കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ജീവിതത്തിൽ നമ്മെ പ്രചോദിപ്പിക്കുന്ന നിരവധി പുതമകളും മറ്റും ഈ ലോക്ക്ഡൗൺ കാലയളവിൽ നാം കണ്ടു. വീട്ടിൽ സ്വയമായി ഒരു മോട്ടോർ സൈക്കിൾ അല്ലെങ്കിൽ കാർ പോലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പ്രോജക്റ്റ് ഏറ്റെടുക്കുന്നവർ ധാരാളം ആളുകളെ ഇതിനോടകം നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഇവരിൽ തന്നെ ഭാവി മൊബിലിറ്റിയായ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നവരും അനേകരുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ മാസ് സൈക്കിൾ റിപ്പയർ ഷോപ്പ് ഉടമ നിസാർ സ്വയം നിർമ്മിച്ച ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിശേഷമാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

11 മാസം കൊണ്ടാണ് ഈ പ്രോജക്റ്റ് മുഴുവൻ പൂർത്തീകരിച്ചത് എന്ന് നിസാർ വ്യക്തമാക്കുന്നു, ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മിക്കുന്നതിനായിട്ടുള്ള എല്ലാ ഘടകങ്ങളും മറ്റെല്ലാ ഭാഗങ്ങളും അദ്ദേഹം സ്വന്തമായി തന്റെ വർക്ക് ഷോപ്പിൽ നിർമ്മിച്ചതാണ് നിർമ്മിച്ചതാണ്.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഷോക്കുകളും ടയറുകളും പുറത്ത് നിന്നാണ് നിസാർ വാങ്ങിയത്. കൂടാതെ ഒരു ലെയ്ത്തിൽ നിർമ്മിച്ച റിയർ സ്പ്രോക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമായി നിർമ്മിക്കാത്ത മറ്റൊരു ഘടകം.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഭീമാകാരമായ ഈ ബൈക്കിന്റെ രണ്ട് വീലുകൾക്കിടയിൽ അടുക്കിയിരിക്കുന്ന ലെഡ് ആസിഡ് വെറ്റ് ബാറ്ററികളാണ് ഇതിന് കരുത്തേകുന്നത്. പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ എടുക്കും.

MOST READ: 201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഫുൾ ചാർജിൽ ഏകദേശം 20-22 കിലോമീറ്റർ ദൂരം ഇതിന് സഞ്ചരിക്കാനാവും. ഇത് വളരെ കുറഞ്ഞ ശ്രേണിയാണെന്ന് തോന്നാം, എന്നാൽ എല്ലാ ഭാഗങ്ങളും സ്വയം നിർമ്മിക്കുകയും ഒരു സഹായവുമില്ലാതെ ഒരു ഇലക്ട്രിക് വാഹനം നിർമ്മിക്കുകയും ചെയ്ത ഒരാളെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ് എന്ന് നിസംശയം പറയാം.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ബൈക്ക് വളരെ ഭാരമുള്ളതാണ്. 170 കിലോ ഭാരം വരുന്ന ഇതിന് മുൻവശത്തും പിൻ വശത്തും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നു, ഇത് ഈ കനത്ത മോട്ടോർസൈക്കിളിന് ആവശ്യമായ സ്റ്റോപ്പിംഗ് പവർ ഉറപ്പാക്കുന്നു.

MOST READ: റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനം മോട്ടോർസൈക്കിളിലില്ല, കാരണം ഇതിന് ധാരാളം എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ ആവശ്യമാണ്.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹാൻഡിലുകളുമായി ബൈക്കിന് ഒരു ബോബർ ശൈലിയിലുള്ള രൂപകൽപ്പന നൽകിയിരിക്കുന്നു.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

ഒരൊറ്റ സീറ്റ് മാത്രമേ ഇതിനുള്ളൂ, ഒരു ഇന്ധന ടാങ്കും ഫോക്സ് എഞ്ചിൻ കേസിംഗും വാഹനത്തിന് ലഭിക്കുന്നു, അത് V-ട്വിൻ എഞ്ചിൻ പോലെ കാണപ്പെടുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

എക്‌സ്‌ഹോസ്റ്റുകൾ ഷോയ്ക്കു വേണ്ടി പിവി ഓസ് മുറിച്ച് ചേർത്തിരിക്കുന്നതാണ്. സീറ്റ് ലെതറിൽ ഒരുക്കിയിരിക്കുന്നു, ഇതിന് ഡയമണ്ട് സ്റ്റിച്ചിംഗും ലഭിക്കുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

മുൻവശത്തെ റൗണ്ട് ഹെഡ്‌ലാമ്പ് മെഷീനിന് ഒരു റെട്രോ രൂപഭാവം നൽകുന്നു. ഇതുകൂടാതെ, മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ ഒരു മോണോഷോക്കും നൽകിയിരിക്കുന്നു. മെഷീനിൽ സ്പോർട്ടി ലുക്ക് ചേർക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്വിംഗ്ആം നൽകിയിരിക്കുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

സ്വന്തം വീട്ടിൽ തന്നെ ഇത്തരത്തിൽ പൂർണ്ണമായി പല വാഹനങ്ങളും നിർമ്മിച്ച കഴിവുള്ള നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവയെല്ലാം പ്രചോദനാത്മകമായ സംഭവങ്ങളാണെങ്കിലും ഇത്തരം വാഹനങ്ങൾ റോഡ് നിയമപരമല്ലെന്ന് മനസ്സിലാക്കണം.

ഇവ സർക്കാർ അധികാരികൾ പരീക്ഷിച്ച് സർട്ടിഫിക്കറ്റ് നൽകാത്ത പക്ഷം നിങ്ങൾക്ക് പൊതു റോഡുകളിൽ പുറത്തെടുക്കാൻ കഴിയില്ല.

Image Courtesy: Ebadu Rahman Tech

Most Read Articles

Malayalam
English summary
Home Made Electric Motorcycle By Keralite. Read in Malayalam.
Story first published: Friday, October 23, 2020, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X