ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്
ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാൻ തയാറെടുക്കുകയാണ് ജർമൻ ആഢംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ടെസ്‌ല മോഡൽ എസ്, ഔഡി ഇ-ട്രോൺ ജിടി എന്നിവയുമായി മാറ്റുരയ്ക്കാൻ പുതിയ ഓൾ-ഇലക്ട്രിക് EQS ഫ്ലാഗ്ഷിപ്പ് ഇവിയുമായി ബ്രാൻഡ് ഉടനെത്തും.

മെർസിഡീസ് ബെൻസ് ഏപ്രിൽ 15-ന് EQS ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം. അരങ്ങേറ്റം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് കാറിനെ കുറിച്ചുള്ള ചില വിശദാംശങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

സ്റ്റട്ട്ഗാർട്ടിലെ മെർസിഡീസിന്റെ ഹെഡെൽഫിംഗെൻ പ്ലാന്റിൽ നിർമിച്ച 108 കിലോവാട്ട് ബാറ്ററി പായ്ക്കാണ് EQS ഇവിക്ക് തുടിപ്പേകുന്നത്. ഇത് 700 കിലോമീറ്ററിലധികം WLTP ക്ലെയിം ചെയ്ത ശ്രേണി ലക്ഷ്യമിടുന്നതായാണ് ബ്രാൻഡ് പറയുന്നത്.
MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ബാറ്ററി പായ്ക്ക് അതിവേഗ ചാർജിംഗിനെ പിന്തുണയ്‌ക്കും. വേഗതയേറിയ ചാർജർ ഉപയോഗിച്ച് 15 മിനിറ്റ് നേരത്തേക്ക് ചാർജ് ചെയ്‌താൽ 250 കിലോമീറ്റർ വരെ ശ്രേണി ഫ്ലാഗ്ഷിപ്പ് മോഡലിന് നൽകാനാകും.

മെർസിഡീസ് EQS പവർട്രെയിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് അടിസ്ഥാനമാക്കിയുള്ള ഇവിഎ പ്ലാറ്റ്ഫോം 680 bhp കരുത്ത് നൽകാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന.
MOST READ: ബിഎസ് VI യുഗത്തിൽ ഓയിൽ ബർണറുകൾക്ക് ഡിമാൻഡ് ഉണ്ടാവില്ലേ! പെട്രോൾ ഡീസൽ കാർ വിൽപ്പന നോക്കാം

മെർസിഡീസിൽ നിന്നുള്ള അതിശയകരമായ ഹൈപ്പർസ്ക്രീൻ EQS അവതരിപ്പിക്കും. ഡാഷ്‌ബോർഡ് വീതിയിലുടനീളം നീണ്ടുനിൽക്കുന്ന 56 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേയാണ് ഇലക്‌ട്രിക് കാറിന്റെ മറ്റൊരു പ്രധാന ആകർഷണം.

കോ-ഡ്രൈവറിനായി ഒരു പ്രത്യേക സ്ക്രീൻ ഉണ്ടെന്നതും ശ്രദ്ധേയമാണ്. അത് രാജ്യത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് ലഭ്യമാകും. മെർസിഡീസ് ബെൻസിൽ നിന്നുള്ള ആദ്യത്തെ ഗ്രൗണ്ട്-അപ്പ് EQ ബാഡ്ജ് കാറാണ് EQS. ഇത് ബ്രാൻഡിന്റെ മുൻനിര സെഡാൻ ആയിരിക്കും.
MOST READ: മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

മെർസിഡീസ് ബെൻസ് ഇതിനകം തന്നെ EQA, EQC, EQV എന്നിങ്ങനെ നിരവധി EQ-ബാഡ്ജ് കാറുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ ഇലക്ട്രിക് മോഡലുതളെല്ലാം GLA, GLC, V-ക്ലാസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളാണ് എന്നത് കൗതുകമുണർത്തിയേക്കാം.

മെർസിഡീസ് ഓൾ-ഇലക്ട്രിക് EQS ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. രാജ്യത്തെ നിലവിലെ ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ തീർച്ചയായും ജർമൻ ബ്രാൻഡ് വാഹനത്തെ ആഭ്യന്തര വിപണിയിലും അവതരിപ്പിക്കും.

2025 ഓടെ EQB എസ്‌യുവി, EQE സെഡാൻ, EQS സെഡാൻ എന്നിവയുൾപ്പെടെ 10 ഇലക്ട്രിക് ആഢംബര വാഹനങ്ങൾ ആഗോളതലത്തിൽ വിപണിയിലെത്തിക്കാനാണ് മെർസിഡീസ് ബെൻസ് പദ്ധതിയിടുന്നത്.


Click it and Unblock the Notifications








