ഇരമ്പിയെത്തുന്ന അഡ്വഞ്ചർ പ്രണയം, Xpulse 200 4V റാലി എഡിഷന്റെ രണ്ടാം ബാച്ചും വിറ്റുതീർന്നുവെന്ന് Hero
എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ ബൈക്കുകളുടെ ആത്മാവാണ് ഹീറോ എക്‌സ്‌പൾസ് ശ്രേണിയിപ്പോൾ. 200 സിസി മോഡലിനായി അടുത്തിടെ അവതരിപ്പിച്ച റാലി എഡിഷൻ പതിപ്പുകൾ വരെ വൻഹിറ്റായിരുന്നു.

ഹീറോ മോട്ടോകോർപ് തങ്ങളുടെ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളായ എക്‌സ്‌പൾസ് 200 4V റാലി എഡിഷനായുള്ള രണ്ടാംഘട്ട ബുക്കിംഗും ആരംഭിച്ച കമ്പനിക്ക് വീണ്ടും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ബാച്ചിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന എല്ലാ യൂണിറ്റുകളും വിറ്റുതീർന്നുവെന്ന് അറിയിച്ച ഹീറോ ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചു.

രണ്ടാം ബാച്ചിന് കീഴിൽ ലഭ്യമായ മൊത്തം യൂണിറ്റുകളുടെ എണ്ണം കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആദ്യ ബാച്ച് മോട്ടോർസൈക്കിളുകൾക്ക് സമാനമായി 100 മോഡലുകൾ തന്നെയാണ് കമ്പനി കൊണ്ടുവന്നതെന്നാണ് വിവരം.

ഈ ലിമിറ്റഡ് എഡിഷൻ എക്‌സ്‌പൾസ് 200 4V പതിപ്പിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 1,52,100 രൂപയാണ്. ഇത് മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 16,000 രൂപ കൂടുതലാണ്. ഈ അധിക വിലയ്ക്ക് റാലി എഡിഷന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ നിരവധി ഹാർഡ്‌വെയർ പരിഷ്ക്കാരങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.

ഉയരമുള്ളതും പൂർണമായും ക്രമീകരിക്കാവുന്നതുമായ സസ്പെൻഷൻ സജ്ജീകരണം, വിപുലീകരിച്ച ഗിയർ ലിവർ, നീളമുള്ള സൈഡ് സ്റ്റാൻഡ്, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റാലി കോഡ് ഗ്രാഫിക്സ്, ഫ്രണ്ട് ഫെൻഡറിലെ റാലി എഡിഷൻ ഡീക്കലുകൾ, ഫ്യുവൽ ടാങ്കിൽ സിഎസ് സന്തോഷിന്റെ ഓട്ടോഗ്രാഫ് എന്നിവ എക്‌സ്‌പൾസ് റാലി എഡിഷന്റെ സ്റ്റൈലിംഗ് മാറ്റങ്ങളിലും ഹീറോ അവതരിപ്പിക്കുന്നു.
MOST READ: ജെറ്റ്‌സണ്‍ വണ്‍ 'പറക്കും കാര്‍' ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഡെലിവറി ഈ വര്‍ഷം അവസാനം

ജൂലൈ അവസാനത്തോടെയാണ് എക്‌സ്‌പൾസ് 200 4V റാലി എഡിഷനായുള്ള ആദ്യ ബാച്ചിന്റെ ബുക്കിംഗ് കമ്പനി ആരംഭിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായതുകൊണ്ട് തന്നെ മോട്ടോര്സൈക്കിളിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളുവെന്നും കമ്പനി അന്നു തന്നെ അറിയിച്ചിരുന്നു.

ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം അഡ്വഞ്ചര്‍ ബൈക്കിന്റെ മുഴുവന്‍ യൂണിറ്റുകളും രണ്ട് ബാച്ചിലും പൂർണമായും വിറ്റഴിഞ്ഞത് ഹീറോയ്ക്ക് വൻ മൈലേജാവും വരും ദിവസങ്ങളിൽ സമ്മാനിക്കുക. ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമായ eSHOP-ലൂടെയാണ് ബുക്കിംഗ് ഈ ഘട്ടത്തിലും നടക്കുന്നത്.

ഈ പരിമിത പതിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കd 10,000 രൂപ ടോക്കണ്‍ തുകയായി നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാനാവുമായിരുന്നു. എക്‌സ്പള്‍സ് 200 4V റാലി എഡിഷന് സ്റ്റാന്‍ഡേര്‍ഡ് അഡ്വഞ്ചര്‍ ബൈക്കിനേക്കാള്‍ 16,122 രൂപ മാത്രമാണ് അധികമാി മുടക്കേണ്ടി വരിക. ഈ വിവരങ്ങളിൽ ഇനി കാര്യമില്ലെങ്കിലും ഭാവിയിൽ മൂന്നാംഘട്ട ബുക്കിംഗ് ആരംഭിക്കുകയാണെങ്കിൽ ഈ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കുന്നത് സഹായകരമായേക്കാം.

ശരിക്കും പറഞ്ഞാൽ എക്‌സ്‌പൾസ് 200 4V സ്റ്റാൻഡേർഡ് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ ഓഫ്-റോഡിംഗ് സൌകര്യങ്ങളോടെ റാലി എഡിഷനെ ഹീറോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ മോട്ടോർസൈക്കിളുകളുടെ ആദ്യ 100 യൂണിറ്റുകൾ കമ്പനി ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നു.

രണ്ടാമത്തെ ബാച്ചിന്റെ ഡെലിവറി എന്നുണ്ടാവുമെന്ന് ഹീറോ മോട്ടോകോർപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബൈക്കിൽ നൽകിയിരിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 199.6 സിസി സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്‌റ്റഡ്, 4-സ്ട്രോക്ക്, 4-വാൽവ് എഞ്ചിൻ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനവുമാണ്.

5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന സിംഗിൾ-സിലിണ്ടർ യൂണിറ്റിന് 8,500 rpm-ൽ 18.9 bhp കരുത്തും 6,500 rpm-ൽ പരമാവധി 17.35 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ കഴിയും. റാലി എഡിഷൻ വിറ്റുതീർന്നുവെങ്കിലും മോട്ടോർസൈക്കിളിലേക്ക് ഉയർന്ന സ്‌പെക്ക് ഹാർഡ്‌വെയർ കൊണ്ടുവരുന്ന റാലി കിറ്റ് വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാം.

പൂർണമായും റോഡിൽ ഉപയോഗിക്കാൻ നിയമപരമായ റാലി കിറ്റിന് 46,000 രൂപയാണ് വില. ഓഫ്-റോഡ്-ബയേസ്ഡ് മോട്ടോർസൈക്കിളിലേക്ക് അധിക ഘടകങ്ങൾ കൊണ്ടുവരുന്ന ഒരു ഓപ്ഷണൽ കിറ്റാണിത്. റാലി കിറ്റിനെ മൂന്ന് വിഭാഗങ്ങളായാണ് ഹീറോ തിരിച്ചിരിക്കുന്നത്.

ടയർ, സസ്പെൻഷൻ, എർഗണോമിക്സ്. ഓപ്ഷണൽ കിറ്റ് ഓഫ്-റോഡ്-നിർദ്ദിഷ്ട മാക്‌സിസ് റാലി ടയറുകൾ, പ്രീലോഡ്-അഡ്ജസ്റ്റബിൾ റിയർ മോണോ-ഷോക്ക്, പ്രീലോഡ്-അഡ്ജസ്റ്റബിൾ ഫ്രണ്ട് സസ്‌പെൻഷൻ, ഹാൻഡിൽബാർ റീസറുകൾ, ബെഞ്ച്-സ്റ്റൈൽ സീറ്റ്, എക്സ്റ്റൻഡഡ് ഗിയർ പെഡൽ, എക്‌സ്‌ട്രാ ലോംഗ് സൈഡ് സ്റ്റാൻഡ് എന്നിവ റാലി കിറ്റിലൂടെ ലഭ്യമാക്കാം.

സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിലെ 220 മില്ലീമീറ്ററിൽ നിന്ന് ഗ്രൗണ്ട് ക്ലിയറൻസ് പ്രശംസനീയമായ 275 മില്ലീമീറ്ററായി ഉയർത്താനാവും.


Click it and Unblock the Notifications








