ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ബഹുരാഷ്ട്ര കമ്പോളത്തിനായി ഒരു ഇവി വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും ഫിസ്‌ക്കർ ഇങ്കും ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പും കൈകോർത്തു.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഇരു ബ്രാൻഡുകളും സംയുക്തമായി സ്ഥാപിച്ച പ്രോജക്റ്റ് PEAR -ന്റെ (പേഴ്സണൽ ഇലക്ട്രിക് ഓട്ടോമോട്ടീവ് എവലൂഷൻ) ഫലമാണ് ഈ പുതിയ ഇവി പ്രോജക്റ്റ്.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

പ്രോജക്റ്റ് PEAR -നു കീഴിലുള്ള ഈ പുതിയ നിർദ്ദിഷ്ട ഇവി അമേരിക്കൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഇവികളിൽ ഒന്നായിരിക്കും. വാഹനത്തിന്റെ പ്രാരംഭ വില 30,000 ഡോളറിൽ താഴെയായിരിക്കും (21.91 ലക്ഷം രൂപ). ഇതിനുപുറമെ സർക്കാർ സബ്സിഡികളും സാമ്പത്തിക ആനുകൂല്യങ്ങളും ഇവിക്ക് ലഭ്യമാകും.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

നിർദ്ദിഷ്ട ഇവി ഫിസ്‌കർ ബ്രാൻഡിന് കീഴിൽ വിൽക്കും, ഇത് മിക്കവാറും വടക്കേ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തും.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഫിസ്‌കറും ഫോക്‌സ്‌കോണും തങ്ങളുടെ പുതിയ താങ്ങാനാവുന്ന പുതിയ ഇലക്ട്രിക് കാറുകളുടെ ഉത്പാദനം 2023 -ന്റെ നാലാം പാദം മുതൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

പദ്ധതിക്ക് അനുസൃതമായി നീങ്ങാൻ, ഇരു കമ്പനികളും യുണൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിൽ ഉചിതമായ ഉൽ‌പാദന സൗകര്യം നിലവിൽ തേടുകയാണ്. എന്നിരുന്നാലും, മൊത്തത്തിലുള്ള ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിന് ഫിസ്കർ ഇന്ത്യയിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിച്ചേക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഈ സംയുക്ത സംരംഭത്തിൽ, ഫിസ്‌കർ വാഹനത്തിന്റെ രൂപകൽപ്പന ശ്രദ്ധിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു. 2012 -ൽ ലോഞ്ച് ചെയ്തതാണെങ്കിലും ഫിസ്കർ കർമ്മ ഏറ്റവും മികച്ച രൂപകൽപ്പനയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ്.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഇലക്ട്രോണിക്സ് സ്യൂട്ടുകളും മിക്ക നിർമ്മാണവും ലോകത്തിലെ മൂന്നാമത്തെ വലിയ ഇലക്ട്രോണിക്സ് നിർമാണ സേവന കമ്പനിയാ ഫോക്സ്കോൺ ശ്രദ്ധിച്ചേക്കാം.

ഭാവി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനായി കൈകോർത്ത് ഫിസ്‌ക്കർ & ഫോക്‌സ്‌കോൺ

ഫിസ്‌ക്കർ-ഫോക്‌സ്‌കോൺ ഇലക്ട്രിക് വാഹന പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തൽ

രണ്ട് വലിയ ബ്രാൻഡുകൾ ഇവികൾ സൃഷ്ടിക്കുന്നതിനായി ഒരു സംയുക്ത സംരംഭത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിക്കുന്നത് ഭാവിയിൽ ഇവികൾക്കുള്ള വലിയ സാധ്യതയുടെ വ്യക്തമായ അടയാളമാണ്. വളർന്നുവരുന്ന വിപണിയെ കീഴടക്കാനുള്ള റേസിൽ ഒരു ടെക് കമ്പനിയും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്നതും ഇതിൽ നിന്ന് വ്യക്തമാണ്.

Most Read Articles

Malayalam
English summary
Fisker And Foxconn Becomes Partners To Build New Affordable EVs. Read in Malayalam.
Story first published: Tuesday, May 18, 2021, 21:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X