നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

നിരവധി പുതുമകളിലൂടെയും പരിഷ്ക്കാരങ്ങളിലൂടെയും എത്തുന്ന പുതിയ റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയുടെ ഡെലിവറി ഇന്ത്യയിലും ആരംഭിച്ച് ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടർ എഞ്ചിൻ എന്നിവയായെല്ലാം എത്തുന്ന പുത്തൻ റേഞ്ച് റോവറിന് ബേസ് 3.0 ലിറ്റർ ഡീസൽ SE വേരിയന്റിന് 2.38 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് ഏഴ് സീറ്റർ 4.4 ലിറ്റർ പെട്രോൾ LWB ഓട്ടോബയോഗ്രഫി വേരിയന്റിന് 3.43 കോടി ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വില. SE, HSE, ഓട്ടോബയോഗ്രഫി മോഡലുകൾക്കും ഉത്പാദനത്തിന്റെ ആദ്യ വർഷത്തിലുടനീളം ലഭ്യമായ ഫസ്റ്റ് എഡിഷൻ മോഡലുകൾക്കുമായുള്ള ഡെലിവറിയും ജാഗ്വർ ലാൻഡ് റോവർ ആരംഭിച്ചിട്ടുണ്ട്.

MOST READ: റണ്‍വേയില്‍ വിമാനം എത്ര സ്പീഡ് വരെ എടുക്കും?; ആക്‌സിലറേഷന്‍ നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

3.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ പെട്രോൾ, 4.4 ലിറ്റർ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ എസ്‌യുവി ലഭ്യമാക്കിയിരിക്കുന്നത്. 2024-ൽ സ്‌പോർട്ടി എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പും വാഗ്ദാനം ചെയ്യുമെന്നും ലാൻഡ് റോവർ അറിയിച്ചിട്ടുണ്ട്.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

പുതിയ PHEV, ടോപ്പ്-റംഗ് V8 എന്നിവയുൾപ്പെടെ ചില പാശ്ചാത്യ വിപണികളിൽ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് നിരവധി എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ 294 kW കരുത്തിൽ 550 Nm torque നൽകുമ്പോൾ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ 258 kW പവറിൽ 700 Nm torque ആണ് മുന്നോട്ടുവെക്കുന്നത്.

MOST READ: പണിയുണ്ടേലും ഗുണമുണ്ട്, മാനുവൽ കാറുകൾ ഇപ്പോഴും പ്രിയങ്കരമായിരിക്കാനുള്ള കാരണങ്ങൾ

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

അതേസമയം ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയുടെ 4.4 ലിറ്റർ ട്വിൻ ടർബോ V8 പതിപ്പിന്റെ മറ്റൊരു ശക്തമായ പുതിയ പെട്രോൾ എഞ്ചിൻ 390 kW കരുത്തിൽ 750 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണെന്നാണ് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡ് (SWB), ലോംഗ് വീൽബേസ് (LWB) ബോഡി ഡിസൈനുകളിൽ അഞ്ച് സീറ്റുകളോടെയാണ് പുതിയ റേഞ്ച് റോവർ എസ്‌യുവി ലഭ്യമാകുന്നത്.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

പുത്തൻ റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് വേരിയന്റിൽ ഏഴ് മുതിർന്ന യാത്രക്കാർക്കായുള്ള വിപുലീകൃത സുഖത്തിനായി മൂന്നാം നിരയുടെ ഒരു ഓപ്ഷനും ഇതിന് ലഭിക്കുന്നുണ്ട്. പുതിയ എസ്‌യുവി ഓർഡർ ചെയ്യാനും കോൺഫിഗർ ചെയ്യാനും വ്യക്തിഗതമാക്കാനും വരെ ഉപഭോക്താക്കൾക്ക് ലാൻഡ് റോവർ അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

MOST READ: പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

പരമ്പരാഗത ലെതറിന് പകരമുള്ള ഇന്റീരിയറിനായി ഉപഭോക്താക്കൾക്ക് നിരവധി മെറ്റീരിയലുകളിൽ നിന്ന് അകത്തളം ഒരുക്കിയെടുക്കാം. അൾട്രാ ഫാബ്രിക്സും ക്വാഡ്രാറ്റ് വൂൾ-ബെൻഡും മിശ്രിതവും സംയോജിപ്പിക്കുന്ന ഒരു പുതിയ ടെക്സ്റ്റൈലും ഇതിൽ ഉൾപ്പെടുന്നുണ്ട്.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ക്യാബിൻ ഫീച്ചറുകളിൽ PM2.5 ഫിൽട്രേഷൻ, നാനോ എക്സ് ടെക്നോളജി തുടങ്ങിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ ഫീച്ചറുകളും ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ദുർഗന്ധം, ബാക്ടീരിയ, വൈറസുകൾ, അലർജികൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന നടപടിയാണ്.

MOST READ: തൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

റേഞ്ച് റോവറിന്റെ പുതിയ MLA-Flex ബോഡി ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോം സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് ബോഡി ശൈലികൾ ആഡംബര പൂർണമായ നാലോ അഞ്ചോ ഏഴ് സീറ്റുകളോ ഉള്ള ഇന്റീരിയറുകൾ നൽകാനും പ്രാപ്‌തമാണ്. ജാഗ്വർ ലാൻഡ് റോവറിന്റെ വാഹനങ്ങൾ 21 നഗരങ്ങളിൽ അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ബ്രാൻഡിന്റെ 25 അംഗീകൃത ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാണ്.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പും തടസമില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്നതിനാൽ മുൻഗാമിയേക്കാൾ കൂടുതൽ അഴകേകുന്നുണ്ട്. ടേൺ ഇൻഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയിൽഗേറ്റിലെ ബ്ലാക്ക് ബാർ ബന്ധിപ്പിച്ചിരിക്കുന്ന പിന്നിലെ സ്പോർട്സ് ബ്ലാക്ക്ഡ്-ഔട്ട് ടെയിൽ ലൈറ്റുകളും അതിമനോഹരമാണ്.

നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ആഗോള വിപണിയിൽ മോഡൽ 23 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നതെങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ ഇത് 21 ഇഞ്ചായി ചുരുങ്ങിയിട്ടുണ്ട്. സൺസെറ്റ് ഗോൾഡ് സാറ്റിൻ കളർ ഓപ്ഷനിൽ വരെ പുതുപുത്തൻ റേഞ്ച് റോവർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. അങ്ങനെ മൊത്തത്തിൽ 5 നിറങ്ങളാകും കമ്പനി എസ്‌യുവിയിൽ ഉണ്ടാവുക.

More from DriveSpark

Article Published On: Monday, July 11, 2022, 18:52 [IST]
English summary
All new land rover range rover luxury suv deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X