ഇനി ത്രില്ലിംഗ് അഡ്വഞ്ചർ; Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero

ഇന്ത്യയിൽ റോയൽ എൻഫീൽഡ് ഹിമാലയന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് ഹീറോ എക്‌സ്‌പൾസ് 200. ഓഫ്-റോഡിംഗിലും സിറ്റി സാഹചര്യങ്ങിലും ഒരേപോലെ കൈകാര്യം ചെയ്യാൻ മിടുക്കുള്ളതാണ് എക്‌സ്‌പൾസിന്റെ ഹൈലൈറ്റ്.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

അഡ്വഞ്ചർ ബൈക്കിന്റെ കൂടുതൽ ഓഫ്-റോഡ് അധിഷ്‌ഠിത പതിപ്പിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലായിരുന്നു ഹീറോ മോട്ടോകോർപ്. ഇതോടെ ആരാധകരെല്ലാം ആവേശത്തിലാവുകയും അവതരണത്തിനും വില പ്രഖ്യാപനത്തിനുമായും കാത്തിരിക്കുകയുമായിരുന്നു.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

റാലി കിറ്റ് ഘടിപ്പിച്ച എക്‌സ്‌പൾസ് 200 മോഡലിന്റെ വില പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 46,000 രൂപ വിലയുള്ള ഓപ്ഷണൽ ഓഫ്-റോഡ്-ഫോക്കസ്ഡ് കിറ്റാണ് മോട്ടോർസൈക്കിളിലേക്ക് ഹീറോ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: Passion Xtec-നെ അടുത്തറിയേണ്ടേ?; ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് Hero

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

റാലി കിറ്റിന്റെ വില ഹീറോ വെളിപ്പെടുത്തിയെങ്കിലും ഇത് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ കുറച്ച് സമയം കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. ഹീറോ റാലി കിറ്റിൽ ചില കിടിലൻ ഓഫ്-റോഡ് ഘടകങ്ങൾ സജ്ജീകരിച്ചാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

മുൻവശത്ത് പ്രീലോഡ്-അഡ്ജസ്റ്റബിൾ കാട്രിഡ്ജ്-സ്റ്റൈൽ ഫോർക്കിന് 250 മില്ലീമീറ്റർ ട്രാവലാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അതേസമയം പ്രീലോഡായി ക്രമീകരിക്കാവുന്ന പിൻ മോണോഷോക്കിന് 220 mm ഉണ്ട്. ഈ കണക്കുകൾക്ക് പൂരകമായി 275 mm ഗ്രൗണ്ട് ക്ലിയറൻസും എക്‌സ്പൾസ് 200 പതിപ്പിൽ ഹീറോ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഞങ്ങൾ ഹോൾസെയിലും ചെയ്യും റീട്ടെയിലും ചെയ്യും! ഇന്ത്യൻ വിപണിയിൽ ജൂണിൽ തിളങ്ങിയ സ്റ്റാർ എസ്‌യുവികൾ

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

ഈ മാറ്റങ്ങൾക്ക് ശേഷവും ബൈക്ക് നിവർന്നുനിൽക്കുന്നതിനായി ഉയരം കൂടിയ സൈഡ് സ്റ്റാൻഡും ബ്രാൻഡ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഓഫ്-റോഡിംഗ് മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി പരന്നതും ഗണ്യമായ ഉയരമുള്ളതുമായ ബെഞ്ച്-സ്റ്റൈൽ സീറ്റാണ് ഇപ്പോൾ റാലി കിറ്റിലേക്ക് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

എഴുന്നേറ്റു നിന്ന് റൈഡ് ചെയ്യുമ്പോൾ മികച്ച എർഗണോമിക്‌സ് നൽകുന്നതിനായി ഉയരമുള്ള റൈസറുകളും ഗിയർ മാറ്റാൻ സഹായിക്കുന്ന വിപുലീകൃത ഗിയർ ലിവറും കൊണ്ടുവന്നിട്ടുണ്ട്. ലോ-ഗ്രിപ്പ് സാഹചര്യങ്ങളിൽ മികച്ച ട്രാക്ഷൻ നൽകുന്നതിന് ബ്ലോക്ക് ആകൃതിയിലുള്ള ട്രെഡ് പാറ്റേണുമായി വരുന്ന മാക്‌സ്‌സിസ് ടയറുകളാണ് ഹീറോ എക്‌സ്‌പൾസ് റാലി കിറ്റിന്റെ മറ്റൊരു സവിശേഷതയായി എടുത്തു പറയാനാവുന്നത്.

MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

എക്‌സ്‌പൾസ് 200 4V റാലി കിറ്റും ഒരേ സിംഗിൾ-സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. പെർഫോമൻസും റൈഡബിലിറ്റിയും മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെ 4-വാൽവ് ഹെഡിനൊപ്പം മോട്ടോർസൈക്കിളിനെ ഹീറോ പരിഷ്ക്കരിച്ചിരുന്നു.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

പ്രത്യേകിച്ചും ചെറിയ ഗിയറിങ്ങുമായി ജോടിയാക്കുമ്പോൾ. എക്സ‌പൾസ് 200 മോഡലിലെ 199.6 സിസി എഞ്ചിൻ 8,500 rpm-ൽ 19.1 bhp കരുത്തും 6,500 rpm-ൽ 17.35 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 5-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

MOST READ: റണ്‍വേയില്‍ വിമാനം എത്ര സ്പീഡ് വരെ എടുക്കും?; ആക്‌സിലറേഷന്‍ നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

276 mm ഫ്രണ്ട് ഡിസ്‌കും 220 mm പിൻ യൂണിറ്റും സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റുമായി ജോടിയാക്കിയ അതേ അടിസ്ഥാന ബ്രേക്ക് ഘടകങ്ങളും ഷാസിയുമാണ് ഹീറോ എക്സ്പൾസ് 200 4V റാലി കിറ്റും അണിനിരത്തുന്നത്. ഫ്യുവൽ ടാങ്കും അതേ 13 ലിറ്റർ ശേഷിയിൽ തുടരുന്നു.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

ഓഫ്-റോഡ് മെഷീനുകളിൽ സാധാരണമായത് പോലെ മുൻവശത്ത് 90/90-21 സെക്ഷനും പിന്നിൽ 120/80-18 സെക്ഷനും ഉള്ള ശരിയായ ഓഫ്-റോഡ് വലിപ്പമുള്ള സ്‌പോക്ക് റിമ്മുകളാണ് എക്‌സ്‌പൾസിന് ലഭിക്കുന്നത്.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

ഹീറോ എക്സ്പൾസ് 200 4V പതിപ്പിന്റെ റാലി കിറ്റിന് സ്റ്റാൻഡേർഡ് ബൈക്കിന്റെ അടിസ്ഥാന വിലയായ 1.36 ലക്ഷം എക്‌സ്ഷോറൂം വിലയേക്കാൾ 46,000 രൂപ അധികമാണ് മുടക്കേണ്ടി വരിക.

Xpulse 200 4V റാലി കിറ്റിന്റെ വില പ്രഖ്യാപിച്ച് Hero, മുടക്കേണ്ടത് 46,000 രൂപ

നേരത്തെ 2-വാൽവ് എക്സ്പൾസ് 200 വേരിയന്റിന് വേണ്ടി റാലി കിറ്റ് പുറത്തിറക്കിയപ്പോൾ മുകളിൽ പറഞ്ഞ മൂന്ന് കിറ്റുകളിൽ ഓരോന്നും (സസ്പെൻഷൻ, എർഗണോമിക്സ്, ടയറുകൾ) വ്യക്തിഗതമായി വാങ്ങാൻ ലഭ്യമായിരുന്നു. ഇത് ഹീറോ എക്സ്പൾസ് 200 4V വേരിയന്റിലും തുടരും എന്നാൽ ഇവയുടെ വില വരും മാസങ്ങളിൽ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക.

More from DriveSpark

Article Published On: Tuesday, July 12, 2022, 12:30 [IST]
English summary
Hero announced the prices of new xpulse 200 4v rally kit details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X