും വിജയകരമായ ഉത്പ്പന്നങ്ങളിലൊന്നായി ഇത് പിന്നീട് മാറുകയും ചെയ്തു.

Most Read Articles

Malayalam
English summary
Maruti Releases New Teaser For Baleno. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X