റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്
ഇന്ത്യൻ വിപണിയിൽ കിതക്കുന്ന ഫോർഡ് രാജ്യത്ത് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് കളംനിറയാൻ ഒരുങ്ങുകയാണ്. അതിനായി ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ ആഭ്യന്തരതലത്തിലേക്ക് എത്തിക്കാനാണ് അമേരിക്കൻ ബ്രാൻഡിന്റെ പദ്ധതി.

2022-23 ഓടെ മഹീന്ദ്രയ്‌ക്കൊപ്പം പുതിയ C, B സെഗ്‌മെന്റ് എസ്‌യുവികളും ഫോർഡ് പുറത്തിറക്കും. കൂടാതെ അടുത്ത വർഷത്തോടെ ബിഎസ്-VI മസ്‌താംങ് ഉൾപ്പടെയുള്ള ഹൈ-പെർഫോമൻസ് കാറുകളും ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കും.

അതോടൊപ്പം അമേരിക്കൻ വിപണികളിലെ ജനപ്രിയ മോഡലുകളായ മസ്‌താംങ് ഇലക്ട്രിക്, റേഞ്ചർ റാപ്‌റ്റർ പിക്ക്-അപ്പ് ട്രക്ക്, ബ്രോങ്കോ 4×4 എസ്‌യുവി, ഫോക്കസ് RS പെർഫോമൻസ് ഹാച്ച്ബാക്ക് തുടങ്ങിയ മോഡലുകളും രാജ്യത്തേക്ക് എത്തും.
MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

നിലവിൽ ഫോർഡ് കാറുകളേക്കാൾ ഫീച്ചറുകളും മികച്ച സൗകര്യങ്ങളും ഒരുക്കുന്ന മറ്റ് ബ്രാൻഡുകൾക്കിടയിൽ പിടിച്ചുനിൽക്കാൻ നിലവിലുള്ള ബ്ലൂഓവൽ മോഡലുകൾക്ക് സാധിക്കണം.

അതിനായി പുതിയ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുള്ള ഫിഗൊ, ഫ്രെസ്റ്റൈൽ, ആസ്പയർ, ഇക്കോസ്പോർട്ട് എന്നിവയുടെ നിലവിലുള്ള കാറുകളുടെ നവീകരിച്ച പതിപ്പും കമ്പനി അവതരിപ്പിക്കും.
MOST READ: 201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ജീപ്പ് റാങ്‌ലറിന്റെ നേരിട്ടുള്ള എതിരാളിയായതിനാൽ പുതിയ ബ്രോങ്കോ എസ്‌യുവി ഇന്ത്യയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. റാങ്‌ലർ നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫ്-റോഡർ ആണ്. 4-ഡോർ, 2-ഡോർ, ബ്രോങ്കോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോങ്കോ ശ്രേണി.

2021 ഫോർഡ് ബ്രോങ്കോയ്ക്ക് കരുത്തേകുന്നത് 2.7 ലിറ്റർ ഇക്കോബൂസ്റ്റ് V6 എഞ്ചിനാണ്. ഇത് 310 bhp പവറും 542 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 270 bhp , 420 Nm torque ഔട്ട്പുട്ട് വികസിപ്പിക്കുന്ന 2.0 ലിറ്റർ ഇക്കോബൂസ്റ്റ് യൂണിറ്റും ഓഫറിൽ ഉണ്ടാകും.
MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് എട്ട് കളർ ഓപ്ഷനുകളിൽ; ജനുവരിയിൽ വിൽപ്പനയ്ക്ക് സജ്ജമായേക്കും

ഏഴ് സ്പീഡ് മാനുവൽ, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 210 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്കാണ് ഫോർഡ് റേഞ്ചർ റാപ്റ്റർ.

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി ഓൾവീൽ ഡ്രൈവ് ഓപ്ഷനിൽ എത്തുന്ന പിക്ക്-അപ്പിന് 10.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് ഫോർഡ് അവകാശപ്പെടുന്നു. കൂടാതെ വാഹനത്തിന്റെ ഉയർന്ന വേഗത 169 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








