25.30KM മൈലേജും എസ്‌യുവി ലുക്കും ₹3.50 ലക്ഷത്തിന്; എന്നിട്ടും ആരും വാങ്ങാനില്ല! വിൽപ്പന ഇടിയാൻ കാരണം?

ഇന്ത്യന്‍ വാഹന വിപണിയില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ രാജാവായി മാരുതി സുസുക്കി തുടരുമ്പോഴും രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായ എസ്-പ്രെസോയുടെ (Maruti Suzuki S-Presso) വില്‍പ്പനയില്‍ ഞെട്ടിക്കുന്ന ഇടിവ്. 2026 ഫെബ്രുവരി മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതിയുടെ ഈ കുഞ്ഞന്‍ കാറിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഗാഡിവാഡി പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരി മാസം എസ്‌പ്രെസോയുടെ വില്‍പ്പന 451 യൂണിറ്റുകള്‍ മാത്രമാണ്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 1,685 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ 451 യൂണിറ്റുകളിലേക്ക് വില്‍പ്പന താഴ്ന്നത്.

വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിവ് ഏകദേശം 73 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതിയുടെ ചെറുകാര്‍ വില്‍പ്പന പൊതുവേ കുറഞ്ഞതാണെങ്കിലും കമ്പനിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മോഡലുകളില്‍ അവസാനമാണ് എസ്‌പ്രെസോയുടെ സ്ഥാനം. കൃത്യമായി പറഞ്ഞാല്‍ വെറും 143 യൂണിറ്റ് മാരതം വില്‍പ്പനയുള്ള ഇന്‍വിക്‌റ്റോ എംപിവി മാത്രമാണ് പട്ടികയില്‍ എസ്‌പ്രെസോക്ക് താഴെയുള്ളത്.

maruti s-presso side

രസകരമായ സംഗതി എന്തെന്നാല്‍ മാരുതിയുടെ ഏറ്റവും കൂടുതല്‍ വിലയുള്ളതും ഏറ്റവും കുറഞ്ഞ വിലയുള്ളതുമായ മോഡലുകളാണ് ഏറ്റവും കുറച്ച് വിറ്റഴിക്കപ്പെടുന്നത് എന്നതാണ്. എസ്‌-പ്രെസോയെ കുറിച്ച് പറയുമ്പോള്‍ 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

ഈ എഞ്ചിന്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കേമനാണ്. എസ്-പ്രെസോയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 25.30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. കൂടുതല്‍ ഇന്ധനക്ഷമത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) കിറ്റും ഈ മോഡലില്‍ നല്‍കുന്നുണ്ട്.

maruti s-presso front

സിഎന്‍ജി മോഡലില്‍ 56 bhp പവര്‍, 82.1 Nm ടോര്‍ക്ക് ആയി കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്ന് മാരുതി പറയുന്നു. എസ്‌യുവി സ്‌റ്റൈലിലുള്ള ഡിസൈന്‍, ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍, വിശാലമായ ക്യാബിന്‍ എന്നിവയാണ് എസ്-പ്രെസോയെ ശ്രദ്ധേയമാക്കുന്നത്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഇതിലുണ്ട്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ ലഭ്യമാണ്.

വെറും 3.50 ലക്ഷം രൂപ പ്രാരംഭ വിലയിൽ കിട്ടുന്ന കാറിൽ ഇത്രയധികം സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഉപഭോക്താക്കള്‍ എസ്-പ്രെസോയെ കൈവിടുന്നത് വിപണിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. മാരുതിയുടെ മിനി സെഗ്മെന്റില്‍ ആള്‍ട്ടോയും എസ്-പ്രെസോയും ചേര്‍ന്ന് 10,238 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിച്ചത്. ഇതില്‍ ഭൂരിഭാഗവും ആള്‍ട്ടോയാണ് കൈക്കലാക്കിയിരിക്കുന്നത്. ആള്‍ട്ടോയേക്കാള്‍ വില കുറവാണെങ്കിലും 6 എയര്‍ബാഗുകള്‍ ഇല്ലെന്നതാണ് എസ്‌പ്രെസോയുടെ പോരായ്മ.

maruti s-presso interior

ഉപഭോക്താക്കള്‍ കൂടുതല്‍ ഫീച്ചറുകളുള്ള പ്രീമിയം ഹാച്ച്ബാക്കുകളിലേക്കോ കോംപാക്ട് എസ്‌യുവി കളിലേക്കോ മാറുന്നതും എസ്-പ്രെസോയുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണെങ്കിലും നിലവിലെ ട്രെന്‍ഡ് എസ്‌പ്രെസോക്ക് തിരിച്ചടിയാകുന്നു. ആയുസിന്റെ അന്ത്യത്തോട് അടുത്ത കാറിന്റെ ഭാവി നിര്‍ണയിക്കുന്നത് വരും മാസങ്ങളിലെ വില്‍പന കണക്കുകളാകും. മാരുതി എസ്-പ്രെസോയുടെ വില്‍പ്പന ഇടിവിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണന്ന് കമന്റ് ചെയ്യൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 12, 2026, 11:08 [IST]
English summary
Maruti suzuki s presso registered 451 unit sales 2026 february 73 per cent down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X