സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

വരും ദിവസം ഇന്ത്യൻ വിപണിക്കായി ഒരു സർപ്രൈസ് ഒരുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഇതിനെക്കുറിച്ചുള്ള ഒരു ടീസർ പുറത്തുവിട്ടാണ് കമ്പനി ഇക്കാര്യത്തെക്കുറിച്ചുള്ള സൂചന നൽകുന്നത്.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

എന്നാൽ ടീസർ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും നൂതന ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളിലേക്കുള്ള മാരുതിയുടെ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

മാരുതിയുടെ വരാനിരിക്കുന്ന ലോഞ്ച് ഒന്നുകിൽ ബലേനോയ്‌ക്കായുള്ള ഒരു പുതിയ ഹൈബ്രിഡ് വേരിയന്റ് അല്ലെങ്കിൽ ഒരു പൂർണ ഇലക്ട്രിക് കാറാകാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

മാരുതിയുടെ വരാനിരിക്കുന്ന മോഡൽ ഏത് സെഗ്മെന്റിൽ എത്തിയാലും വിപണിയിലെ ശക്തമായ മത്സരാർത്ഥിയാകും. പ്രത്യേകിച്ച് ബലേനോയാണെങ്കിൽ. സ്‌ട്രെയിൻ ഗേജ് ഉപകരണം ധരിച്ച ബലേനോയുടെ ഒരു സ്പൈ ചിത്രം അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ അടങ്ങുന്ന പുതിയ മെൽഡ്-ഹൈബ്രിഡ് എഞ്ചിനാകും ബലേനോയ്ക്ക് ലഭിക്കുക.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

റിയർ വീൽ ഹബുകളിൽ ഇവ ഘടിപ്പിക്കാം. ഇത് ആക്സിലറേഷനും ടോർഖ് ഡെലിവറിയും വർധിപ്പിക്കാൻ സഹായിക്കും. നിലവിലെ ബലേനോ ഹൈബ്രിഡ് വേരിയന്റിനെപ്പോലെ കുറഞ്ഞ മലിനീകരണത്തിന്റെയും ഉയർന്ന ഇന്ധനക്ഷമതയുടെയും ഗുണങ്ങൾ ഉപഭോക്താക്കൾക്ക് തുടർന്നും ലഭ്യമാകും.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് & ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റ്; 5,000 പിന്നിട്ട് ബുക്കിംഗ്

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

ഹൈബ്രിഡ് ഉപയോഗിച്ച് 2020 ഓട്ടോ എക്സ്പോയിൽ സ്വിഫ്റ്റ് പ്രദർശിപ്പിച്ചതുപോലെ ബലേനോയ്ക്ക് ശക്തമായ ഒരു ഹൈബ്രിഡ് സംവിധാനം ലഭിക്കാനും സാധ്യതയുണ്ട്. 13.4 bhp പവറും 30 Nm torque ഉം നൽകാൻ കഴിയുന്ന 10 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ അടങ്ങിയതാണ് ഹൈബ്രിഡ് യൂണിറ്റാകുമിത്.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

ഈ ഹൈബ്രിഡ് എഞ്ചിന്റെ ഇന്ധനക്ഷമത 32 കിലോമീറ്റർ ആണ്. ഇത് നിലവിലെ സ്വിഫ്റ്റ് പെട്രോൾ വേരിയന്റിന്റെ 21.21 കിലോമീറ്ററിനേക്കാൾ വളരെ കൂടുതലാണ്.

MOST READ: ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

വാഗൺആർ ഇലക്‌ട്രിക് ആകാനുള്ള സാധ്യത ഇങ്ങനെ

വാഗൺ‌ആറിന്റെ പൂർണ-ഇലക്ട്രിക് പതിപ്പിന്റെ അണിയറയിൽ മാരുതി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്നിരുന്നാലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കാനുള്ള പദ്ധതികൾ കമ്പനി ഉപേക്ഷിച്ചിരുന്നു.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

‘ടെക്നോ-കൊമേഴ്‌സ്യൽ എബിലിറ്റി പ്രശ്‌നങ്ങൾ' കാരണമാണ് വാഗൺആർ ഇലക്‌ട്രിക് പദ്ധതി മാരുതി സുസുക്കി ഉപേക്ഷിച്ചതെന്നാണ് വിവരം.

സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

വാഹനത്തിനായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ഗണ്യമായ എണ്ണം കാറിന്റെ വില വർധനവിന് കാരണമാകുമായിരുന്നു. താങ്ങാനാവുന്ന ഉൽ‌പ്പന്നങ്ങൾക്ക് പേരുകേട്ട മാരുതി സുസുക്കിയുടെ പേരിന് കോട്ടംവന്നേക്കാമെന്ന വിലയിരുത്തലും ഇതിനു പിന്നിലുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Could Launch Something Exciting In The Coming Days Teaser Out. Read in Malayalam
Story first published: Friday, February 5, 2021, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X