അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ടൊയോട്ട റൈസിനും ജാപ്പനീസ് വിപണിയിലെ ഡൈഹത്‌സു റോക്കിക്കുമെതിരെ ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവി ഒരുക്കുകയാണ് ഹോണ്ട. വാർത്തകളിൽ ഇടംപിടിച്ച പുതിയ മോഡൽ 2021 മെയ് മാസത്തിൽ പുറത്തിറക്കുമെന്നാണ് കമ്പനി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ഈ കോംപാക്‌ട് എസ്‌യുവി പുതിയ ജാസിന്റെ പ്ലാറ്റ്ഫോമിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കാനാണ് സാധ്യത. ഇതുകൂടാതെ പുതിയൊരു മിഡ്-സൈസ് എസ്‌യുവിയും ഹോണ്ടയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ഇത് ഹോണ്ടയുടെ HR-V എസ്‌യുവിയുടെ പുതിയ ആഗോള പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിത്തിൽ ഇതിന്റെ നീളം 4.4 മീറ്ററാകും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടി-ക്രോസ്, സ്കോഡ കാമിക് എന്നിവരെ എതിർക്കാൻ പുതിയ മിഡ്-സൈസ് എസ്‌യുവി പ്രാപ്‌തമായിരിക്കും.

MOST READ: എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

മറുവശത്ത് വരാനിരിക്കുന്ന ഹോണ്ട കോംപാക്‌ട് എസ്‌യുവി 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് VTEC പെട്രോൾ എഞ്ചിനാകും ഉപയോഗിക്കുക. ഇത് 5,500 rpm-ൽ 121 bhp കരുത്തും 2,000-4,500 rpm-ൽ 173 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഓപ്ഷനിൽ ഉണ്ടാവുക. കൂടാതെ രണ്ട്-ഇലക്ട്രിക് മോട്ടോർ ഹൈബ്രിഡ് സജ്ജീകരണമുള്ള 1.5 ലിറ്റർ എഞ്ചിനും സബ്-4 മീറ്റർ എസ്‌യുവിക്ക് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

MOST READ: CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ഇത് ഇതിനകം ഫിറ്റ് ഹൈബ്രിഡിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഹോണ്ട ഇന്ത്യയിലും സബ്-4 മീറ്റർ എസ്‌യുവിയെ അവതരിപ്പിക്കും. എന്നിരുന്നാലും അത് പുതിയ അമേസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകുമെന്ന അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്.

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ആഗോള വിപണിയിൽ എത്തുന്ന മോഡലിലെ അതേ ഡിസൈൻ സൂചനകൾ തന്നെ ഇവിടെയും എസ്‌യുവി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മത്സരം നടക്കുന്ന സെഗ്മെന്റിൽ ഹോണ്ടയുടെ കാർ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികളുമായി മാറ്റുരയ്ക്കും.

MOST READ: വാഹന സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യന്‍ ഓയില്‍

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

അന്താരാഷ്ട്ര വിപണിയിലെ ഹോണ്ട ജനപ്രിയ മോഡലുകളിൽ ഒന്നായ HR-V എസ്‌യുവിയെയും രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. എങ്കിലും പ്രാദേശികമായി വികസിപ്പിച്ച പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ അരങ്ങേറ്റമാകും കൂടുതൽ അർത്ഥവത്താവുക.

അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

2021 ന്റെ തുടക്കത്തിൽ ആഭ്യന്തര വിപണിയിൽ ഒരു പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് വേരിയന്റും അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Honda Compact SUV Likely To Be Unveiled In May 2021. Read in Malayalam
Story first published: Thursday, October 22, 2020, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X