ഇനി ഡല്‍ഹിയിലേക്കും; ഐക്യൂബിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ടിവിഎസ്
തങ്ങളുടെ നിരയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക്ക് സ്‌കൂട്ടറിനെ പോയ വര്‍ഷമാണ് ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചത്. ഐക്യൂബ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വില.

തുടക്കത്തില്‍ ബാംഗളൂരില്‍ മാത്രമായിരുന്നു സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി മേഖല ഉള്‍പ്പെടെയുള്ള മുന്‍നിര നഗരങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

4.4kW ഇലക്ട്രിക്ക് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം വരെ ഉപഭോക്താക്കള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം.
MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

4.2 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എക്കണോമി, പവര്‍ എന്നീ രണ്ട് മോഡുകളും സ്‌കൂട്ടറില്‍ ലഭ്യമാണ്. ക്യൂ-പാര്‍ക്ക് അസിസ്റ്റും റീജനറേറ്റീവ് ബ്രേക്കിംഗും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. വിപണിയില്‍ ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X എന്നിവരാണ് സ്‌കൂട്ടറിന്റെ എതിരാളികള്‍.
MOST READ: ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

സ്‌കൂട്ടറിലെ കണക്ട് ടെക്നോളജി വഴി റൈഡര്‍ക്ക് റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

വൈറ്റ് കളറില്‍ മാത്രമാണ് നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. വലിയ അലങ്കാരപണികള്‍ ഒന്നും ഇല്ലാത്ത ഡിസൈനാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്.
MOST READ: 2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

യുവാക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. നിരവധി നൂതന ഫീച്ചറുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ വാഗ്ദാനം ചെയ്യുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ, U ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് അലങ്കാരമുള്ള ഫ്രണ്ട് ആപ്രോണ്‍, വിന്‍ഡ്സ്‌ക്രീന്‍, സ്ലീക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ക് സ്വിച്ച് ഗിയര്‍ എന്നിവയൊക്കെയാണ് സ്‌കൂട്ടറിലെ സവിശേതകള്‍.
MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

16 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സ്. USB ചാര്‍ജിംഗ് പോര്‍ട്ടും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് വരും വര്‍ഷങ്ങളില്‍ അതിന്റെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.

ക്രിയോണ്‍ എന്നൊരു മോഡലാകും അടുത്തതായി ബ്രാന്‍ഡില്‍ നിന്നും ഇലക്ട്രിക് പരിവേഷത്തില്‍ വിപണിയില്‍ എത്തുക. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇത്തരത്തിലൊരു മോഡലിനെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അതോടൊപ്പം തന്നെ 2020 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് 1,200 W റീജനറേറ്റീവ് അസിസ്റ്റ് മോട്ടോര്‍, 48 വോള്‍ട്ട് ലി-അയണ്‍ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവ ഉപയോഗിച്ച് സെപ്ലിന്‍ എന്നൊരു കണ്‍സെപ്റ്റിനെയും പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications








