അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ നിരത്തിലെത്തിയ ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ട്യൂസോണ്‍. വിപണിയില്‍ എത്തിയ നാളുകളില്‍ മോഡലിന് കാര്യമായ സ്വീകാര്യതയും വില്‍പ്പനയും ലഭിക്കുകയും ചെയ്തു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ മോഡലിന് പല പരിഷ്‌കാരങ്ങളും, ഫെയ്‌സ്‌ലിഫ്റ്റുകളും ബ്രാന്‍ഡ് സമ്മാനിച്ചു. എന്നിരുന്നാലും, ട്യൂസോണ്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ജൂലൈ മാസത്തില്‍ 22.3 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി പുറത്തിറക്കുകയും ചെയ്തു. നിലവിലെ സാഹചര്യം കാരണം, ഞങ്ങള്‍ക്ക് പുതിയ ട്യൂസോണ്‍ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇപ്പോള്‍, മോഡലിന്റെ GLS 4WD ഒരു ദിവസത്തേക്ക് ഞങ്ങള്‍ക്ക് പരീക്ഷണയോട്ടത്തിനായി ലഭിച്ചു. കാറിന് ഇപ്പോള്‍ അകത്തും പുറത്തും പുതിയ സവിശേഷതകള്‍ ലഭിക്കുന്നു. എസ്‌യുവിയെക്കുറിച്ച് ഞങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങളുമായി പങ്കുവെയ്ക്കാം.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എക്സ്റ്റീരിയര്‍

മുന്‍വശത്ത്, ആദ്യം ശ്രദ്ധ ആകര്‍ഷിക്കുന്നത് എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ്. അതിനു തൊട്ടുതാഴെയായി ഫോഗ് ലാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ അവയ്ക്ക് ഒരു ഹാലൊജന്‍ ബള്‍ബ് സജ്ജീകരണമാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

MOST READ: CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഫോഗ് ലാമ്പ് ഹൗസിംഗിന് ചുറ്റും എല്‍ഇഡി ഡിആര്‍എല്‍ ലഭിക്കുന്നു. പുറമേയുള്ള ലൈറ്റിംഗിനെ സംബന്ധിച്ചിടത്തോളം പറഞ്ഞാല്‍ ഒരു പൂര്‍ണ്ണ എല്‍ഇഡി സജ്ജീകരണം എന്ന് വേണം പറയാന്‍.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

മുന്‍വശത്തെ വലിയ ഗ്രില്ലും, അതില്‍ നിറയെ ക്രോം ഘടകങ്ങളും വാഹനത്തിന് ലഭിക്കുന്നു. ഗ്രില്ലിലും ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റുമായി പിയാനോ-ബ്ലാക്ക് ഫിനിഷുകള്‍ ഉണ്ട്. അത് വാഹനത്തിന്റെ രൂപത്തെ മൊത്തത്തില്‍ പൂര്‍ത്തീകരിക്കുന്നു.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ വലിപ്പം സൂചിപ്പിക്കുന്നതിന് ചില സൂക്ഷ്മ വരകളും കാണാന്‍ സാധിക്കും. മൊത്തത്തില്‍ പറഞ്ഞാല്‍ മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ എസ്‌യുവി വളരെ മനോഹരമായി തന്നെ കാണപ്പെടുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വശത്തേക്ക് നീങ്ങുമ്പോള്‍, ട്യൂസോണിന് 18 ഇഞ്ച് മള്‍ട്ടി-സ്പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് ലഭിക്കുന്നു, അത് ആകര്‍ഷണീയമായി കാണപ്പെടുന്നു. ടയറുകള്‍ക്ക് ചുറ്റും കറുത്ത ക്ലാഡിംഗും ഇതിന് ലഭിക്കുന്നു.

MOST READ: അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ഏകദേശം 172 മില്ലിമീറ്ററാണ്, ഇത് ഈ ശ്രേണിയിലെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാനാകില്ല. ക്ലിയറന്‍സ് കുറവായതിനാല്‍, എസ്‌യുവിക്ക് ഹാര്‍ഡ്കോര്‍ ഓഫ്റോഡിംഗ് ചെയ്യാന്‍ കഴിയില്ല, പക്ഷേ ചില പരുക്കന്‍ ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിലെ ബോഡി ലൈനും ക്രീസുകളും വളരെ കുറവാണ്. മാത്രമല്ല ഇരുവശത്തും ബാഡ്ജുകളൊന്നും അവതരിപ്പിക്കുന്നില്ല. വാഹനത്തിന് ബോഡി-കളര്‍ ORVM- കള്‍ ലഭിക്കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ റൂഫ് ബ്ലാക്ക് നിറത്തില്‍ മനോഹരമാക്കിയിരിക്കുന്നു. ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും ലഭിക്കുന്നു. ഒരു നീണ്ട യാത്ര പദ്ധതിയിടുകയാണെങ്കില്‍ ഒരു ലഗേജ് കാരിയര്‍ അറ്റാച്ചുചെയ്യാന്‍ റൂഫ് റെയിലുകള്‍ ലഭിക്കും, ഇത് ശക്തമെന്ന് വേണം പറയാന്‍.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങുമ്പോള്‍, എസ്‌യുവിക്ക് മനോഹരമായി കാണപ്പെടുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുന്നു. ഇതിനെ രണ്ടായി വിഭജിച്ചിരിക്കുന്നു (ബോഡിയിലേക്കും ബൂട്ട്-ലിഡിലേക്കും). എന്നിരുന്നാലും, ടെയില്‍ ലാമ്പിന്റെ മുഴുവന്‍ ഭാഗവും എല്‍ഇഡി അല്ല.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ടേണ്‍ ഇന്‍ഡിക്കേറ്ററുകലും റിവേഴ്‌സ് ലൈറ്റും ഹാലോജനുകളാണ്. പുറകിലും ന്യായമായ അളവിലുള്ള ക്രോം ഘടകങ്ങള്‍ ഉണ്ട്. ബൂട്ടിന്റെ ഇരുവശത്തും ട്യൂസോണ്‍, HTRAC (4x4) ബാഡ്ജുകള്‍ ലഭിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ബൂട്ട് ലിറ്റ് ഇലക്ട്രോണിക് ആണ്. ഇത് നിങ്ങളുടെ കൈകളില്‍ ലഗേജ് നിറഞ്ഞിരിക്കുമ്പോള്‍ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. പക്ഷേ ഇത് വളരെ സാവധാനത്തിലാണ് പ്രവര്‍ത്തനം.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് എളുപ്പമാക്കുന്ന സജീവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും വാഹനത്തിന്റെ സവിശേഷതയാണ്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

കാറിന് 360 ഡിഗ്രി ക്യാമറ സജ്ജീകരണം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ലഭിക്കുന്നില്ല. എന്നാല്‍ മുന്‍വശത്ത് പാര്‍ക്കിംഗ് സെന്‍സറുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്റീരിയര്‍

കാറിനുള്ളിലേക്ക് കടക്കുമ്പോള്‍, വിശാലമായ ക്യാബിനാണ് കാണാന്‍ സാധിക്കുക. കാറില്‍ കയറുന്നതും ഇറങ്ങുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എന്നിരുന്നാലും, ടോപ്പ്-സ്‌പെക്ക് GLS 4WD-യുടെ ക്യാബിന്‍ പൂര്‍ണ്ണമായും ബ്ലാക്ക് തീമിലാണ്. ഇത് എസ്‌യുവിക്ക് അകത്ത് നിന്ന് സ്‌പോര്‍ട്ടി നിലപാട് നല്‍കുന്നു. ഡാഷ്ബോര്‍ഡ് ഒരൊറ്റ നിറത്തില്‍ പൂര്‍ത്തിയാക്കി.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഉള്‍വശം കൂടുതല്‍ പ്രീമിയം ആക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീല്‍ ലെതറില്‍ പൊതിഞ്ഞ് മനോഹരമാക്കിയിരിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഗാനങ്ങള്‍ മാറ്റുമ്പോഴോ കോള്‍ എടുക്കുമ്പോഴോ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് നോക്കാതിരിക്കാനും സ്റ്റിയറിംഗ് മൗണ്ട് നിയന്ത്രണങ്ങള്‍ സ്റ്റിയറിംഗ് വീലില്‍ സജ്ജീകരിച്ചിരിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീലിന്റെ വലതുവശത്ത് ക്രൂയിസ് കണ്‍ട്രോള്‍ ക്രമീകരണങ്ങളും ഉണ്ട്. പതുയ പതിപ്പിന് ഇപ്പോള്‍ ഒരു ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലാഗൊന്നും ഇല്ലാതെ തന്നെ മികച്ച രീതിയില്‍ പ്രതികരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ തലമുറ ബ്ലൂ ലിങ്ക് കണക്റ്റുചെയ്ത സാങ്കേതികവിദ്യ എന്നിവയുമായാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരുന്നത്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇതിന് ഇന്‍ഫിനിറ്റിയില്‍ നിന്ന് ഒരു ശബ്ദ സംവിധാനവും ലഭിക്കുന്നു, അത് വളരെ ആകര്‍ഷണീയമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അല്പം പഴയതായി തോന്നുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എസ്‌യുവിക്ക് ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു, പക്ഷേ ടാക്കോമീറ്ററിനും സ്പീഡോമീറ്ററിനുമുള്ള അനലോഗ് ഡയലുകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

രണ്ട് വിശദാംശങ്ങളുടെയും മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നത് കാറിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു MID സ്‌ക്രീനാണ്, ഒപ്പം സ്റ്റിയറിംഗ് വീലിലെ ബട്ടണുകളിലൂടെ ഇതിനെ നിയന്ത്രിക്കാനും കഴിയും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

സുഖസൗകര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, മുന്‍ രണ്ട് സീറ്റുകള്‍ വളരെ സുഖകരമാണ്. ചുരുങ്ങിയ സമയത്തേക്കാണ് ഞങ്ങള്‍ക്ക് കാര്‍ ലഭിച്ചിരിക്കുന്നതെങ്കിലും, ഒരു നീണ്ട യാത്രയില്‍ നിങ്ങള്‍ തളരില്ലെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

മുന്‍വശത്തെ രണ്ട് സീറ്റുകള്‍ ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്നവയാണ്, കൂടാതെ, ഡ്രൈവറുടെ വശത്ത് മാത്രമേ ലംബര്‍ അഡ്ജസ്റ്റ്‌മെന്റ് ലഭിക്കൂ.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

പിന്നിലെ സീറ്റുകളിലേക്ക് വരുമ്പോള്‍ അവ മികച്ച ബാക്ക് സപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ധാരാളം ഹെഡ്റൂമും മാന്യമായ ലെഗ് റൂമും വാഹനത്തിന് ഉണ്ട്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എന്നിരുന്നാലും, രണ്ടാമത്തെ വരിയിലെ സിറ്റുകളില്‍ തൈ സപ്പോര്‍ട്ട് കുറവാണ്. എസ്‌യുവിയില്‍ വലിയ പനോരമിക് റൂഫും കമ്പനി ഘടിപ്പിച്ചിട്ടുണ്ട്. ഇത് ക്യാബിന്‍ വലുതായി കാണുന്നതിന് മാത്രമല്ല, ധാരാളം സൂര്യപ്രകാശം ആസ്വദിക്കാനും നിങ്ങളെ അനുവദിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ബൂട്ടിലേക്ക് വന്നാല്‍ ഏകദേശം 500 ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഹനത്തിന് ലഭിക്കുന്നു. അത് മോശമല്ലെന്ന് വേണം പറയാന്‍. അഞ്ച് യാത്രക്കാര്‍ക്ക് ലഗേജ് വെയ്ക്കാം. മധ്യനിരയില്‍ 60:40 വിഭജനമുണ്ട്, ആവശ്യമെങ്കില്‍ കൂടുതല്‍ ലഗേജുകള്‍ക്ക് ഇത് ഇടം അനുവദിക്കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിന്‍ & ഹാന്‍ഡിലിംഗ്

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ട്യൂസോണിന് ലഭിക്കുന്നു. എന്നിരുന്നാലും, ടോപ്പ് എന്‍ഡ് ഡീസല്‍ പതിപ്പിന് (GLS) 4WD ഓപ്ഷന്‍ ലഭിക്കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

രണ്ട് എഞ്ചിനുകളും 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ആണ്. ഞങ്ങള്‍ ഡീസല്‍ വേരിയന്റ് ഓടിച്ചതിനാല്‍, നമുക്ക് അതിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഓയില്‍ ബര്‍ണര്‍ 180 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു. ദുഖകരമെന്നു പറയട്ടെ, എസ്‌യുവിക്ക് പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിക്കുന്നില്ല.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിലെ സസ്പെന്‍ഷന്‍ സജ്ജീകരണമാണ് ഞങ്ങളെ ആകര്‍ഷിച്ചത്. അവ മൃദുവായതിനാല്‍ നിങ്ങള്‍ക്ക് സുഖപ്രദമായ ഒരു യാത്ര നല്‍കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഡിഫറന്‍ഷ്യല്‍ ലോക്ക് ഉണ്ട്, അത് എവിടെയായിരുന്നാലും ഫോര്‍-വീല്‍ ഡ്രൈവിലേക്ക് മാറാന്‍ നിങ്ങളെ അനുവദിക്കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

നഗരത്തിലായിരിക്കുമ്പോള്‍ അത് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയും, മുന്‍ ചക്രങ്ങള്‍ മാത്രമേ അതിന്റെ ജോലി ചെയ്യുകയുള്ളൂ, കുറച്ച് ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ലൈന്‍ ഓട്ടോ ഹോള്‍ഡ്, ഹില്‍-ക്ലൈംബ് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ കാറില്‍ മൂന്ന് മോഡുകള്‍ ഉണ്ട്. എസ്‌യുവിക്ക് ഇക്കോ മോഡില്‍ പരമാവധി ഇന്ധനക്ഷമത ലഭിക്കും. അതോടൊപ്പം, ത്രോട്ടില്‍ പ്രതികരണവും സ്റ്റിയറിംഗ് പ്രതികരണവും മനോഹരമാണ്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

സ്പോര്‍ട്ട് മോഡില്‍, എസ്‌യുവി അങ്ങേയറ്റം പ്രതികരിക്കുന്നതും സ്റ്റിയറിംഗ് വീലിനും അല്പം കടുപ്പമുള്ളതായി അനുഭവപ്പെടുന്നു, ഇത് ഒരു നല്ല കാര്യമാണ്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീല്‍ അങ്ങേയറ്റം പ്രതികരിക്കുന്നതാണ്, ഒരു ഫ്‌ലിക്ക് ഉപയോഗിച്ച് എസ്‌യുവി പാതകള്‍ മാറ്റും. ട്യൂസോണിന് നല്ല മിഡ്റേഞ്ച് ഉണ്ടെങ്കിലും ടോപ്പ് എന്റില്‍ കുറവുണ്ട്.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ടര്‍ബോ പെട്രോള്‍ എഞ്ചിനും മികച്ച ടോപ്പ് എന്‍ഡ് ഉണ്ടായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഡീസല്‍ വേരിയന്റില്‍, ടോര്‍ക്ക് 1,700 rpm ആരംഭിക്കുകയും ഏകദേശം 4,000 rpm വരെ മാര്‍ക്ക് ചെയ്യുകയും ചെയ്യും.

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഏകദേശം 4,500 rpm -ലാണ് റെഡ്ലൈന്‍. മൈലേജിനെ സംബന്ധിച്ചിടത്തോളം, അത് പരീക്ഷിക്കാന്‍ കാര്‍ വളരെ നേരം ഞങ്ങളുടെ കൈയ്യില്‍ ലഭ്യമായിരുന്നില്ല. 62 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ വലുപ്പം. ഫുള്‍ടാങ്കില്‍ 550 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടിയേക്കം എന്നുവേണമെങ്കില്‍ പറയാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Tucson First Drive Review Details. Read in Malayalam.
Story first published: Friday, October 23, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X