R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

യമഹ പുതിയ 2020 എയറോക്സ് 155 സ്കൂട്ടർ ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറക്കി. കാഴിച്ചയിലെ സ്പോർട്ടിനെസ് വാഹനത്തിന്റെ പെർഫോമൻസിന്റെ കാര്യത്തിലും ഉൾപ്പെടുത്താൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ടെന്നാണ് അവകാശവാദം.

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

കാരണം മറ്റൊന്നുമല്ല ഇന്ത്യയിൽ വിൽക്കുന്ന YZF R15 V3 സ്പോർട്‌സ് മോട്ടോർസൈക്കിളിലെ അതേ എഞ്ചിനാണ് എയറോക്‌സ് 155 മോഡലിലും യമഹ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ലുക്കിലും അതേ ഡിസൈൻ ഘടകങ്ങൾ കാണാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്.

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

എയറോക്‌സിന്റെ രൂപകൽപ്പന ഷാർപ്പും അതുപോലെ തന്നെ എയറോഡൈനാമിക് ആയതുമാണ്. വിശാലമായ ആപ്രോണിൽ‌ ഡി‌ആർ‌എല്ലുകളുള്ള മെലിഞ്ഞ രൂപത്തിലുള്ള ഡ്യുവൽ‌-പോഡ് എൽ‌ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം ഏറെ മനോഹരമായി തോന്നുന്നു.

MOST READ: മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

ഹാൻഡിൽബാർ കൗളിൽ ഒരു ചെറിയ വൈസറും ഇതിന് ലഭിക്കുന്നു. ഇത് റേ Z125-ന് സമാനമാണ്. X-ആകൃതിയിലുള്ളതും നീളമുള്ളതുമായ സീറ്റ് പാനൽ ഒരു എൽഇഡി ടെയിൽ ലാമ്പിലേക്ക് ചേരുംവിധമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബ്ലൂ-ബാക്ക്‌ലിറ്റ് എൽസിഡി ഡിസ്പ്ലേ പോലുള്ള ആധുനിക സവിശേഷതകളാൽ എയറോക്‌സിന്റെ സ്‌പോർട്ടി ഡിസൈൻ യമഹ പൂർത്തീകരിച്ചിരിക്കുന്നു.

MOST READ: കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

റിമോട്ട് ലോക്കിംഗ് സിസ്റ്റം, കീലെസ് ഇഗ്നിഷൻ, ഹസാർഡ് ലൈറ്റ് സ്വിച്ച്, എഞ്ചിൻ കിൽ സ്വിച്ച് എന്നിവയ്ക്കൊപ്പം 25 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് പ്രൊവിഷനും സ്കൂട്ടറിലുണ്ട്. കൂടാതെ, യമഹ മോഡലിന്റെ ഫ്യുവൽ ടാങ്ക് ശേഷി 4.6 ലിറ്ററിൽ നിന്ന് 5.5 ലിറ്ററായി ഉയർത്തിയിട്ടുമുണ്ട്.

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

R15 പോലെ 155 സിസി, സിംഗിൾ സിലിണ്ടറാണ് വേരിയബിൾ വാൽവ് ആക്യുവേഷൻ (വിവി‌എ) എഞ്ചിനാണ് യമഹ എയറോക്‌സ് 155-ന് കരുത്തേകുന്നത്. ഇത് സ്കൂട്ടറിൽ 8,000 rpm-ൽ 15.15 bhp കരുത്തും 6,500 rpm-ൽ 13.9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

സ്കൂട്ടറിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് ഇത് അല്പം കുറഞ്ഞ ടോർഖ് കണക്കാണ് വികസിപ്പിക്കുന്നത്. പക്ഷേ കൂടുതൽ bhp കരുത്ത് നൽകാൻ യമഹ ശ്രദ്ധിച്ചിട്ടുണ്ട്.

R15 പോലൊരു സ്‌കൂട്ടർ; എയറോക്‌സ് 155 പുറത്തിറക്കി യമഹ

ഇന്തോനേഷ്യയിൽ യമഹ 2020 എയറോക്സ് 155-ന് IDR 25.5 ദശലക്ഷമാണ് വില. അതായത് ഏകദേശം 1.29 ലക്ഷം രൂപ. ഈ മോഡൽ ഉടൻ ഇന്ത്യയിൽ എത്താൻ സാധ്യതയില്ല. സമാനമായ എഞ്ചിൻ ശേഷിയിൽ ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു സ്പോർട്ട് സ്കൂട്ടർ അപ്രീലിയ SR 160 ആണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched The New 2020 Aerox 155 Scooter In Indonesia. Read in Malayalam
Story first published: Wednesday, November 4, 2020, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X