എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 75,000 രൂപ വരെയുള്ള ഓഫറുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്കിന് നിലവില്‍ 50,000 രൂപ വരെ ക്യാഷ്ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും.

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20-യുടെ കരുത്ത്. ഈ ഈ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

മാഗ്ന പ്ലസ്, സ്‌പോര്‍ട്‌സ് പ്ലസ്, ആസ്ത (O) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുക. ഇതില്‍ മാഗ്ന പ്ലസ് പതിപ്പിന് 6.57 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് പ്ലസ് പതിപ്പിന് 7.38 ലക്ഷം രൂപയുമാണ് വില.

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

സ്‌പോര്‍ട്‌സ് പ്ലസ് ഡ്യുവല്‍ ടോണ്‍ പതിപ്പിന് 7.68 ലക്ഷവും ആസ്ത (O) പതിപ്പിന് 8.33 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, ഫിയറി റെഡ് എന്നീ നാല് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

MOST READ: അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

ബ്ലാക്ക് റൂഫുള്ള പോളാര്‍ വൈറ്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്. കാസ്‌കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അഡ്വാന്‍സ്ഡ് സൂപ്പര്‍വിഷന്‍ MID, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് എന്നിവയാണ് വാഹനത്തിലെ സവിശേഷതകള്‍.

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഇക്കോ കോട്ടിംഗ് സാങ്കേതികവിദ്യ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡലുകളാണ് എലൈറ്റ് i20 -യുടെ എതിരാളികള്‍.

MOST READ: സീറോ എമിഷൻ സിറ്റി കമ്മ്യൂട്ടർ; ഈവ് സെനിയ ഇലക്ട്രിക് സ്കൂട്ടർ ആദ്യ ഇംപ്രഷനുകൾ

എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ഉടന്‍ തന്നെ രാജ്യത്ത് പുതിയ i20 പുറത്തിറക്കും. അടിമുടി മാറ്റത്തോടെയാകും പുതുതലമുറ വിപണിയില്‍ എത്തുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ ഇതിലുണ്ടാകും.

Source: India Today

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduces Exclusive Offers For Elite i20. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X