ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി
നിഞ്ച ZX-10R സൂപ്പർ ബൈക്കിന് ശേഷം പുതിയ ബിഎസ്-VI നിഞ്ച 300 മോട്ടോർസൈക്കിളിലും കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി. കെ-കെയർ വിപുലീകൃത വാറണ്ടിയും വാർഷിക മെയിന്റനെൻസ് കരാറുമാണ് ഉൾക്കൊള്ളുന്നത്.

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കവസാക്കി മോട്ടോർസൈക്കിൾ എന്ന ഖ്യാതിയോടെയാണ് നിഞ്ച 300 വിപണിയിൽ എത്തുന്നത്. പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ഈ പാക്കേജ് ലഭ്യമാകൂ. അതായത് നിലവിലെ ഉടമകൾക്ക് ഇത് ലഭ്യമാകില്ലെന്ന് സാരം.

കവസാക്കി കെ-കെയറിന് കീഴിൽ വാങ്ങുന്നവർക്ക് സ്റ്റാൻഡേർഡ് കവറേജിൽ രണ്ട് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ കവറേജിന് പുറമെ രണ്ട് വർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ വാറന്റി വരെ വിപുലീകരണം ലഭിക്കും. ഇത് മൊത്തം വാറണ്ടിയെ നാല് വർഷം / 50,000 കിലോമീറ്ററിലേക്ക് എത്തിക്കുന്നു.
MOST READ: SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

വാർഷിക മെയിന്റനെൻസ് കരാർ നാല് വർഷത്തെ പിരിയോഡിക് മെയിന്റനെൻസും ഉൾക്കൊള്ളുന്നു. ഈ ആനുകൂല്യങ്ങളിൽ എട്ട് ഓയിൽ മാറ്റങ്ങൾ, നാല് ഓയിൽ ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ, ഒരു ബ്രേക്ക് ഫ്ലൂയിഡ് മാറ്റം എന്നിവ ഉൾപ്പെടുന്നു.

കെ-കെയർ പാക്കേജിന്റെ ആനുകൂല്യങ്ങൾ രാജ്യത്തുടനീളം സാധുവാണ്. പുനർവിൽപ്പനയുടെ കാര്യത്തിൽ എല്ലാ ആനുകൂല്യങ്ങളും പുതിയ ഉപഭോക്താവിന് കൈമാറാനാകും എന്ന കാര്യവും ഏറെ സ്വാഗതാർഹമായ തീരുമാനമാണ്.
MOST READ: 2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

പുതുക്കിയ ബിഎസ്-VI നിഞ്ച 300 പതിപ്പിനായുള്ള ഡെലിവറി രാജ്യത്ത് ഉടനീളം ഉടൻ തന്നെ ആരംഭിക്കുമെന്ന് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. 3.18 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയാണ് സ്പോർട് ബൈക്കിനായി മുടക്കേണ്ടത്.

അതായത് മുമ്പുണ്ടായിരുന്ന ബിഎസ്-IV മോഡലിനെക്കാൾ 20,000 രൂപ കൂടുതൽ ചെലവേറിയതാണെന്ന് സാരം. 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ കാരണം വിപണിയിൽ നിന്നും താത്ക്കാലികമായി വിട്ടുനിന്നതിനു ശേഷമാണ് നിഞ്ച 300 വീണ്ടും എത്തുന്നത്.
MOST READ: പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള മെക്കാനിക്കൽ പുനരവലോകനങ്ങളും വ്യത്യസ്‌ത കളർ ഓപ്ഷനും മാത്രമാണ് ബിഎസ്-VI നിഞ്ച 300 മോഡലിലെ മാറ്റങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നത്.

അതേ 296 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് കവസാക്കിയുടെ എൻട്രി ലെവൽ മോഡലിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. പുതിയ ആവർത്തനത്തിലും ഈ യൂണിറ്റ് പരമാവധി 38.4 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കെആർടി ഗ്രാഫിക്സുള്ള ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിലാണ് മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുക.


Click it and Unblock the Notifications








