പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പുതിയ പൾസർ N160 നേക്കഡ് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ഒരുങ്ങി ബജാജ്. പൾസർ ശ്രേണിയെ പുതുതലമുറ ആവർത്തനങ്ങളിലേക്ക് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

പോയ വർഷം അവതരിപ്പിച്ച ബജാജ് പൾസർ 250 മോഡലുകളിൽ കണ്ട സമാനമായ നവീകരണങ്ങളായിരിക്കും വരാനിരിക്കുന്ന N160 പതിപ്പിലും കമ്പനി പരിചയപ്പെടുത്തുക. രൂപകല്പന പൾസർ N250 മോഡലിന് സമാനമായിരിക്കും.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

വരാനിരിക്കുന്ന ബജാജ് പൾസർ N160 ബേബി മോഡസിന് പൾസർ N250 യുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ടയറുകളാവും ഉണ്ടാവുക. കൂടാതെ വൃത്തിയുള്ള രൂപത്തിന് അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റും കമ്പനി സമ്മാനിക്കും.

MOST READ: പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ബോഡി പാനലുകൾ, എൽഇഡി ടെയിൽ‌ലൈറ്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റ്, ഹെഡ്‌ലാമ്പ് കൗൾ എന്നിവ അതിന്റെ ക്വാർട്ടർ ലിറ്റർ നേക്കഡ് മോഡലിന് സമാനമായി തുടരും. N160 പതിപ്പിന്റെ സീറ്റ് ഡിസൈൻ, ട്രപസോയിഡൽ റിയർ വ്യൂ മിററുകൾ, ഗ്രാബ് റെയിലുകൾ, സ്വിംഗാർം, ടെയിൽ സെക്ഷൻ എന്നിവയിലും സമാനതകൾ പ്രകടമായേക്കുമെന്നാണ് സൂചന.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

മോട്ടോർസൈക്കിളിന്റെ ഇൻസ്ട്രുമെന്റ് കൺസോളും സെമി-ഡിജിറ്റൽ സിസ്റ്റം തന്നെയായിരിക്കും. പുതിയ പൾസർ N160-ൽ റൈഡിംഗ് എർഗണോമിക്‌സ് വളരെ സൗകര്യപ്രദമായിരിക്കുമെന്നാണ് അനുമാനം. ബൈക്കിന് സ്കൂപ്പ്-അപ്പ് റൈഡർ സീറ്റ് ഉണ്ട്. അത് മെച്ചപ്പെട്ട കൺട്രോളും ഹാൻഡിലിഗും നൽകാൻ അനുവദിക്കും.

MOST READ: Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

സ്കൾപ്പഡ് ഡിസൈൻ, എയറോഡൈനാമിക് ഫ്രണ്ട് കൗൾ, ബോഡി പാനലുകൾ എന്നിവ ഉപയോഗിച്ച് ബൈക്ക് സിറ്റിയിലും ഹൈവേകളിലും അനായാസമായി യാത്ര ചെയ്യാൻ പ്രായോഗികമായിരിക്കും. വ്യത്യസ്തമായ ഒരു മാർഗമെന്ന നിലയിൽ പൾസർ N160 ന് ചില പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചേക്കാം.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

പുതിയ ബജാജ് പൾസർ N160 മോഡലിന്റെ എഞ്ചിൻ വിശദാശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ പൾസർ NS 160 ഉപയോഗിക്കുന്ന 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 160.3 സിസി, ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെ ഇതിന് ലഭിക്കുമെന്നാണ് വിവരം.

MOST READ: കൂടുതൽ അഗ്രസ്സീവ് ലുക്കിനായി Himalayan -ന് ബ്ലാക്ക് സീരീസ് അഡ്വഞ്ചർ കിറ്റ് അവതരിപ്പിച്ച് Royal Enfield

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ഇത് പരമാവധി 17.2 bhp കരുത്തിൽ 14.6 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. എന്നിരുന്നാലും നിലവിലെ യൂണിറ്റിനു പകരം പൂർണമായും പുതിയ എയർ കൂൾഡ് എഞ്ചിൻ പൾസർ N160 മോഡലിന് ലഭിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ പൾസർ ഹൈ-ടോർക്ക് പ്രകടനം നൽകാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സാധ്യതയുണ്ട്.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ഫ്രെയിമും ഫ്രണ്ട് ആൻഡ് റിയർ സസ്‌പെൻഷനും പോലെയുള്ള മറ്റ് ഹാർഡ്‌വെയർ ഇനങ്ങളും പൾസർ 250-ന് സമാനമാണ്. മറ്റ് ആധുനിക മോട്ടോർസൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ബജാജ് പൾസർ N160 ഒരു കിക്ക് സ്റ്റാർട്ടർ കമ്പനി നൽകിയിക്കുമെന്നതാണ് സന്തോഷകരമായ മറ്റൊരു വസ്‌തുത.

MOST READ: പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ഇതുകൂടാതെ മോട്ടോർസൈക്കിളിന്റെ രണ്ട് വീലുകളിലും സിംഗിൾ ഡിസ്ക് ബ്രേക്കുകളും ബജാജ് നൽകും. എന്നാൽ ഇത് സിംഗിൾ-ചാനൽ എബിഎസിനൊപ്പമായിരിക്കുമെന്നു മാത്രം. പരമ്പരാഗത ഫ്രണ്ട് ഫോർക്കുകളും പിൻ മോണോഷോക്കും അടങ്ങുന്ന സസ്പെൻഷൻ സംവിധാനം പൾസർ N250 ബൈക്കിന് സമാനമായിരിക്കും.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

ബജാജ് പൾസർ N 160 ലോഞ്ച് ചെയ്യുമ്പോൾ പൾസർ NS 160 പതിപ്പിനേക്കാൾ അൽപ്പം ഉയർന്ന വിലയുണ്ടാകും ഇതിനെന്നതിൽ സംശയമൊന്നും വേണ്ട. എന്നിരുന്നാലും അപ്‌ഡേറ്റുകൾക്കൊപ്പം പുതിയ പൾസർ N160 സെഗ്‌മെന്റിലെ ഏറ്റവും വില കുറവുള്ള മോഡലുകളിൽ ഒന്നായിരിക്കും എന്ന കാര്യം ഏറെ ഗുണം ചെയ്തേക്കും.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

നിലവിലെ മോഡൽ 1.23 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് അപ്പാച്ചെ RTR 1604V, യമഹ MT-15, ഹീറോ എക്സ്ട്രീം 160R, തുടങ്ങിയ മോഡലുകളുമായാകും പുതിയ ബേബി പൾസർ മാറ്റുരയ്ക്കുക.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

പൾസർ N 160യുടെ വരവിനുശേഷം പൾസർ NS160 വിൽപ്പന ബജാജ് തുടരുമോയെന്ന് ഇപ്പോൾ അറിവില്ല. ഇതുകൂടാതെ, പൾസർ ശ്രേണിയിൽ പുതിയ 125 സിസി മോഡലും അവതരിപ്പിക്കാൻ ബജാജ് ഓട്ടോ പദ്ധതിയിടുന്നുണ്ട്. ഈ പുതിയ മോഡലും നിലവിൽ പരീക്ഷണയോട്ടത്തിനായി നിരത്തിലെത്തിയിട്ടുണ്ട്.

പുതിയ Bajaj Pulsar N160 നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിലേക്ക്

അതിന്റെ ഡിസൈൻ പൾസർ N250 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. പക്ഷേ വലിയ മാറ്റങ്ങളോടെയാവും ഇത് വിപണിയിൽ എത്തുക. പൾസർ N125 എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ മോട്ടോർസൈക്കിൾ വരും മാസങ്ങളിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, June 3, 2022, 11:27 [IST]
English summary
Bajaj planning to launch the new pulsar n160 soon in india
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X