ഹോർനെറ്റ് 2.0 മോഡലിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട പ്രീമിയം ബൈക്കുകളിലേക്കുള്ള ചുവടുമാറ്റത്തിലാണ്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിക്ക് കീഴിൽ ആദ്യം എത്തിയ മോഡലാണ് ഹോർനെറ്റ് 2.0.

200 സിസി സെഗ്മെന്റിലെ ഏറ്റവും വില കൂടിയ മോഡലാണെങ്കിലും വിശ്വാസീയതയും ഹോണ്ടയുടെ ബ്രാൻഡ് മൂല്യവും ഹോർനെറ്റിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. മോട്ടോർസൈക്കിൾ വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കമ്പനി പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഹോർനെറ്റ് 2.0 മോഡലിനായി പുതിയ ക്യാഷ്ബാക്ക് ഓഫറാണ് ഹോണ്ട ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ബൈക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3500 രൂപ വരെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

എസ്‌ബിഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് 40,000 രൂപയായിരിക്കണമെന്നും ഓഫറിന്റെ പ്രത്യേകതയാണ്.

ഓഫറിന്റെ സാധുത 2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ്. ഇത് മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ മാത്രമേ ബാധകമാകൂ എന്നതും പ്രത്യേകം ഓർക്കണം. ഹോർനെറ്റ് 2.0 റെപ്‌സോൾ എഡിഷനിൽ ഈ ആനുകൂല്യം ലഭ്യമാകില്ലെന്ന് സാരം.
MOST READ: മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ആക്‌ടിവ 6G, ഗ്രാസിയ 125, ഡിയോ എന്നിവയ്‌ക്കും കമ്പനി ഇതേ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറെ ജനപ്രീതി സ്വന്തമാക്കുന്ന 180-200 സിസി ബൈക്ക് സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ആദ്യ മോഡൽ ആണ് ഹോർനെറ്റ് 2.0.

ഗോൾഡൻ അപ്സൈഡ് ഫ്രണ്ട് ഫോർക്കുകളാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു സവിശേഷത. അത് ബൈക്കിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു എന്നതു മാത്രമല്ല അതിന്റെ വിഷ്വൽ അപ്പീലും വർധിപ്പിക്കുന്നുണ്ട്.
MOST READ: ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഹോർനെറ്റിന്റെ മറ്റ് സവിശേഷതകളിൽ പൂർണ എൽഇഡി ലൈറ്റിംഗ്, സ്പ്ലിറ്റ് സീറ്റുകൾ, സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിൽ, ആക്രമണാത്മക ശൈലിയിലുള്ള ഫ്യുവൽ ടാങ്ക് ഡിസൈൻ എന്നിവയും ഉൾപ്പെടുന്നു.

അതോടൊപ്പം ഹസാർഡ് സ്വിച്ച്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എഞ്ചിൻ സ്റ്റോപ്പ് സ്വിച്ച്, 140 mm വീതിയുള്ള പിൻ ടയർ, പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാണ്.

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 184.40 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട ഹോർനെറ്റ് 2.0 പതിപ്പിന്റെ ഹൃദയം. ഈ എയർ കൂൾഡ് യൂണിറ്റ് 8500 rpm-ൽ 17.26 bhp കരുത്തും 6000 rpm-ൽ 16.1 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഹോണ്ട ഹോർനെറ്റ് 2.0 നിലവിൽ 1,29,608 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിൽ വിൽക്കുന്നത്. അല്പം കൂടുതൽ ചെലവേറിയതും 1,31,608 രൂപ വില വരുന്നതുമായ ഒരു സ്പെഷ്യൽ റെപ്സോൾ എഡിഷനിലും ഇത് ലഭ്യമാണ്.


Click it and Unblock the Notifications








