നീ വാ മോനേ ദിനേശാ! ഇലക്ട്രിക് സ്കൂട്ടർ വിപണി പിടിക്കാനൊരുങ്ങി BMW
ഇന്ത്യയിൽ മോട്ടോർസൈക്കിൾ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനായി ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുകയാണ്. ജർമ്മൻ ബ്രാൻഡ് അവരുടെ എല്ലാ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുണ്ട്.

ബിഎംഡബ്ല്യു സ്കൂട്ടറുകളെ കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ വർഷമാണ് നമ്മൾക്ക് ഇവിടെ ബിഎംഡബ്ല്യു സി 400 ജിടി മാക്സി-സ്കൂട്ടർ ലഭിച്ചത്. 10 ലക്ഷം രൂപ വിലയുണ്ടെങ്കിലും മികച്ച വിൽപ്പനയാണ് ബിഎംഡബ്ല്യു സി 400 ജിടി മാക്സി-സ്കൂട്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഎംഡബ്ല്യു സി 400 ജിടി മാക്സി-സ്കൂട്ടറിന്റെ ഇന്ത്യയിലെ വിജയം പ്രീമിയം ഉൽപ്പന്നത്തിന് ശക്തമായ ഡിമാൻഡ് നിലവിലുണ്ടെന്ന് തെളിയിക്കുന്ന ഒരു കാര്യമാണ്.

ബിഎംഡബ്ല്യു എന്തായാലും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് CE 04 ഇലക്ട്രിക് മാക്സി-സ്കൂട്ടർ CBU വഴി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
MOST READ:പുതിയവനും പകരംവെക്കാനാവില്ല; ഒറിജിനൽ ഗ്രാൻഡ് വിറ്റാരയുടെ മാത്രം പ്രത്യേകതകൾ

ഈ ഇലക്ട്രിക് സ്കൂട്ടർ നിലവിൽ യൂറോപ്പ്യൻ വിപണിയിലാണ് വിൽപ്പനയിലിരിക്കുന്നത്, അവിടെ തന്നെയാണ് നിർമിക്കുന്നതും. ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടറിനെ ആദ്യം കാണുന്ന ഏതൊരാളും അക്ഷരാർത്ഥത്തിൽ ഞെട്ടുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾഫ്യൂച്ചർ സയൻസ് ഫിക്ഷൻ സിനിമകളിലെ കാണുന്ന പോലെയൊരു സ്കൂട്ടറാണന്നേ ആരും പറയു. ബിഎംഡബ്ല്യു സിഇ 04-ന്, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസുള്ള വളരെ നീളമുള്ള വീൽബേസുണ്ട്, പക്ഷേ നമ്മുടെ നാട്ടിൽ തോന്നിയ രീതിയിൽ പണിതു വച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകൾ വാഹനത്തിന് ഒരു വെല്ലുവിളിയായിരിക്കും
MOST READ:പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

മുൻവശത്തെ വിൻഡ്‌ഷീൽഡ് ഫങ്കി ഓറഞ്ചിൽ അടിപൊളി ലുക്കിലാണ് കാണപ്പെടുന്നത്. ഇരിപ്പിടങ്ങൾ വളരെ ആകർഷകവും അത് പൊലെ തന്നെ സുഖകരവുമാണ്. സെൻട്രൽ ടണലിൽ ബാറ്ററികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ, മാക്‌സി-സ്റ്റൈൽ രൂപകൽപ്പനയ്‌ക്കൊപ്പം ഇത് സ്റ്റെപ്പ് ത്രൂ സ്‌കൂട്ടറല്ല. BMW Electric Scooter CE 04 ബാറ്ററികളെ കുറിച്ച് പറയുകയാണെങ്കിൽ, 8.9 kWh ബാറ്ററി പായ്ക്കാണ് ഇതിനുള്ളത്, ഇത് Ola S1 പ്രോയുടെ ഇരട്ടിയിലധികം വരും.

ബിഎംഡബ്ല്യുവിന്റെ iX ഇലക്ട്രിക് എസ്‌യുവികളിൽ കാണപ്പെടുന്ന 11 മൊഡ്യൂളുകളിൽ ഒരു മൊഡ്യൂളാണ് ഈ ബാറ്ററി പായ്ക്ക്. പുതിയ EV ഘടകങ്ങൾ രൂപകൽപന ചെയ്യുന്നതിനുപകരം, ബിഎംഡബ്ല്യു തങ്ങൾക്ക് ഉപയോഗത്തിലുളള ബാറ്ററി വീണ്ടും ഉപയോഗിക്കുന്നു. മോട്ടോർ 42 bhp ഉം 62 Nm ഉം ഉത്പാദിപ്പിക്കുന്നു, ഇത് കൃത്യമായി BMW X1 PHEV SUV-യെ പവർ ചെയ്യുന്ന മോട്ടറിന്റെ 1/3 ഭാഗമാണ്.
MOST READ:കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

കൂടാതെ, നമ്മൾ ബിഎംഡബ്ല്യു കാറുകളിൽ കണ്ടതുപോലെ, ഇൻസ്ട്രുമെന്റേഷനായി 10.25" horizontal സ്‌ക്രീനുമുണ്ട്. മറ്റ് ഘടകങ്ങളിൽ മുൻവശത്തെ 35 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും സിംഗിൾ സൈഡഡ് സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന പിൻ ഓഫ്-സെറ്റ് മോണോ-ഷോക്കും ഉൾപ്പെടുന്നു, മുൻവശത്ത് ഡ്യുവൽ ഡിസ്‌ക് സജ്ജീകരണം, പിന്നിൽ ഡ്യുവൽ-ചാനൽ എബിഎസ്, ബെൽറ്റ്-ഡ്രൈവ് എന്നിവയുള്ള സിംഗിൾ ഡിസ്‌ക് സജ്ജീകരണം.

കൂടാതെ, നമ്മൾ ബിഎംഡബ്ല്യു കാറുകളിൽ കണ്ടതുപോലെ, ഇൻസ്ട്രുമെന്റേഷനായി 10.25" horizontal സ്‌ക്രീനുമുണ്ട്. മറ്റ് ഘടകങ്ങളിൽ മുൻവശത്തെ 35 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും സിംഗിൾ സൈഡഡ് സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന പിൻ ഓഫ്-സെറ്റ് മോണോ-ഷോക്കും ഉൾപ്പെടുന്നു, മുൻവശത്ത് ഡ്യുവൽ ഡിസ്‌ക് സജ്ജീകരണം, പിന്നിൽ ഡ്യുവൽ-ചാനൽ എബിഎസ്, ബെൽറ്റ്-ഡ്രൈവ് എന്നിവയുള്ള സിംഗിൾ ഡിസ്‌ക് സജ്ജീകരണം.
MOST READ: പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

ഇന്ത്യയിലെ ഇറക്കുമതി ട്രെൻഡുകൾ അനുസരിച്ച്, ടോപ്പ്-സ്പെക്ക് വേരിയന്റ് ലഭിക്കും, ഇന്ത്യൻ ഇറക്കുമതി തീരുവകളും നികുതികളും കാരണം, ഒരു വലിയ വിലയായിരിക്കും സ്കൂട്ടർ ഇന്ത്യയിലെത്തുമ്പോൾ. 15 ലക്ഷം മുതൽ 18 ലക്ഷം വരെ വില ആകാൻ സാധ്യതയുണ്ട്.

ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാൽ 18 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് എന്തൊക്കെ വാങ്ങാൻ സാധിക്കും. ആ വിലയ്ക്ക് നിങ്ങൾക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ഹയബൂസ വാങ്ങാം. അത് മാത്രമല്ല ഹയബൂസ വേണ്ടെങ്കിൽ പുതുതായി ലോഞ്ച് ചെയ്ത Tata Nexon EV Max പോലും വാങ്ങാം. ചുരുക്കി പറഞ്ഞാൽ സാധാരണ ഇവി വാങ്ങുന്ന കസ്റ്റമേഴ്സിനെ ലക്ഷ്യം വച്ചിട്ടല്ല കമ്പനി സ്കൂട്ടർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

അങ്ങനെ നോക്കിയാൽ ഇത് വാങ്ങുന്നവരുടെ ഗാരേജിലെ ഒരു അമൂല്യ രത്നം ആയിരിക്കും സ്കൂട്ടർ. കാരണം ഒരാൾക്ക് യഥാർത്ഥത്തിൽ വാങ്ങാൻ കഴിയുന്ന ഒരു കൺസെപ്റ്റ് വാഹനം പോലെയാണ് ഇത് കാണപ്പെടുന്നത്.

ടിവിഎസുമായി സഹകരിച്ച് എൻട്രി ലെവൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ബിഎംഡബ്ല്യുവിന് പദ്ധതിയുണ്ട്. എന്നാൽ അതിന് കുറച്ച് സമയമെടുക്കും. എന്തായാലും ടിവിഎസുമായി സഹകരിച്ച് BMW G 310 RR അടുത്തിടെ പുറത്തിറക്കിയത് കൊണ്ട് ഭാവിയിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.


Click it and Unblock the Notifications








