ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

സെപ്റ്റംബർ മാസത്തെ ഇരുചക്ര വാഹന വിൽപ്പന കണക്കുകൾ പുറത്തിറങ്ങി. പതിവുപോലെ തന്നെ ഹീറോ സ്പ്ലെൻഡറും ഹോണ്ട ആക്‌ടിവയും അതാത് വിഭാഗങ്ങളിൽ തങ്ങളുടെ ആധിപത്യം തുടർന്നു.

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമെന്ന കിരീടം ഹീറോ സ്പ്ലെൻഡർ തന്നെ സ്വന്തമാക്കി. 2020 സെപ്റ്റംബറിൽ സ്പ്ലെൻഡർ 280,250 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്.

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

2020 ഓഗസ്റ്റിലെ 2.30 ലക്ഷം വിൽപ്പനയെ അപേക്ഷിച്ച് 50,000 യൂണിറ്റുകളുടെ വർധനവാണ് ഹീറോ തങ്ങളുടെ എൻട്രി ലെവൽ കമ്യൂട്ടർ മോട്ടോർസൈക്കിളിലൂടെ ഇത്തവണ സ്വന്തമാക്കിയത്.

MOST READ: ഗ്രോം നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

അതുപോലെ ഹോണ്ട ആക്ടിവയും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായി തുടരുന്നു. നിലവിൽ ആറാം തലമുറ ആവർത്തനത്തിലുള്ള സ്‌കൂട്ടർ കഴിഞ്ഞമാസം 2.57 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെയും 50,000-ത്തോളം യൂണിറ്റുകളുടെ വർധനവിന് സാക്ഷ്യംവഹിച്ചു.

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

പട്ടികയിലെ മൂന്നാം സ്ഥാനം ഹീറോയുടെ മറ്റൊരു കമ്യൂട്ടർ മോട്ടോർസൈക്കിളായ HF ഡീലക്‌സിനുള്ളതാണ്. കഴിഞ്ഞ മാസം രാജ്യത്ത് 216,201 യൂണിറ്റ് വിൽപ്പനയാണ് ബൈക്ക് സ്വന്തമാക്കിയത്. 2020 ഓഗസ്റ്റ് മുതൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മോഡലാണ് ഇതെന്നതും ശ്രദ്ധേയമാണ്.

MOST READ: MT-09 -ന്റെ പുതിയ ടീസർ പങ്കുവെച്ച് യമഹ

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളായ ഹോണ്ട CB ഷൈനാണ് HF ഡീലക്‌സിന്റെ പിന്നിലുള്ളത്. ഇത് 118,004 യൂണിറ്റ് വിൽപ്പനയാണ് സെപ്റ്റംബറിൽ സ്വന്തമാക്കിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് നോക്കിയാൽ കാര്യമായ വർധനവും ഹോണ്ടയ്ക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

പട്ടികയിൽ അഞ്ചാം സ്ഥാനം ബജാജ് പൾസർ ശ്രേണിക്കാണ്. 102,698 യൂണിറ്റ് വിൽപ്പനയാണ് ഈ ബൈക്കുകൾ സ്വന്തംപേരിൽ എത്തിച്ചത്. പൾസർ സീരീസ് 125 മുതൽ 220 F വരെയുള്ള മോഡലുകളാണ് നിരത്തിലെത്തിക്കുന്നത്.

MOST READ: പുതിയ റൈഡിംഗ് ജാക്കറ്റുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

കമ്യൂട്ടർ ബൈക്കുകൾക്ക് പ്രിയമുള്ള ഇന്ത്യൻ വിപണിയിൽ ഹീറോ ഗ്ലാമർ ടിവിഎസ് XL-ന്റെ വിൽപ്പനയെ മറികടന്ന്ആറാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ 69,477 യൂണിറ്റുകളാണ് ഹീറോ കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്. എന്നാൽ ടിവിഎസ് മോപ്പെഡിനേക്കാൾ 1000 യൂണിറ്റ് മാത്രമാണ് കൂടുതലുള്ളത്.

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

ഹീറോ പാഷൻ സെപ്റ്റംബർ മാസത്തിൽ 63,296 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. എന്നാൽ പ്രതിമാസ വിൽപ്പനയിൽ 10,000 യൂണിറ്റുകളുടെ വളർച്ച കൈവരിക്കാനും പാഷന് സാധിച്ചിട്ടുണ്ട്.

MOST READ: വാഹന സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യന്‍ ഓയില്‍

ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച മോഡലുകളുടെ പട്ടികയിലെ അവസാന രണ്ട് സ്ഥാനത്ത് ടിവിഎസ് ജുപ്പിറ്ററും ബജാജ് പ്ലാറ്റിനയും എത്തി. സ്കൂട്ടർ കഴിഞ്ഞ മാസം 56,085 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയപ്പോൾ പ്ലാറ്റിന 55,496 യൂണിറ്റുകൾ വിറ്റു.

Most Read Articles

Malayalam
English summary
Best-Selling Two-Wheelers In India For September 2020. Read in Malayalam
Story first published: Friday, October 23, 2020, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X