മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് പുതിയ ഥാര്‍. വിപണിയില്‍ എത്തിയപ്പോള്‍ മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര രണ്ടാം തലമുറ ഥാറിന്റെ പുതിയ ബേസ് വേരിയന്റ് അണിയറയില്‍ ഒരുക്കുന്നുവെന്ന് സൂചന നല്‍കുന്നു. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാകും ഇതില്‍ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

സ്റ്റാന്‍ഡേര്‍ഡായി മാനുവല്‍ ട്രാന്‍സ്മിഷനും എത്തിച്ചേരുമ്പോള്‍ ഒരു ഓപ്ഷനായി ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഈ ബേസ് പതിപ്പിന് ലഭിച്ചേക്കും. 100 bhp കരുത്തും 240 Nm torque ഉം നിര്‍മ്മിക്കുന്ന TUV300-യില്‍ നിന്നുള്ള അതേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനം ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

MOST READ: പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഇത് ഒരു എന്‍ട്രി ലെവല്‍ പതിപ്പായതിനാല്‍, നിര്‍മ്മാതാവ് അതിനൊപ്പം ഒരു ഫോര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ വാഗ്ദാനം ചെയ്യില്ല, അതിനാല്‍, നിലവിലുള്ള പതിപ്പിനേക്കാള്‍ 100 കിലോഗ്രാം ഭാരം കുറവായിരിക്കാം.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

വരാനിരിക്കുന്ന അടിസ്ഥാന വേരിയന്റ് കുറഞ്ഞ ടോര്‍ക്ക് ഉല്‍പാദിപ്പിക്കുമെന്നും താരതമ്യേന മികച്ച ഇന്ധനക്ഷമത ലക്ഷ്യമിടാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറിയ ടയര്‍ വലുപ്പവുമായാണ് ഇത് വരുന്നതെങ്കിലും മൊത്തത്തിലുള്ള അനുപാതം നിലവിലുള്ള മോഡലിന് സമാനമായിരിക്കും.

MOST READ: അവതരണത്തിന് സജ്ജമായി മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ ഇതാ

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

കഴിഞ്ഞ വര്‍ഷം അവസാനമാണ് മഹീന്ദ്ര ഏറ്റവും പുതിയ ഥാര്‍ അവതരിപ്പിച്ചത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളില്‍ ഇത് മികച്ച സ്വീകാര്യത നേടി. 2021 ഏപ്രിലില്‍ മഹീന്ദ്ര 3,406 യൂണിറ്റ് ഥാര്‍ വിറ്റഴിച്ചു, ഇത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണെന്നും കമ്പനി അറിയിച്ചു.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ആറുമാസത്തിനുള്ളില്‍ മഹീന്ദ്ര ഥാറിനുള്ള ബുക്കിംഗ് 50,000 യൂണിറ്റുകള്‍ മറികടന്നു, ആവശ്യം നിറവേറ്റുന്നതിനായി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും കമ്പനി രംഗത്തെത്തി. എന്നാല്‍ നിലവിലെ പ്രതിസന്ധിയും, വാഹന വ്യവസായം മൊത്തത്തില്‍ നേരിടുന്ന അര്‍ദ്ധചാലക പ്രശ്‌നങ്ങളും കാരണം, വേരിയന്റ് അടിസ്ഥാനത്തില്‍ ഓഫ്റോഡറിനായുള്ള കാത്തിരിപ്പ് കാലയളവ് 11 മാസങ്ങള്‍ പിന്നിട്ടു.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

നിലവില്‍ മഹീന്ദ്ര ഥാറിന് 12.12 ലക്ഷം രൂപ മുതല്‍ 14.17 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില. പക്ഷേ, തുടക്കത്തില്‍ ഇതിന് 9.80 ലക്ഷം രൂപയായിരുന്നു പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഡിസംബര്‍ മാസത്തോടെ മഹീന്ദ്ര അടിസ്ഥാന ആറ് സീറ്റര്‍ AX വേരിയന്റുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഗ്ലോബല്‍ NCAP ഫോര്‍-സ്റ്റാര്‍ റേറ്റഡ് എസ്‌യുവിയുടെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വരവ് കൂടുതല്‍ വില്‍പ്പന നേടാന്‍ ബ്രാന്‍ഡിനെ സഹായിച്ചേക്കാം.

MOST READ: 2030 ഓടെ 1 ദശലക്ഷം ഇവി വിന്യസിക്കും; ഹീറോ ഇലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് MoEVing

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ 130 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇരുഎഞ്ചിനുകള്‍ക്കും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Introduce Base Variant For Thar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X