അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ബെനലി, കീവേ, മോട്ടോ മോറിനി എന്നീ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുകളെ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിലേക്ക് സോണ്ടെസ് എന്ന ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളെ കൂടി കൊണ്ടുവരാൻ തയാറെടുക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ (AARI).

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

നിലവിൽ അഞ്ച് 350 സിസി മോട്ടോർസൈക്കിളുകൾ പരിചയപ്പെടുത്താനാണ് ചൈനീസ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ സോണ്ടെസ് ആഗ്രഹിക്കുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഓരോന്നും വ്യത്യസ്ത തരം സെഗ്മെന്റിൽ ഉൾപ്പെടുന്ന മോഡലുകളായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

സോണ്ടെസിന്റെ വരാനിരിക്കുന്ന ശ്രേണിയിൽ ഒരു നേക്കഡ് (350R), സ്‌പോർട്‌സ് ടൂറർ (350X), കഫേ റേസർ (GK350), ടൂറർ (350T), ഒരു അഡ്വഞ്ചർ ടൂറർ (350T) എന്നിവയായിരിക്കും ഉൾപ്പെടുക. ഈ വിശാലമായ ലൈനപ്പ് ഇന്ത്യയിലെ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മത്സരിക്കാൻ ചൈനീസ് ബ്രാൻഡിനെ പ്രാപ്‌തമാക്കും.

MOST READ: ചാർജിംഗിന്റെ കാര്യത്തിൽ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ആറു സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 348 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് അഞ്ച് മോട്ടോർസൈക്കിളുകൾക്കും കരുത്തേകുന്നത്. ഈ യൂണിറ്റുകൾ പരമാവധി 38 bhp പവറിൽ 32 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. ബോഷിൽ നിന്നുള്ള ഫ്യുവൽ-ഇഞ്ചക്ഷൻ സിസ്റ്റവും സോണ്ടെസിന്റെ ഈ എഞ്ചിനിലുണ്ടാവും.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

കെടിഎം, ബിഎംഡബ്ല്യു, ടിവിഎസ്, കവസാക്കി തുടങ്ങിയ ബ്രാൻഡുകളുമായി മല്ലടിക്കാൻ ഈ എഞ്ചിൻ പ്രാപ്‌തമായിരിക്കുമെന്ന് ഉറപ്പിച്ചുപറയാം. ഈ ബൈക്കുകൾ ചില ശ്രദ്ധേയമായ ഹാർഡ്‌വെയറുകളും അവതരിപ്പിക്കുന്നുണ്ട്. സസ്പെൻഷനായി മുൻവശത്ത് 43 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോഷോക്കും ചൈനീസ് മോട്ടോർസൈക്കിളുകളുടെ ആകർഷകമായ ഘടകങ്ങളായിരിക്കും.

MOST READ: നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ഡ്യുവൽ ചാനൽ എബിഎസോടുകൂടിയ സിംഗിൾ ഡിസ്‌ക്കുകളായിരിക്കും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി ഇടംപിടിക്കുക. എല്ലായിടത്തും എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇൻസ്ട്രുമെന്റേഷൻ, കീലെസ് ആക്‌സസ് എന്നിവയും സോണ്ടസ് പ്രീമിയം ബൈക്കുകളിലെ പ്രധാന ഫീച്ചർ ഹൈലൈറ്റുകളാവും.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

മികച്ച ഫീച്ചറുകളും പ്രീമിയം ഹാർഡ്‌വെയറും തേടുന്ന പുതിയ റൈഡർമാരെ ആകർഷിക്കാൻ മോട്ടോർസൈക്കിളുകൾ പ്രാപ്‌തവുമായിരിക്കും. സാവധാനം AARI ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ ബ്രാൻഡുകളും മോട്ടോർസൈക്കിൾ ഓപ്ഷനുകളും ഉപയോഗിച്ച് വിവിധ സെഗ്‌മെന്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്.

MOST READ: റണ്‍വേയില്‍ വിമാനം എത്ര സ്പീഡ് വരെ എടുക്കും?; ആക്‌സിലറേഷന്‍ നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

2003-ൽ സ്ഥാപിതമായ ഗുവാങ്‌ഡോംഗ് തായോ മോട്ടോർസൈക്കിൾ ടെക്‌നോളജി കോ ലിമിറ്റഡ് സ്ഥാപനമായ സോണ്ടസിന് നിലവിൽ യുകെ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 55 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ബ്രാൻഡിന്റെ മോട്ടോർസൈക്കിളുകൾക്ക് ഏകദേശം 2.50 ലക്ഷ മുതൽ 3.5 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ആദിശ്വർ ഓട്ടോ റൈഡിന് ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലി, മോട്ടോ മോറിനി, ഹംഗേറിയൻ കീവേ എന്നിവരുമായി ഇതിനകം പങ്കാളിത്തമുള്ളതിനാൽ ഇന്ത്യയിലെ മാർക്കറ്റിംഗ് കാര്യങ്ങളെ സംബന്ധിച്ച് കൂടുതൽ തലപുകയ്ക്കാൻ ഒന്നും തന്നെയില്ലെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

2017-ലെ ആഗോള വിപുലീകരണത്തിന് ശേഷം സോണ്ടസ് വർഷം തോറും ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും കഴിഞ്ഞ 12 മാസങ്ങളിൽ മാത്രം ഗണ്യമായ രീതിയിൽ 50 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (AARI) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ചൈനീസ് മോട്ടോർസൈക്കിൾ ബ്രാൻഡ്, ആദിശ്വർ ഓട്ടോയുടെ അഭിപ്രായത്തിൽ, റോബോട്ടൈസ്ഡ് പ്രൊഡക്ഷൻ ലൈനിൽ നൂതന വ്യാവസായിക ഉപകരണങ്ങളുള്ള മോട്ടോർസൈക്കിളുകളുടെ നിർമാണത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ ഗുണനിലവാരം നിയന്ത്രണത്തിലാക്കാൻ അതിന്റെ 80 ശതമാനം ഘടകങ്ങളും ഇൻ-ഹൌസിൽ തന്നെയാണ് നിർമിക്കുന്നത്.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

മെറ്റീരിയൽ ഘടന, നിർമാണ പ്രക്രിയ, പ്രിസിഷൻ ഫിനിഷിംഗ്, ഇന്റലിജന്റ് കൺട്രോൾ, സേഫ്റ്റി, ഡ്യൂറബിലിറ്റി എന്നിവയുടെ വികസനത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ നൂതന ഗവേഷണത്തിൽ കമ്പനിയുടെ തുടക്കം മുതൽ സോണ്ടസിന് തന്ത്രപരമായ ശ്രദ്ധയുണ്ടെന്നും ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ അവകാശപ്പെടുന്നു.

അടുത്ത ഊഴം ഒരു ചൈനീസ് കമ്പനിക്ക്, എത്തുന്നത് 5 പെർഫോമൻസ് ബൈക്കുകളുമായി

ഈ വളർന്നുവരുന്ന ബ്രാൻഡ് ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്യൻ വിപണിയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയിൽ, രാജ്യത്തുടനീളമുള്ള വിപുലമായ ഡീലർ ശൃംഖലയോടെ അഞ്ച് ഉൽപ്പന്നങ്ങളുടെ ആവേശകരമായ നിര അവതരിപ്പിക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നുവെന്നാണ് അവതരണത്തെ കുറിച്ച് പുറത്തുവിട്ട പ്രസ്‌താവനയിൽ ബ്രാൻഡ് വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 13, 2022, 18:28 [IST]
English summary
Adishwar auto ride india is all set to bring zontes to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X