പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പൊലീസിന് ക്ലീനർ റൈഡ് വാഗ്ദാനം ചെയ്‌തുകൊണ്ട് ഫോട്ടോ ഇലക്ട്രിക് സ്കൂട്ടർ സമ്മാനിച്ച് ഹീറോ ഇലക്ട്രിക്. ലഡാക്കിലെ, പ്രത്യേകിച്ച് തലസ്ഥാനമായ ലേയിലെ റോഡുകളിൽ പട്രോളിംഗ് ആവശ്യത്തിനായാണ് ഈ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവ് കഴിഞ്ഞ ദിവസമാണ് നിരവധി ഫോട്ടോൺ ഇ-സ്കൂട്ടറുകൾ ലഡാക്ക് പൊലീസ് ഭരണകൂടത്തിന് കൈമാറിയത്. ഇതിന്റെ ഭാഗമായി നടന്ന ഫ്ലാഗ് ഓഫ് ചടങ്ങുകളും ലഡാക്ക് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയിരുന്നു.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഇതിന്റെ ചിത്രങ്ങളും കമ്പനി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ വൈദ്യുത വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത ലഡാക്ക് ഇന്ത്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നാണ്. എന്നിരുന്നാലും, സംസ്ഥാന സർക്കാർ അടുത്തിടെ സ്വന്തം ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരുന്നു.

MOST READ: ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ലഡാക്കിൽ ക്ലീനർ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. ലഡാക്ക് പൊലീസിലേക്ക് വാഗ്ദാനം ചെയ്ത ഇ-സ്കൂട്ടറുകളുടെ കൃത്യമായ എണ്ണം ഹീറോ ഇലക്ട്രിക് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോൺ ഇലക്ട്രിക് സ്കൂട്ടറുകൾ പട്രോളിംഗ് ഡ്യൂട്ടിക്കായി വനിതാ ഉദ്യോഗസ്ഥരും ഉപയോഗിക്കും.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഹീറോ ഫോട്ടോൺ ഇലക്ട്രിക് സ്കൂട്ടർ 26 Ah ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പരമാവധി 1.8kW പവർ പുറത്തെടുക്കാൻ കഴിയുന്ന 1.2 kW മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. സ്ലോ സ്പീഡ് സ്കൂട്ടർ വിഭാഗത്തിൽ എത്തുന്നതിനാൽ തന്നെ ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 45 കിലോമീറ്റർ വേഗത മാത്രമാണ് പുറത്തെടുക്കാനാവുക.

MOST READ: QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഇൻ-ബിൽറ്റ് മെമ്മറി (ബാറ്ററി അവസ്ഥയെ അടിസ്ഥാനമാക്കി ചാർജ് നിയന്ത്രിക്കുന്നു), സർക്യൂട്ട് ബ്രേക്കർ (കൂടുതൽ സുരക്ഷയ്ക്കായി) ഉള്ള ഒരു മൾട്ടി-സ്റ്റേജ് ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. പവർ, ഇക്കോണമി മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഒറ്റ ചാർജിൽ ഫോട്ടോണിനെ 90 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബാറ്ററി പായ്ക്ക് അനുവദിക്കും. ഇ-സ്കൂട്ടർ റീചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ സമയമാണ് വേണ്ടി വരിക. ഇ-സ്‌കൂട്ടറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 80,790 രൂപയാണ്. ഇതിൽ FAME II സബ്‌സിഡികളും ഉൾപ്പെടുന്നു.

MOST READ: മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

നീക്കം ചെയ്യാവുന്ന ബാറ്ററി, റീജനറേറ്റീവ് ബ്രേക്കിംഗ്, എൽഇഡി ഹെഡ്‌ലാമ്പ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലോയ് വീലുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ എന്നീ സവിശേഷതകളുമായാണ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഏപ്രോൺ മൗണ്ടഡ് ഇൻഡിക്കേറ്ററുകൾ, വലിയ സീറ്റ്, അലോയ് വീൽ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള പരമ്പരാഗത സ്‌കൂട്ടർ സ്റ്റൈലിംഗാണ് ഹീറോ ഇലക്ട്രിക് ഫോട്ടോൺ സ്വീകരിക്കുന്നത്.

MOST READ: "Where ever you go I am there"; ഇനിയുള്ള യാത്രകൾ സുഗമമാക്കാൻ Defender 110 സ്വന്തമാക്കി ആസിഫ് അലി

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ആന്റി തെഫ്റ്റ് അലാറവും സ്കൂട്ടറിലെ ശ്രദ്ധേയമായ സുരക്ഷാ സവിശേഷതകളാണ്. വിവിഡ് ബർഗണ്ടി, വാനില വൈറ്റ്, വെൽവെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് സ്കൂട്ടർ സ്വകാര്യ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ഈ വർഷം ആദ്യം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇ-സ്കൂട്ടറായി ഹീറോ ഇലക്ട്രിക് ഫോട്ടോൺ മാറിയിരുന്നു. പരേഡിൽ കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പിന്റെ ടാബ്ലോയുടെ ഭാഗമായിരുന്നു ഈ സ്കൂട്ടർ. ഒരു വനിതാ റൈഡറാണ് പൈലറ്റ് ചെയ്തത്.

പട്രോളിംഗ് ഇനി പരിസ്ഥിതി സൗഹാർദ്ദം, ലഡാക്ക് പൊലീസിന് ഫോട്ടോൺ സ്‌കൂട്ടറുകൾ കൈമാറി Hero Electric

ലഡാക്ക് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പുതിയ നയത്തിന് കീഴിൽ ഇന്റേണൽ കമ്പഷൻ എഞ്ചൻ മോഡലുകളിൽ നിന്ന് ഇവികളിലേക്ക് മാറാൻ തയാറുള്ളവർക്ക് മൂലധന സബ്‌സിഡിയുടെ 10 ശതമാനം അധികാരികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero electric handed over several photon e scooters to the ladakh police administrations
Story first published: Saturday, September 24, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X