Just In
- 21 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
സനുമോഹന് മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നോ? കൊല്ലൂരില്‍ ഹോട്ടലില്‍ നല്‍കാനുള്ളത് 5700 രൂപ
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ
തന്റെ പുതിയ കസ്റ്റമൈസ്ഡ് വിമാനത്തിൽ ആദ്യ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണിന് ശേഷം ബംഗ്ലാദേശിലെ ധാക്കയിലേക്കാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് യാത്ര നടത്തിയത്.

എയർ ഇന്ത്യ വൺ എന്ന കോൾ-സൈനോടെ വരുന്ന പുതിയ ബോയിംഗ് 777 VVIP വിമാനത്തിലാണ് അദ്ദേഹം ബംഗ്ലാദേശിന്റെ തലസ്ഥാനത്തെത്തിയത്.

എയർ ഇന്ത്യ വൺ എന്ന കോൾ-സൈനോടെ വരുന്ന പുതിയ ബോയിംഗ് 777 VVIP വിമാനത്തിലാണ് അദ്ദേഹം ബംഗ്ലാദേശിന്റെ തലസ്ഥാനത്തെത്തിയത്.
MOST READ: ജീവനക്കാര്‍ക്ക് സഹയഹസ്തവുമായി എംജി; കൊവിഡ്-19 വാക്‌സിനേഷന്‍ ചെലവ് വഹിക്കും

VVIP ഗതാഗത ചുമതലകൾക്കായി ഏറ്റവും പുതിയ സ്വയം പ്രതിരോധ പരിരക്ഷാ സ്യൂട്ട് ഉപയോഗിച്ച് വിമാനം പ്രത്യേകമായി റെട്രോഫിറ്റ് ചെയ്തിരിക്കുന്നു. പുതിയ വിമാനത്തെക്കുറിച്ചുള്ള വിശധമായ വിവരങ്ങൾ ഇതാ:

വിമാനം യഥാർത്ഥത്തിൽ എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ്, എന്നാൽ ഇതിന്റെ നിയന്ത്രണം നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) കൈമാറിയിരിക്കുകയാണ്, ഇത് പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും യാത്രകൾക്ക് ഉപയോഗിക്കും.
MOST READ: ബിഎസ് VI യുഗത്തിൽ ഓയിൽ ബർണറുകൾക്ക് ഡിമാൻഡ് ഉണ്ടാവില്ലേ! പെട്രോൾ ഡീസൽ കാർ വിൽപ്പന നോക്കാം

പുതിയ വിമാനത്തിന് ‘എയർ ഇന്ത്യ വൺ' എന്ന കോൾ-സൈനുണ്ട്. പരിഷ്കരിച്ച സമാന വിമാനങ്ങളുടെ ഒരു ജോഡിയാണിത്, ഇവയ്ക്ക് ഏകദേശം 8,400 കോടി രൂപ ചെലവ് വരും.

B 777 വിമാനങ്ങളിൽ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷറുകൾ (LAIRCM), സ്വയം പരിരക്ഷണ സ്യൂട്ടുകൾ (SPS) എന്നിവ ഉണ്ടായിരിക്കും.
MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ലിവറിയുടെ കാര്യത്തിൽ, വിമാനം ദേശീയ ചിഹ്നവും വിമാനത്തിന്റെ ഇരുവശത്തും ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ‘ഇന്ത്യ', ‘ഭാരത്' എന്നീ പേരുകളും ഉൾക്കൊള്ളുന്നു, ടെയിൽ വിംഗിൽ ദേശീയ പതാകയും നൽകിയിരിക്കുന്നു.

വിമാനം പ്രവർത്തിപ്പിക്കുന്നത് ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരാണ്, എയർ ഇന്ത്യയല്ല. എന്നിരുന്നാലും, പുതിയ വൈഡ് ബോഡി വിമാനങ്ങൾ ഇന്ത്യൻ ദേശീയ വിമാനക്കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) പരിപാലിക്കും.
MOST READ: ഒന്നാമനായി ടൊയോട്ട; ലോകത്തിലെ ഏറ്റവും മൂല്യവത്തായ 10 വാഹന ബ്രാൻഡുകൾ

ഇന്ധനം നിറയ്ക്കുന്നതിനായി നിർത്താതെ തന്നെ വിമാനങ്ങൾക്ക് ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ ഒറ്റയടിക്ക് പറക്കാൻ കഴിയും.

അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ വിമാനങ്ങൾക്ക് സമാനമായ സുരക്ഷാ നടപടികളാണ് എയർ ഇന്ത്യ വൺ വിമാനങ്ങൾക്കുള്ളത്.

എയർഫോഴ്സ് വണ്ണിന് സമാനമായി, എയർ ഇന്ത്യ വൺ വിമാനത്തിൽ സ്വയം സംരക്ഷണ സ്യൂട്ടുകളും കോൺഫറൻസ് ക്യാബിനുകളുള്ള ഒരു വലിയ ഓഫീസ് സ്പെയിസുമുണ്ട്.

2020 ഫെബ്രുവരിയിൽ 190 മില്യൺ ഡോളർ ചെലവിൽ രണ്ട് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് സമ്മതിച്ചിരുന്നു. ഈ വിമാനങ്ങളിൽ അഡ്വാൻസ് കമ്മ്യൂണിക്കേഷൻ സംവിധാനവുമുണ്ട്.

വിമാനം 2020 ജൂലൈയിൽ ഇന്ത്യയിലെത്താൻ നിശ്ചയിച്ചിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് മഹാമാരി കാരണം, റെട്രോ ഫിറ്റഡ് വിമാനം കൈമാറുന്നത് വൈകി.

ടെക്സസിലെ സാൻ അന്റോണിയോയിലെ ഒരു ബോയിംഗ് കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ഇത് 2018 -ൽ എയർ ഇന്ത്യയുടെ ഫ്ലീറ്റിൽ ഇവ സേവനമനുഷ്ഠിച്ചിരുന്നു. സാൻ അന്റോണിയോയിൽ ഏറ്റവും പുതിയ വ്യോമ പ്രതിരോധ പരിരക്ഷാ സാങ്കേതികവിദ്യ ഇവയിൽ ഘടിപ്പിച്ചു.