മീറ്റിയോര്‍ 350-യ്ക്ക് ആദ്യ വില വര്‍ധനവുമായി റോയല്‍ എന്‍ഫീല്‍ഡ്
മറ്റ് ബ്രാന്‍ഡുകളെപ്പോലെ റോയല്‍ എന്‍ഫീല്‍ഡും മോഡലുകള്‍ക്ക് വില വര്‍ധനവുമായി രംഗത്തെത്തി. ബ്രാന്‍ഡിലെ ഏറ്റവും പുതിയ ഓഫറായ മീറ്റിയോര്‍ 350-യ്ക്ക് ആദ്യ വില വര്‍ധനവ് വരുത്തിയിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം ഹോണ്ട ഹൈനെസ് CB350-യുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡും വില വര്‍ധനവുമായി രംഗത്തെത്തുന്നത്.

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതില്‍ പ്രാരംഭ പതിപ്പായ ഫയര്‍ബോളിന് 2,927 രൂപയാണ് വര്‍ധിച്ചത്.
MOST READ: സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ഇതോടെ ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 1.78 ലക്ഷം രൂപയായി. നേരത്തെ 1.75 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. സ്റ്റെല്ലാര്‍ പതിപ്പിന് 3,010 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ പതിപ്പിന് ഇനി 1.84 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

നോരത്തെ സ്റ്റെല്ലാര്‍ പതിപ്പിന് 1.81 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പായ സൂപ്പര്‍നോവയില്‍ 3,146 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.
MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

ഇതോടെ ഈ പതിപ്പിന് 1.93 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ മുടക്കണം. 1.90 ലക്ഷം രൂപയായിരുന്നു അവതരണ വേളയിലെ വില. വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കുകളില്‍ വന്നിട്ടില്ല.

അടുത്തിടെയാണ് മീറ്റിയോര്‍ 350-യെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്‍ജി

റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന സവിശേഷത. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന്‍ കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, ഫോര്‍വേഡ് ഫുട്‌പെഗുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.
MOST READ: ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്‌യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ

റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 270 mm ഡിസ്‌ക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഹോണ്ട ഹൈനസ് CB350, ബെനലി ഇംപെരിയാലെ 400, ജാവ 300 എന്നിവരാണ് മീറ്റിയോറിന്റെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








