മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍
ആഭ്യന്തര വിപണിയില്‍ യമഹയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് YZF R15 V3.0. ഇത് 2018-ന്റെ തുടക്കം മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്നു.

താങ്ങാനാവുന്ന സൂപ്പര്‍ സ്പോര്‍ട്ടിന്റെ മൂന്നാം തലമുറയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ വലിയ അപ്ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിനെ സംബന്ധിക്കുന്ന ഏതാനും വിവിരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരിക്കുന്നത്.

ഓണ്‍ലൈനില്‍ വന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ബൈക്കിന് പുതിയ റെഡ് കളര്‍ ഓപ്ഷന്‍ ലഭിക്കുമെന്നാണ്. 2021 യമഹ R15 V3-യുടെ അവതരണം അടുത്തുവെന്നും വിവരങ്ങള്‍ സൂചന നല്‍കുന്നു.
MOST READ: ഹൈനസ് CB350-യുടെ വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ഹോണ്ട

വില വിവരങ്ങള്‍ പുറത്തിവന്നിട്ടില്ലെങ്കിലും ഏകദേശം 1.53 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. കോണ്‍ട്രാസ്റ്റ് റെഡ് കളര്‍ ഉള്‍പ്പെടുത്തുന്നത് ഒരു നിശ്ചിത ആകര്‍ഷണം നല്‍കുന്നു.

ഇത് ഇന്ധന ടാങ്ക്, ഫെയറിംഗ്, സൈഡ് പാനലുകള്‍ എന്നിവയില്‍ പ്രയോഗിക്കുന്നു, അതേസമയം ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലുള്ള കൗള്‍ ബ്രാണ്‍ നിറത്തില്‍ മനോഹരമായി കാണപ്പെടുന്നു.

മുന്നിലെ ഫെന്‍ഡര്‍, റിയര്‍ ടയര്‍ ഹഗ്ഗര്‍, അലോയ് വീലുകള്‍, എക്സ്ഹോസ്റ്റ്, സ്റ്റെപ്പ് അപ്പ് സീറ്റുകള്‍, എഞ്ചിന്‍ ഏരിയ എന്നിവ ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കി. 2021 യമഹ R15 V3-യുടെ നീളം 1,990 മില്ലീമീറ്റര്‍, വീതി 725 മില്ലീമീറ്റര്‍, ഉയരം 1,135 മില്ലീമീറ്റര്‍, വീല്‍ബേസ് നീളം 1,325 മില്ലീമീറ്റര്‍, സീറ്റ് ഉയരം 815 മില്ലീമീറ്റര്‍ എന്നിങ്ങനെ കണക്കാക്കുന്നു.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ട SOHC എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.
MOST READ: മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

ഈ യൂണിറ്റ് 10,000 rpm-ല്‍ 18.6 bhp പരമാവധി കരുത്തും 8,500 rpm-ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്.

ഒരു ഡെല്‍റ്റാബോക്‌സ് ഫ്രെയിമില്‍ നിര്‍മ്മിച്ച ഇത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളിലും മോണോഷോക്ക് റിയര്‍ സസ്പെന്‍ഷനിലും വിപണിയില്‍ എത്തുന്നു.
MOST READ: ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

സുരക്ഷയ്ക്കായി മുന്നില്‍ 282 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. കുറഞ്ഞ സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ സെറ്റ് ഫുട്‌പെഗുകള്‍ എന്നിവയാണ് 2021 യമഹ R15 V3-ലെ മറ്റ് പ്രധാന സവിശേഷതകള്‍.
Source: Zigwheels


Click it and Unblock the Notifications








