2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

പുതിയ GSX-S750 പുറത്തിറക്കി സുസുക്കി യു‌എസിൽ തങ്ങളുടെ ഉൽപ്പന്ന നിര പരിഷ്ക്കരിച്ചു. എന്നിരുന്നാലും മോഡൽ ഇപ്പോഴും യൂറോ-4 അനുസരിച്ചുള്ളതാണ് എന്നതാണ് ശ്രദ്ധേയം.

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

മാത്രമല്ല മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ 2021 GSX-S750 ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

എബിഎസ്, നോൺ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ യുഎസിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: ഹിമാലയന്റെ വിൽപ്പനയിൽ കുതിപ്പ്; നവംബറിൽ നിരത്തിലെത്തിച്ചത് 1,550 യൂണിറ്റുകൾ

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

എബി‌എസിനൊപ്പമുള്ള 2021 മോഡൽ ഇപ്പോൾ പേൾ ബ്രില്യന്റ് വൈറ്റ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 ബോഡി വർക്ക് എന്നിവയിൽ ലഭ്യമാണ്. അതേസമയം മറുവശത്ത് നോൺ-എബിഎസ് മോഡൽ മെറ്റാലിക് ഊർട്ട് ഗ്രേ നമ്പർ 3, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് പെയിന്റ് എന്നിവയിൽ ലഭ്യമാണ്.

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

സുസുക്കി GSX-S750 എബി‌എസ് വേരിയന്റിന് 8,899 ഡോളറാണ് മുടക്കേണ്ടത്. അതായത് ഏകദേശം 6.55 ലക്ഷം രൂപ. എന്നാൽ എബി‌എസ് ഇതര പതിപ്പിന് 8,499 യുഎസ് ഡോളറും നൽകണം. അത് ഏകദേശം 6.26 ലക്ഷം രൂപയോളം വരും.

MOST READ: ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

ബാക്കി എല്ലാം പഴയ മോഡലിന് സമാനമാണ്. കൂടാതെ 2021 സുസുക്കി GSX-S750 സിംഗിൾ-പോഡ് ഹെഡ്‌ലൈറ്റ്, ഫാങ് ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, മസ്കുലർ സ്റ്റൈലിംഗ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

ഹാർഡ്‌വെയറും മാറ്റമില്ലാതെ തുടരുന്നു. കൂടാതെ 2021 മോഡൽ അപ്സൈഡ് ഡൗൺ KYB ഫ്രണ്ട് ഫോർക്കുകളും സസ്‌പെൻഷൻ ജോലികൾ ചെയ്യുന്നതിനായി റിയർ മോണോ ഷോക്കും ജാപ്പനീസ് ബ്രാൻഡ് ഉപയോഗിക്കുന്നു.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒരു റോട്ടറും ഉൾപ്പെടുന്നു. സുരക്ഷാ പാക്കേജിൽ എബി‌എസും (യു‌എസിൽ‌ ഓപ്ഷണൽ) സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺ‌ട്രോൾ സിസ്റ്റവും ഉൾപ്പെടുന്നു.

2021 മോഡൽ GSX-S750 സൂപ്പർ ബൈക്ക് പുറത്തിറക്കി സുസുക്കി

യൂറോ-4 കംപ്ലയിന്റ് 749 സിസി, ഇൻലൈൻ ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി GSX-S750 മോഡലിന്റെ ഹൃദയം. ഇത് 113 bhp കരുത്തിൽ 81 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് GSX-S750-യുടെ എഞ്ചിൻ സുസുക്കി ബന്ധിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki Unveiled The 2021 Model GSX-S750 In The US. Read in Malayalam
Story first published: Monday, December 28, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X