Just In
Don't Miss
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്ദേശവുമായി അമേരിക്ക
- Travel
ശര്ക്കര പാത്രത്തിലെ ദേവി മുതല് മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള് നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില് തിരിച്ചെത്താം, ഇക്കാര്യങ്ങള് മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈനസ് CB350-യുടെ വില വര്ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ഹോണ്ട
തങ്ങളുടെ മോഡലുകളില് വില വര്ധനവ് പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധി നിര്മ്മാതാക്കള് രംഗത്തെത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള് ഇരുചക്ര വാഹന നിര്മ്മാതാക്കളായ ഹോണ്ടയും രംഗത്തെത്തുന്നത്.

അടുത്ത മാസം (ഏപ്രില്) ഹൈനസ് CB350-യുടെ വില ഉയര്ത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിര്മാതാക്കളില് നിന്നുള്ള റെട്രോ ക്ലാസിക് മോഡലാണ് ഹൈനസ് CB350.

റിപ്പോര്ട്ട് അനുസരിച്ച് മോഡലിന് 5,000 രൂപ വരെ വര്ദ്ധിക്കുമെന്നാണ് ഡീലര് വൃത്തങ്ങള് സൂചിപ്പിക്കുന്നത്. അതേസമയം വില വര്ദ്ധനവ് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
MOST READ: ഡ്രൈവിംഗ് ലൈസന്സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള് ഇങ്ങനെ

നിലവില്, ബൈക്കിന്റെ പ്രാരംഭ പതിപ്പായ DLX വേരിയന്റിന് 1,86,500 രൂപയും ഉയര്ന്ന സ്പെക്ക് DLX പ്രോ വേരിയന്റിന് 1,92,500 രൂപയുമാണ് എക്സ്ഷോറൂം വില. ഏപ്രിലില് മാസം മുതല് പോര്ട്ട്ഫോളിയോയില് വില ഉയര്ത്തുന്ന ഹീറോ മോട്ടോകോര്പും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

348.6 സിസി സിംഗിള് സിലിണ്ടര് എയര്-കൂള്ഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്കുന്നത്. ഇത് 20.78 bhp പരമാവധി കരുത്തും 30 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല് യൂണിറ്റാണ് ഗിയര്ബോക്സ്.
MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

19-18 ഇഞ്ച് അലോയ് വീലുകളുടെ കോംബോയാണ് ഹോണ്ട നല്കിയിരിക്കുന്നത്. മുന്നില്ല ടെലിസ്കോപ്പിക് ഫോര്ക്കുകളും പിന്നില് ഡ്യുവല് ഷോക്ക് അബ്സോര്ബറുകളുമാണ് സസ്പെന്ഷന്.

സുരക്ഷയ്ക്കായി ഡ്യുവല് ഡിസ്ക് ബ്രേക്കുകളും ഡ്യുവല്-ചാനല് എബിഎസും ബൈക്കില് ലഭ്യമാക്കിയിട്ടുണ്ട്. ഫുള് എല്ഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റല് കണ്സോള്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന് കണ്ട്രോള്, സ്ലിപ്പര് ക്ലച്ച് എന്നിവ ബൈക്കിലെ ചില പ്രധാന സവിശേഷതകളാണ്.
MOST READ: 22 ഇഞ്ച് അലേയി വീലുകളില് തിളങ്ങി പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ

വിപണിയില് വലിയ സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. 2020 ഒക്ടോബറില് മോട്ടോര് സൈക്കിള് ആദ്യമായി വിപണിയിലെത്തിയതിനുശേഷം നാളിതുവരെ 10,000-ലധികം യൂണിറ്റുകള് വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

കടുത്ത മത്സരാധിഷ്ഠിത മിഡ്-സൈസ് 350 ശ്രേണി ഏറ്റെടുക്കാനുള്ള ഹോണ്ടയുടെ ശ്രമമാണ് ഹൈനസ് CB350. 500 സിസി മോട്ടോര്സൈക്കിള് വിഭാഗത്തില് റോയല് എന്ഫീല്ഡ് ക്ലാസിക് 350, ജാവ ക്ലാസിക് എന്നിവരാണ് മുഖ്യഎതിരാളികള്.

റെഡ് മെറ്റാലിക്, പേള് നൈറ്റ് സ്റ്റാര് ബ്ലാക്ക്, മാറ്റ് മാര്ഷല് ഗ്രീന് മെറ്റാലിക് എന്നീ മൂന്ന് കളര് ഓപ്ഷനുകളില് അടിസ്ഥാന DLX വേരിയന്റ് ലഭ്യമാണ്.

ഉയര്ന്ന DLX പ്രോ മൂന്ന് ഡ്യുവല് ട്രിം ഓപ്ഷനുകളിലാണ് പുറത്തിറങ്ങുന്നത്. അത്ലറ്റിക് ബ്ലൂ മെറ്റാലിക് വിര്ച്വസ് വൈറ്റ്, പേള് നൈറ്റ് സ്റ്റാര് ബ്ലാക്ക് സ്പിയര് സില്വര് മെറ്റാലിക്, മാറ്റ് സ്റ്റീല് ബ്ലാക്ക് മെറ്റാലിക് വിത്ത് മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്.