ബിഎസ്-VI നിലവാരത്തിലേക്ക് സിഎഫ് മോട്ടോ 300NK; അരങ്ങേറ്റം വൈകാതെ
ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ് മോട്ടോ ബിഎസ്-VI നിലവാരത്തിലേക്ക് പുതുക്കിയ 300NK നേക്ക്ഡ് സ്ട്രീറ്റ് ബൈക്കിനെ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി 300NK മോഡലിന്റെ ടീസർ ചിത്രവും സിഎഫ് മോട്ടോ പുറത്തിറക്കി. ചിത്രം മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനെക്കുറിച്ചുള്ള ഒരു കാഴ്ച്ചയാണ് നൽകുന്നത്. ഒപ്പം ബാക്കിയുള്ള സജ്ജീകരണങ്ങളെല്ലാം ബിഎസ്-IV മോഡലിന് സമാനമായി കാണപ്പെടുന്നു.

സ്റ്റൈലിംഗിൽ വലിയ മാറ്റങ്ങളൊന്നും കാണുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം. എന്നിരുന്നാലും പുതിയ മോഡലിനെ അതിന്റെ മുൻഗാമികളിൽ നിന്ന് വേർതിരിച്ചറിയാൻ സിഎഫ് മോട്ടോ കളർ ഓപ്ഷനുകളും ഗ്രാഫിക്സും പരിഷ്ക്കരിച്ചേക്കാം.
MOST READ: ടാറ്റ നെക്സോൺ, ടിഗോർ ഇവികൾക്ക് 3.02 ലക്ഷം രൂപ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ

അതിനാൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, റിയർ ഫെൻഡർ മൗണ്ട് ചെയ്ത നമ്പർപ്ലേറ്റ്, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ സവിശേഷതകൾക്കൊപ്പം ഷാർപ്പ് രൂപകൽപ്പന മുൻ മോഡലിനെ പോലെ തന്നെ മോട്ടോർസൈക്കിൾ മുന്നോട്ട് കൊണ്ടുപോകും.

അതുപോലെ ഫീച്ചർ ലിസ്റ്റും ഒരു സമ്പൂർണ പരിഷ്ക്കരണത്തിന് വിധേയമാകാൻ സാധ്യതയില്ല. കൂടാതെ 300NK ബിഎസ്-VI പൂർണ എൽഇഡി ലൈറ്റിംഗും രണ്ട് ഡിസ്‌പ്ലേ മോഡുകളുള്ള കളർ-ടിഎഫ്ടി സ്‌ക്രീനും ഉപയോഗിക്കുന്നത് തുടർന്നേക്കും എന്ന കാര്യവും ശ്രദ്ധേയമാകും.
MOST READ: സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന് ഹാർഡ്‌വെയറും അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിലെ മോണോ ഷോക്കും ബ്രാൻഡ് നിലനിർത്തിയേക്കും. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും സിംഗിൾ ഡിസ്ക്കുകൾ ഉൾപ്പെടും.

സുരക്ഷ വർധിപ്പിക്കുന്നതിനായി ഇരട്ട-ചാനൽ എബിഎസും പുതിയ ബൈക്കിന് നൽകും. സ്റ്റൈലിംഗിനും ഫീച്ചർ ലിസ്റ്റിനും വലിയ മാറ്റങ്ങൾ ലഭിച്ചേക്കില്ലെങ്കിലും ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മെക്കാനിക്കൽ സവിശേഷതകൾ സിഎഫ് മോട്ടോ നവീകരിക്കും.
MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

പവർ, ടോർഖ് ഔട്ട്‌പുട്ട് കണക്കുകൾ ബിഎസ്-IV മോട്ടോർസൈക്കിളിനേക്കാൾ അല്പം വ്യത്യസ്തമാണെങ്കിലും 300NK 292.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റ് നിലനിർത്തണം.

മുൻഗാമിയായ ബിഎസ്-IV കംപ്ലയിന്റ് എഞ്ചിൻ പരമാവധി 33.5 bhp കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിനിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും.


Click it and Unblock the Notifications








