ടൂറിംഗ്-ഓറിയന്റഡ് R 18 ക്ലാസിക് ക്രൂയിസർ പുറത്തിറക്കി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു മോട്ടോറാഡ് കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ പുതിയ R 18 പവർ ക്രൂസർ പുറത്തിറക്കിയത്. എന്നാൽ മോഡലിന്റെ ടൂറിംഗ് ഫ്രണ്ട്ലി പതിപ്പിനെ കമ്പനി ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്.

R 18 ക്ലാസിക് എന്ന് വിളിക്കുന്ന മോഡലിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ ടൂറിംഗ്-ഓറിയന്റഡ് മോട്ടോർസൈക്കിൾ തന്നെയാണ്. ഉദാഹരണത്തിന് ബിഎംഡബ്ല്യു ഒരു വലിയ വിൻഡ്‌സ്ക്രീൻ ഉപയോഗിച്ച് എയർ ബഫെറ്റിംഗ് നിലനിർത്താനും അതുവഴി ദീർഘ ദൂര യാത്രകൾ വളരെ സുഖപ്രദവുമാക്കാനും സഹായിക്കുന്നു.

കൂടാതെ R 18 ക്ലാസിക്കിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം, രൂപം, പ്രീമിയം രൂപം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു ജോടി സാഡിൽബാഗുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഇത് മികച്ച അളവിലുള്ള ലഗേജ് കൈവശംവെക്കാൻ റൈഡറിനെ സഹായിക്കും.
MOST READ: ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ഈ കൂട്ടിച്ചേർക്കലുകൾക്ക് പുറമെ ബിഎംഡബ്ല്യു R 18 ക്ലാസിക്കിന്റെ മുൻവശത്ത് ഒരു ജോഡി ഓക്സിലറി എൽഇഡി ലൈറ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. തീർന്നില്ല, സ്റ്റാൻഡേർഡ് ക്രൂയിസറിലെ 16 ഇഞ്ച് ഫ്രണ്ട് വീലിന് പകരം 19 ഇഞ്ച് യൂണിറ്റാണ് പ്രീമിയം മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

ബിഎംഡബ്ല്യു മോട്ടോറാഡ് ഒരു പില്യൺ സീറ്റും ബൈക്കിൽ ചേർത്തിട്ടുണ്ട്. എഞ്ചിന്റെയും പെർഫോമൻസിന്റെയും കാര്യത്തിൽ ബിഎംഡബ്ല്യു R 18 ക്ലാസിക് അതേ 1,802 സിസി ബോക്‌സർ-ട്വിൻ, എയർ-കൂൾഡ്, ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.
MOST READ: കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

4,750 rpm -ൽ 89.75 bhp കരുത്തും 3,000 rpm -ൽ 158 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. എഞ്ചിൻ ആറ്-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ റിവേർസ് ഗിയർ ഓപ്‌ഷണലായി ലഭ്യമാണ്.

ബിഎംഡബ്ല്യു R 18 ന് സ്റ്റാൻഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നീ രണ്ട് വകഭേദങ്ങളുണ്ടെങ്കിലും R 18 ക്ലാസിക് ഫസ്റ്റ് എഡിഷനിൽ മാത്രമാകും ലഭ്യമാവുക. ഇന്ത്യയിലേക്കും പുതിയ ടൂറിംഗ്-ഫ്രണ്ട്ലി മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ബവേറിയൻ ബ്രാൻഡിന് പദ്ധതിയുണ്ട്.
MOST READ: ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

എന്നാൽ നിലവിൽ R 18 പ്രീമിയം ക്രൂയിസറിനായുള്ള പ്രതികരണം കണക്കിലെടുത്ത ശേഷം മാത്രമാകും പുതിയ ക്ലാസിക് പതിപ്പിനെ ഇന്ത്യയിലേക്ക് എത്തിക്കുകയൂള്ളൂ. എന്തായാലും അടുത്ത വർഷം അവസാനത്തോടെ മാത്രം പുതിയ മോഡലിനെ പ്രതീക്ഷിച്ചാൽ മതിയെന്ന് ചുരുക്കം.

നിലവിൽ സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു R 18-ന് 18.90 ലക്ഷം മുതൽ 21.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.


Click it and Unblock the Notifications








