കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

അഡ്വഞ്ചര്‍ 250 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം. 250 സിസി ശ്രേണിയിലേക്കാണ് പുതിയ മോഡല്‍ എത്തുക.

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം അവസാനമോ, ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലോ ബൈക്ക് വിപണിയില്‍ എത്തും. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ബൈക്കിനായുള്ള ബുക്കിംഗും ചില ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് പിന്‍വലിക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കും.

MOST READ: ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കും. 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക. അതുപോലെ തന്നെ ഈ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് പരമാവധി 30 bhp കരുത്തില്‍ 24 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 390 അഡ്വഞ്ചര്‍ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കെടിഎം 390 മോട്ടോര്‍സൈക്കിളുകള്‍ പോലെ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ ബൈക്കില്‍ ഇടംപിടിക്കും.

MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

390 അഡ്വഞ്ചറിന് സമാനമായിരിക്കും അതിന്റെ ബോഡിയും ഡിസൈന്‍ ഘടകങ്ങളുമെന്നാണ് സൂചന. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും ഈ ഘട്ടത്തില്‍ ലഭ്യമല്ലെങ്കിലും ഏകദേശം 2.40 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure India Launch Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X