വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

കോസ്മോ, കോമറ്റ്, സാർ എന്നിങ്ങനെ മൂന്ന് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് ഇവിയം (EVeium) ഇവി.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

മൂന്ന് ഇ-സ്കൂട്ടറുകളും ഒരേ 72V 31 Ah ലിഥിയം-അയൺ ബാറ്ററിയാണ് നൽകുന്നത്. എന്നാൽ അവയുടെ റേഞ്ച്, ചാർജ് സമയം, ഇലക്ട്രിക് മോട്ടോർ എന്നിവ വ്യത്യസ്തമാണെന്നാണ് ഇവിയം ഇവി വ്യക്തമാക്കുന്നത്. 1.44 ലക്ഷം രൂപ കോസ്മോ ഇവിയ്ക്കായി മുടക്കുമ്പോൾ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത കൈവരിക്കാൻ പര്യാപ്തമായ ഹൈ സ്പീഡ് സ്കൂട്ടറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

ഒറ്റത്തവണ ചാർജ് ചെയ്താൽ 80 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന സ്‌കൂട്ടറിലെ ലിഥിയം-അയൺ 72V, 30Ah ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 4 മണിക്കൂർ വേണ്ടിവരുമെന്നും ഇവിയം ഇവി പറയുന്നു.

MOST READ: ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Mahindra; വില്‍പ്പന 50,000 പിന്നിട്ടു

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

ഈ ബാറ്ററി 2,000 W വൈദ്യുത മോട്ടോറാണ് തുടിപ്പേകുന്നതും. ബ്രൈറ്റ് ബ്ലാക്ക്, ചെറി റെഡ്, ലെമൺ യെല്ലോ, വൈറ്റ്, ബ്ലൂ, ഗ്രേ എന്നിവയുൾപ്പെടെ നിരവധി പുതിയ കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് സ്കൂട്ടർ സ്വന്തമാക്കാം.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

1.92 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഇവിയം കോമറ്റ് വിലയുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ള രണ്ട് സ്കൂട്ടറുകൾക്ക് ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 85 കിലോമീറ്റർ എന്ന ഉയർന്ന വേഗതയും പൂർണ ചാർജിൽ 150 കിലോമീറ്റർ റേഞ്ചും ഹൈസ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ കമ്പനി അവതരിപ്പിക്കുന്നു.

MOST READ: പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

2.16 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇവിയം സാർ ആണ് ലിസ്റ്റിലെ മുൻനിര മോഡൽ. മണിക്കൂറിൽ 85 കിലോമീറ്റർ ഉയർന്ന വേഗതയും 150 കിലോമീറ്റർ ഫുൾ ചാർജ് റേഞ്ചുമാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഷൈനി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, വൈൻ റെഡ്, റോയൽ ബ്ലൂ, ബീജ്, വൈറ്റ് എന്നിവയാണ് ഈ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന കളർ ഓപ്ഷനുകൾ.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

ലിഥിയം-അയൺ 72V, 42Ah ബാറ്ററിയും ഏറ്റവും ശക്തമായ 4000W ഇലക്ട്രിക് മോട്ടോറും കൊണ്ട് പായ്ക്ക് ചെയ്തിരിക്കുന്ന ഇവിയം സാർ ഇക്‌ട്രിക് സ്‌കൂട്ടറിനെ ഗ്ലോസി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്ലോസി റെഡ്, ലൈറ്റ് ബ്ലൂ, മിന്റ് ഗ്രീൻ, വൈറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ഉഫഭോക്താക്കൾക്ക് സ്വന്തമാക്കാനാവുന്നത്. കോമറ്റിനും സാറിനും റിവേഴ്സ് ഗിയറും ലഭിക്കും.

MOST READ: പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

ഈ EVeium ഇലക്ട്രിക് സ്കൂട്ടറുകൾ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത തരം സ്പീഡ് മോഡുകൾ, കീലെസ്സ് സ്റ്റാർട്ട്, ആന്റി-തെഫ്റ്റ് ഫീച്ചർ, ഏറ്റവും പുതിയ എൽസിഡി ഡിസ്പ്ലേ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈൽ ആപ്പ് കണക്റ്റിവിറ്റി, ഫൈൻഡ് മൈ വെഹിക്കിൾ ഫീച്ചർ, ലൈവ് ട്രാക്കിംഗ്, തുടങ്ങിയ സവിശേഷതകളോടെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതും പ്രീമിയം ഫീൽ ഉയർത്തുന്നുണ്ട്.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

നിലവിൽ ഇന്ത്യൻ ഇലക്‌ട്രിക് വാഹന വ്യവസായത്തിന് ഗുണനിലവാരമുള്ള ഉൽ‌പ്പന്നങ്ങൾ സമ്മാനിച്ച് വിപണിയെ ശക്തിപ്പെടുത്തുന്ന പ്രതിബദ്ധതയുള്ള മോഡലുകളെ ആവശ്യമുണ്ട്. ഉൽ‌പ്പന്നങ്ങൾക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നും ഇമൊബിലിറ്റിയുടെ വലിയ കാഴ്ച്ചപ്പാടിലേക്ക് സംഭാവന നൽകുമെന്നും തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഇവിയം പാർട്ണറും പ്രൊമോട്ടറുമായ മുസമ്മിൽ റിയാസ് പറഞ്ഞു.

MOST READ: ഇവൻ ചില്ലറക്കാരനല്ല! പുത്തൻ Hyundai Tucson എസ്‌യുവിയുടെ ADAS സിസ്റ്റത്തിന്റെ പ്രധാന ഹൈലൈറ്റുകൾ

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

ഇന്ത്യൻ വിപണിയിൽ EVeium ബ്രാൻഡ് പുറത്തിറക്കിയതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡിന്റെ മൂന്ന് പുതിയ ഓഫറുകൾ അവതരിപ്പിക്കാൻ കഴിഞ്ഞതിലും തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും മുസമ്മിൽ റിയാസ് വ്യക്തമാക്കി.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

യുഎഇ ആസ്ഥാനമായുള്ള ഗ്രൂപ്പ് കമ്പനിയായ META4 ഗ്രൂപ്പിന്റെ വാഹന വിഭാഗമായ എല്ലീസിയം ഓട്ടോമോട്ടീവ് തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഇവിയം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് ഈ വർഷം ജൂണിലാണ്. ഒരു മാസത്തിനകം മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ രാജ്യത്ത് അവതരിപ്പിക്കാനാണ് ഇവിയം പദ്ധതിയിടുന്നതെന്നും അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

വില 1.44 ലക്ഷം രൂപ, റേഞ്ച് 150 കി.മീ.; മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് EVeium

META4 ഗ്രൂപ്പിന്റെ വോൾട്ട്‌ലി എനർജി മാനുഫാക്‌ചറിംഗ് പ്ലാന്റിൽ എല്ലാ സ്‌കൂട്ടറുകളും നിർമ്മിക്കുന്ന ഇവിയം പൂർണമായും മെയ്‌ഡ് ഇൻ ഇന്ത്യ ബ്രാൻഡായിരിക്കും. യു.എ.ഇ.യിലെ ദുബായിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയാണ് META4 ഹോൾഡിംഗ്. ബ്രിട്ടീഷ് ഇവി ടൂ-വീലർ ബ്രാൻഡായ വൺ മോട്ടോയുടെ പ്രമോട്ടറായി എലിസിയം ഓട്ടോമോട്ടീവ്സ് നേരത്തെ ഇന്ത്യയിൽ ഉണ്ടായിരുന്നു.

Most Read Articles

Malayalam
English summary
Eveium introduced new three electric scooters in india prices starting from rs 1 44 lakh
Story first published: Tuesday, July 19, 2022, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X