ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ട്രയംഫ് അവരുടെ പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ ട്രൈഡന്റിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ബ്രാന്‍ഡില്‍ നിന്നും വേറെയും നിരവധി മോഡലുകള്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ടൈഗര്‍ 850 സ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പുതിയ ബൈക്കുകളില്‍ കമ്പനി അണിയറയില്‍ സജ്ജമാക്കുന്നുണ്ടെന്നാണ് സൂചന. വരാനിരിക്കുന്ന ഈ ബൈക്ക് പുതിയ ടൈഗര്‍ 900 അടിസ്ഥാനമാക്കിയുള്ളതാണ്.

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ടൈഗര്‍ 900-നെ അപേക്ഷിച്ച് ടൈഗര്‍ സ്‌പോര്‍ട്ട് റേഞ്ച് മോട്ടോര്‍സൈക്കിളുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍ ഭാഷ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. അതിനാല്‍ ഈ പുതിയ ട്രയംഫ് അതേ വഴി പിന്തുടരുമെന്ന് പ്രതീക്ഷിക്കുക.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ഇരട്ട ഹെഡ്‌ലാമ്പ്‌ സജ്ജീകരണം, വലിയ വിന്‍ഡ്സ്‌ക്രീനും ഉണ്ടാകും. സവാരി എര്‍ണോമിക്‌സ് സുഖകരമാകുമെങ്കിലും അതിന് ഒരു സ്‌പോര്‍ട്ടി അനുഭവം ഉണ്ടാകും. മെക്കാനിക്കലുകളുടെ കാര്യത്തില്‍, പുതിയ ടൈഗര്‍ 850 സ്പോര്‍ട്ട് ടൈഗര്‍ 900-ല്‍ കാണുന്ന അതേ എഞ്ചിന്‍ ഉപയോഗിക്കും.

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

അതായത് 8,750 rpm -ല്‍ 94 bhp ആയിരിക്കും കരുത്ത്. ടോര്‍ക്കും സമാനമായി തന്നെ തുടരും. ശ്രേണിയില്‍ മത്സരം കൂടുതല്‍ ശക്തമാക്കുന്നതിന് ഏറ്റവും പുതിയ ഗാഡ്ജെറ്റുകളും ബൈക്കിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

MOST READ: പുതിയ റൈഡിംഗ് ജാക്കറ്റുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ഒരിക്കല്‍ വിപണിയിലെത്തിയാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ബിഎംഡബ്ല്യു F900 XR -നെതിരെ മത്സരിക്കും. നിര്‍ഭാഗ്യവശാല്‍, ടൈഗര്‍ സ്‌പോര്‍ട്ട് ബ്രാന്‍ഡ് ഒരിക്കലും ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ല.

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

എന്നാല്‍ ബിഎംഡബ്ല്യു എതിരാളിയുടെ സാന്നിധ്യം കാരണം ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിഭാഗം അടുത്ത വര്‍ഷം ഇത് കൊണ്ടുവരുമെന്നാണ് സൂചന. ട്രയംഫിന്റെ വരാനിരിക്കുന്ന എന്‍ട്രി ലെവല്‍ ബൈക്കായ ട്രൈഡന്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 2020 ഒക്ടോബര്‍ 30 ന് അവതരിപ്പിക്കും.

MOST READ: അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ഇത് ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ റോഡ്സ്റ്റര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിള്‍ ആയിരിക്കും. നേരത്തെ ട്രൈഡന്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

പുതിയ ട്രയംഫ് ട്രൈഡന്റ് ഒരു മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ മോഡലായിരിക്കും. അത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിക്ക് താഴെയായി ഇടംപിടിക്കുകയും ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

Source: Bennetts

Most Read Articles

Malayalam
English summary
Report Says, Triumph Tiger 850 Sport Under Development. Read in Malayalam.
Story first published: Friday, October 23, 2020, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X