പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇതുവരെ അരങ്ങുവാണിരുന്ന ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം നിലനിൽപ്പിനായുള്ള പോരാട്ടത്തിലായിരിക്കും ഇനി മുതൽ. കാരണം മറ്റൊന്നുമല്ല ഈ കൊറിയൻ ആധിപത്യം തകർക്കാനായി രണ്ട് ജാപ്പനീസ് ബ്രാൻഡുകൾ കൈകൊടുത്തതു തന്നെയാണ്.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ടൊയോട്ടയും സുസുക്കിയും സംയുക്തമായി സഹകരിച്ച് വികസിപ്പിച്ച രണ്ട് മിഡ്-സൈസ് എസ്‌യുവികളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന മിടുക്കനെ ടൊയോട്ട ഇന്ത്യക്കായി അവതരിപ്പിച്ചപ്പോൾ ഇപ്പോൾ ഏവരും കാത്തിരിക്കുന്നത് മാരുതിയുടെ സി-സെഗ്മെന്റ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനായാണ്.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

മാരുതി സുസുക്കിയുടെ സസ്പെൻസിനായി ഇനി അധികം കാത്തിരിക്കേണ്ട. മിഡ്-സൈസ് എസ്‌യുവി പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. 'ഗ്രാൻഡ് വിറ്റാര' എന്നറിയപ്പെടുന്ന മോഡലിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളമുള്ള പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ ആരംഭിച്ചെന്ന പ്രഖ്യാപനത്തോടെയാണ് പുത്തൻ മോഡലിന്റെ പേരും പുറത്തുവിട്ടിരിക്കുന്നു.

MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന സി-സെഗ്മെന്റ് മോഡലിനെ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുകയായി നൽകി ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. പോരാത്തതിന് nexaexperience.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി റിസർവ് ചെയ്യാനും കഴിയും. അഞ്ച് സീറ്റർ വാഹനം 2022 ജൂലൈ 20-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ ബ്രെസ കോംപാക്‌ട് എസ്‌യുവിക്ക് ശേഷം ഇത് ബ്രാൻഡിന്റെ എസ്‌യുവി ലൈനപ്പിനെ ഏകീകരിക്കും. എങ്ങനെയും സ്പോർട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണി കൈയിലെടുക്കാൻ പരിശ്രമിക്കുന്ന മാരുതി സുസുക്കിയുടെ നിരയിലെ തുറുപ്പുചീട്ടാണ് ഗ്രാൻഡ് വിറ്റാര.

MOST READ: ഞങ്ങൾ ഹോൾസെയിലും ചെയ്യും റീട്ടെയിലും ചെയ്യും! ഇന്ത്യൻ വിപണിയിൽ ജൂണിൽ തിളങ്ങിയ സ്റ്റാർ എസ്‌യുവികൾ

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ഗ്രാൻഡ് വിറ്റാര 'സുസുക്കി ഡിസൈനിന്റെയും എഞ്ചിനീയറിംഗും വൈദഗ്ധ്യവുംപ്രയോജനപ്പെടുത്തുന്ന ഐതിഹാസിക എസ്‌യുവി കഴിവുകളുടെ പാരമ്പര്യത്തിൽ നിന്നാണ് ജനിച്ചത് എന്ന് ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുകയാണ്.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

മാരുതി സുസുക്കി പറയുന്നതനുസരിച്ച് ഗ്രാൻഡ് വിറ്റാര 'ഇന്ത്യൻ എസ്‌യുവി സെഗ്‌മെന്റിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്'. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, നിസാൻ കിക്‌സ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെ ഈ മോഡൽ കിടപിടിക്കും.

MOST READ: വിമാനം പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

അടുത്തിടെ വെളിപ്പെടുത്തിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി ഇതിന് നിരവധി സാമ്യതകളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.ബ്രെസയും വിറ്റാരയും ഉപയോഗിക്കുന്ന ഗ്ലോബൽ സി ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര നിർമിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ കർണാടകയിലെ ടൊയോട്ടയുടെ ബിഡാദി നിർമാണ കേന്ദ്രത്തിൽ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ഈ ഉത്സവ സീസണിൽ വിൽപ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കയറ്റുമതി വിപണികളെയും ലക്ഷ്യമാക്കിയാണ് പുറത്തിറക്കുന്നത്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാകും ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക.

MOST READ: ഇതെന്ത് പുകില്? ടാറ്റ കാറുകൾക്ക് വീണ്ടും വില കൂടുന്നു, ഇന്നു മുതൽ പ്രാബല്യത്തിൽ

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ഇത് 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 135 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായോ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ ഈ എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

2WD, 4WD കോൺഫിഗറേഷനുകൾ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയിൽ ടൊയോട്ടയിൽ നിന്നുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഒരു സമർപ്പിത ഇലക്ട്രിക്-ഒൺലി മോഡും സജ്ജീകരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ഇത് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ജോടിയാക്കുക. ലെയേർഡ് ഡാഷ്‌ബോർഡിനൊപ്പം സെന്റർ കൺസോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ എംഐഡിയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ അത്യാധുനിക സജ്ജീകരണങ്ങളെല്ലാം മാരുതി ഗ്രാൻഡ് വിറ്റാരയിൽ ഉണ്ടാവും.

പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്‌സ്- അപ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, വയർലെസ് ചാർജിംഗ് ഡോക്ക്, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കിടപിടിക്കാൻ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ പ്രാപ്‌തമാക്കും.

More from DriveSpark

Article Published On: Monday, July 11, 2022, 12:33 [IST]
English summary
Maruti suzuki announced upcoming midsize suv name grand vitara booking starts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X