പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

മെർസിഡീസ് ബെൻസ് പുറത്തിറക്കിയ ഒരു ഒരു ഹ്രസ്വകാല ആഢംബര പിക്കപ്പ് ട്രക്കായിരുന്നു X-ക്ലാസ്, ഇത് 2017 -ലാണ് ആദ്യമായി അവതരിപ്പിച്ചത്, വിൽപ്പന മോശമായതിനാൽ 2020 -ൽ മോഡൽ നിർത്തലാക്കുകയും ചെയ്തു.

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

മെർസിഡീസ് പിക്കപ്പ് അത്ര ജനപ്രിയമായിരുന്നില്ല, പക്ഷേ ഇത് തീർച്ചയായും ഒരു സുന്ദരമായ യന്ത്രമായിരുന്നു. നെതർലാൻഡിൽ നിന്നുള്ള X-ക്ലാസിന്റെ ഒരു കസ്റ്റമൈസ്ഡജ് ആറ്-വീലർ പതിപ്പാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ഈ മെർസിഡീസ് ബെൻസ് X-ക്ലാസ് ആറ്-വീലർ ഒരു X350d അടിസ്ഥാനമാക്കിയുള്ളതാണ്, ഇതൊരു 3.0 ലിറ്റർ ഡീസൽ എഞ്ചിനായിട്ടാണ് വന്നത്.

MOST READ: പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, വാഹനത്തിന് പ്രചോദനം ലഭിച്ചത് മെർസിഡീസ് G63 AMG 6x6 -ൽ നിന്നാണ്. നിർമ്മാതാക്കൾ ഭ്രാന്തമായതും എന്നാൽ കൂടുതൽ പ്രായോഗികവുമായ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിച്ചു. അങ്ങനെ, അവർ തങ്ങളുടെ അടിസ്ഥാന കാറായി ഒരു ഡീസൽ പിക്കപ്പ് ട്രക്ക് തിരഞ്ഞെടുത്തു.

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

വാഹനം ക്ലാസിക് യംഗടൈമേർസിൽ വിൽപ്പനയ്‌ക്കായി ലിസ്റ്റുചെയ്‌തിരുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, എക്കാലത്തേയും ഏറ്റവും ബ്രൂട്ടൽ മെർസിഡീസ് കൊമേർഷ്യൽ വാഹനം നിർമ്മിക്കുക എന്ന ലക്ഷ്യമാണ് നിർമ്മാതാവിന് ഉണ്ടായിരുന്നത് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

MOST READ: അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

വാഹനത്തിന്റെ സബ്ഫ്രെയിം അധിക ആക്‌സിലിനും രണ്ട് അധിക വീലുകളും ഉൾക്കൊള്ളുന്നതിനായി ഇഷ്‌ടാനുസൃതമായി നിർമ്മിച്ചതാണ്.

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

സസ്‌പെൻഷൻ 10 cm ഉയർത്തിയിരിക്കുന്നു, ഇത് വലിയ വീലുകളെയും കൂറ്റൻ ഓഫ്-റോഡ് ടയറുകളെയും ഉൾക്കൊള്ളാൻ പിക്കപ്പ് ട്രക്കിനെ അനുവദിക്കുന്നു (LT 285/65 R18).

MOST READ: മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

ഇതിന് മെർസിഡീസ് GTR ഫ്രണ്ട് ഗ്രില്ല്, മസ്കുലർ ഫെൻഡർ ഫ്ളേർസ്, കസ്റ്റം ഡോർ പ്രൊട്ടക്ടറുകൾ എന്നിവയും ലഭിക്കും. ലോഡിംഗ് ബെഡ് വിപുലീകരിക്കുകയും കാർലെക്സ് ഡിസൈനിൽ നിന്ന് മനോഹരമായി കാണപ്പെടുന്ന കസ്റ്റം റോൾ ബാർ ലഭിക്കുകയും ചെയ്യുന്നു.

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

എക്സ്റ്റീരിയർ പെയിന്റിന് മാറ്റം ഒന്നും വരുത്തിയിട്ടില്ല, ബ്ലാക്ക് ലെതർ ഇന്റീരിയറും സ്റ്റോക്കായി തുടരുന്നു. ഡാഷ്‌ബോർഡിൽ ഒരു ‘6-വീലർ' ബാഡ്ജ് ചേർത്തിരിക്കുന്നു. ആറ്-വീലുകളുള്ള ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഇതൊരു ഷോ കാർ മാത്രമല്ല, മികച്ച ഓഫ്-റോഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുന്നു.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

പരുക്കൻ ഭാവത്തിൽ 6x6 പരിവേഷത്തിലൊരുങ്ങി മെർസിഡീസ് ബെൻസ് X-ക്ലാസ്

ഈ പരിഷ്‌ക്കരിച്ച മെർസിഡീസ് X-ക്ലാസിന്റെ എഞ്ചിനും മാറ്റമില്ല. 3.0 ലിറ്റർ, ടർബോചാർജ്ഡ്, V6 ഡീസൽ മോട്ടോറിന് 3,600 rpm -ൽ 258 bhp കരുത്തും, 1,600 rpm -ൽ 550 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഈ പവർപ്ലാന്റിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Benz X-Class Customized Into An Aggressive 6x6 Pickup. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X