ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

2021 ഫെബ്രുവരി മാസത്തിലെ ഇരുചക്രവാഹന വില്‍പ്പന 6.44 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. വിവിധ നിര്‍മ്മാതാക്കളില്‍ നിന്നുള്ള 10,14,963 യൂണിറ്റുകളാണ് വിപണിയില്‍ എത്തിയത്.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

2020 ഫെബ്രുവരി മാസത്തില്‍ വിറ്റ 9,35,578 യൂണിറ്റുകളില്‍ നിന്ന് 24.38 ശതമാനം വിപണി വിഹിതം നേടിയ ഹീറോ സ്‌പ്ലെന്‍ഡര്‍ കമ്മ്യൂട്ടര്‍ ബൈക്കാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. 2020 ഫെബ്രുവരി വിറ്റ 2,15,196 യൂണിറ്റിനെ അപേക്ഷിച്ച് 14.98 ശതമാനം വര്‍ധനയോടെ കഴിഞ്ഞ മാസത്തെ വില്‍പ്പന 2,47,422 യൂണിറ്റായി ഉയര്‍ന്നു.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

ഈ മാസം ആദ്യം കമ്പനി നിലവിലുള്ള മോഡലുകളുടെ 100 മില്യണ്‍ പതിപ്പുകളും അവതരിപ്പിച്ചു. 100 ദശലക്ഷം മൊത്തം ഉല്‍പാദന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷമായിട്ടാണ് വിവിധ മോഡലുകളുടെ 100 മില്യണ്‍ പതിപ്പുകള്‍ കമ്പനി അവതരിപ്പിച്ചത്. സ്‌പ്ലെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്രോ എന്നിവയുടെ 100 മില്യണ്‍ പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Rank Model Feb-21 Feb-20 Growth (%)
1 Hero Splendor 2,47,422 2,15,196 14.98
2 Honda Activa 2,09,389 2,22,961 -6.09
3 Hero HF Deluxe 1,26,309 1,75,997 -28.23
4 Honda CB Shine 1,15,970 50,825 128.18
5 Bajaj Pulsar 81,454 75,669 7.65
6 TVS Jupiter 52,189 31,440 66.00
7 TVS XL Super 51,445 55,802 -7.81
8 Suzuki Access 48,496 50,103 -3.21
9 Bajaj Platina 46,264 33,799 36.88
10 Royal Enfield Classic 350 36,025 41,786 -13.79

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

രണ്ടാം സ്ഥാനത്ത് ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറായി ആക്ടിവയാണ് സ്ഥാനം പിടിക്കുന്നത്. 2020 ഫെബ്രുവരി മാസത്തില്‍ വിറ്റ 2,22,961 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ വില്‍പ്പന 6.09 ശതമാനം ഇടിഞ്ഞ് 2,09389 യൂണിറ്റായി.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡീലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന ഹോണ്ട ആക്ടിവ 70,629 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ 10 ഇരുചക്ര വാഹനങ്ങളുടെ പട്ടികയില്‍ മൂന്നാമത് ഹീറോ HF ഡീലക്‌സ് ഇടംപിടിക്കുന്നു.

MOST READ: വിപണിയിൽ തരംഗമായി ഹ്യുണ്ടായി ക്രെറ്റ; ഒരു വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1.21 ലക്ഷം യൂണിറ്റുകൾ

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

വില്‍പന 28.23 ശതമാനം ഇടിഞ്ഞ് 1,26,309 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 1,75,997 യൂണിറ്റില്‍ നിന്നുമാണ് വില്‍പന കുറഞ്ഞത്. HF ഡീലക്‌സ് നിലവില്‍ 12.44 ശതമാനം വിപണി വിഹിതം ബ്രാന്‍ഡിന് നല്‍കുന്നു.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

2021 ഫെബ്രുവരി വിറ്റ 10 മികച്ച ബൈക്കുകളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ CB ഷൈനാണ് നാലാം സ്ഥാനത്ത്. പോയ വര്‍ഷം 50,825 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ ഈ വര്‍ഷം അത് 1,15,970 യൂണിറ്റായി നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചു.

MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

ഇതോടെ വില്‍പ്പന 128.18 ശതമാനം ഉയര്‍ന്നു. ബജാജിന്റെ പള്‍സര്‍ മോഡലാണ് അഞ്ചാം സ്ഥാനത്ത്. 2021 ഫെബ്രുവരി ബജാജിന്റെ പള്‍സര്‍ വില്‍പ്പന 7.65 ശതമാനം ഉയര്‍ന്ന് 81,454 യൂണിറ്റായി. പോയ വര്‍ഷം ഇതേകാലയളവില്‍ 75,669 യൂണിറ്റായിരുന്നു വില്‍പ്പന.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

ടിവിഎസ് ജുപിറ്റര്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. വില്‍പ്പന 66 ശതമാനം ഉയര്‍ന്ന് 52,189 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 31,440 യൂണിറ്റുകളായിരുന്നു വില്‍പ്പന. 110 സിസി സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 2,000 രൂപ വിലകുറഞ്ഞ പുതിയ ജുപിറ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ് 2021 ജനുവരിയില്‍ ടിവിഎസ് മോട്ടോര്‍ അവതരിപ്പിച്ചു.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

സുസുക്കി ആക്‌സസ്, ബജാജ് പ്ലാറ്റിന, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്നിവയാണ് അവശേഷിക്കുന്ന സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ മൂന്നെണ്ണത്തില്‍ പ്ലാറ്റിന മാത്രമാണ് പോസിറ്റീവ് വില്‍പ്പന രേഖപ്പെടുത്തിയത്.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

2021 ഫെബ്രുവരിയില്‍ വിറ്റ 46,264 യൂണിറ്റുകളില്‍ നിന്ന് 36.88 ശതമാനം വര്‍ധനവാണ് പ്ലാറ്റിനയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 3.21 ശതമാനം ഇടിവാണ് സുസുക്കി ആക്‌സസിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

പോയ വര്‍ഷം 50,103 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ ഈ വര്‍ഷം അത് 48,496 യൂണിറ്റിലേക്ക് ചുരുങ്ങി. ഇതോടെയാണ് വില്‍പ്പന ഇടിഞ്ഞത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യുടെ വില്‍പ്പനയിലും 13.79 ശതമാനം ഇടിവാണ് റിപ്പോര്‍്ട്ട് ചെയ്യുന്നത്.

ആക്ടിവയെ പിന്തള്ളി സ്‌പ്ലെന്‍ഡര്‍; ഫെബ്രുവരി മാസത്തെ ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് അടുത്ത മാസങ്ങളില്‍ ഒരു പുതിയ ക്ലാസിക് 350 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിരവധി പുതുമകളും, കോസ്‌മെറ്റിക് മാറ്റങ്ങളും ഒപ്പം ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റവും ഉള്‍പ്പെടുത്തിയാകും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് സൂചന.

Source: Rushlane

Most Read Articles

Malayalam
English summary
Hero Splendor To Royal Enfield Classic 350, Two Wheeler Sales Report In February 2021. Read in Malayalam.
Story first published: Wednesday, March 17, 2021, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X