ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയിൽ വരെ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചവരായിരുന്നു ടൊയോട്ട. ജനപ്രിയമായ എത്തിയോസ് കോംപാക്‌ട് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പായിരുന്ന എത്തിയോസ് ലിവ എന്ന മിടുക്കനുമായാണ് കമ്പനി അരങ്ങുവാണിരുന്നത്.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു ഘട്ടത്തിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറവുള്ള ടൊയോട്ട കാറായിരുന്നു ഇത്. എന്നിരുന്നാലും വിൽപ്പന ഇടിഞ്ഞതിനാൽ 2020-ന്റെ തുടക്കത്തിൽ കമ്പനി ഇന്ത്യയിൽ മോഡൽ നിർത്തലാക്കി. തികച്ചും പ്രായോഗികമായിരുന്ന കാറിനെ ഒന്നു പരിഷ്ക്കരിച്ച് പുറത്തിറങ്ങിയിരുന്നെങ്കിൽ വേണ്ടത്ര വിൽപ്പന കൈവരിക്കാനും ഇതിന് സാധ്യമായിരുന്നു.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങിയ കുഞ്ഞന്‍ ഹാച്ച്ബാക്കാണ് എത്തിയോസ് ലിവ. എങ്കിലും കൂടുതൽ ആധുനികവും സവിശേഷതകളാൽ സമ്പന്നവുമായ എതിരാളികളുടെ വരവോടെ ടൊയോട്ട ഒരിക്കലും ശരിയായ പരിഷ്ക്കാരങ്ങൾ വാഹനത്തിലേക്ക് കൊണ്ടുവരാൻ തയാറാവാതിരുന്നതാണ് പരാജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം.

MOST READ: സിഎസ്‍ഡി കാന്‍റീന്‍ വഴി കാർ വാങ്ങാം... യോഗ്യർ ആരെല്ലാം, നടപടികൾ എങ്ങനെ? കൂടുതൽ അറിയാം

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആയതിനാൽ അക്കാലത്ത ടൊയോട്ട ഹാച്ച്ബാക്ക് കാർ വാങ്ങുന്നവരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ടൊയോട്ട എത്തിയോസ് ലിവ ഇപ്പോഴും യൂസ്ഡ് കാർ വിപണിയിൽ ലഭ്യമാണ്. കുറഞ്ഞ ബഡ്ജറ്റിൽ മാന്യമായ ഒരു ഹാച്ച്ബാക്കാണ് തിരയുന്ന ആർക്കും നല്ല കണ്ടീഷനിലുള്ള മോഡൽ ഒരു ആശങ്കകളും കൂടാതെ കൂടെക്കൂട്ടാനാവും.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റർ പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളോടെയാണ് എത്തിയോസ് ലിവ വിപണിയിലെത്തിയിരുന്നത്. ഡീസല്‍ എഞ്ചിൻ 1364 സിസിയില്‍ 67 bhp കരുത്തും 170 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

MOST READ: പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അതേസമയം കാറിലെ പെട്രോള്‍ എഞ്ചിന്‍ 1197 സിസിയില്‍ 79 bhp പവറും 104 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. എത്തിയോസിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരുന്നു ടൊയോട്ട വാഗ്ദാനം ചെയ്തിരുന്നത്. ഓട്ടോമാറ്റിക്കിന്റെ അഭാവം ഹാച്ച് ശ്രേണിയിലുണ്ടായിരുന്നു.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പെട്രോൾ എഞ്ചിനിൽ ലിറ്ററിന് 17.17 കിലോമീറ്ററായിരുന്നു ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അതേസമയം എത്തിയോസ് ലിവയുടെ ഡീസലിന് പരമാവധി 23.59 കിലോമീറ്റർ മൈലേജും നൽകാനാവുമെന്നായിരുന്നു കമ്പനി പറഞ്ഞത്.

MOST READ: ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കാറിന്റെ മോഡൽ വർഷം, കണ്ടീഷൻ, വേരിയൻറ് എന്നിവയെ ആശ്രയിച്ച് സെക്കൻഡ് ഹാൻഡ് ടൊയോട്ട എത്തിയോസ് ലിവ . 2.75 ലക്ഷം രൂപയ്ക്കും 7.50 ലക്ഷം രൂപയ്ക്കും ഇടയിൽ സ്വന്തമാക്കാനാവും. എന്നാൽ ഈ ഹാച്ച്ബാക്ക് വാങ്ങുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില മേൻമകളും പോരായ്‌മകളുമുണ്ട്. അത് എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മേൻമകൾ

എത്തിയോസ് ലിവ ദൃഢമായി നിർമിച്ചിരിക്കുന്ന ഒരു കാറാണ്. ഉയർന്ന വേഗതയിൽ പോലും മോഡലിനുള്ള സ്റ്റെബിലിറ്റി എടുത്തുപറയേണ്ട കാര്യം തന്നെയാണ്. അതിനാൽ സെക്കൻഡ് ഹാൻഡ് വാങ്ങാനെത്തുമ്പോൾ ഹാച്ചിന്റെ ഗുണനിലവാരം ഉറപ്പാക്കുക.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മികച്ച റൈഡ് ക്വാളിറ്റിയും എത്തിയോസ് ലിവയുടെ പ്രത്യേകതയാണ്. ടൊയോട്ട വാഗ്‌ദാനം ചെയ്യുന്ന കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റിന്റെ പാരമ്പര്യവും കോംപാക്‌ട് ഹാച്ച്ബാക്കിന് ലഭിക്കും. ആയതിനാൽ പോക്കറ്റ് കാലിയാക്കാതെ തന്നെ കൂടെകൂട്ടാനാവും. അടുത്ത മേൻമയായി എടുത്തുപറയാനാവുന്നത് എത്തിയോസ് ലിവയുടെ വിശാലമായ ഇന്റീരിയറാണ്.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അകത്ത് 5 പേർക്ക് വളരെ സുഖകരമായി യാത്ര ചെയ്യാനാവും. ഗ്ലോബൽ NCAP, ദക്ഷിണാഫ്രിക്കൻ NCAP എന്നിവയുൾപ്പെടെ നിരവധി പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമുകൾ (ക്രാഷ് ടെസ്റ്റ്) ഇന്ത്യയിൽ നിർമിച്ച ടൊയോട്ട എത്തിയോസ് ലിവയ്ക്ക് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ABS, EBD, ഇരട്ട എയർ ബാഗ്, പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും സഹിതമുള്ള മുൻ സീറ്റ് ബെൽറ്റ് എന്നിവയും ടൊയോട്ട ലഭ്യമാക്കുന്നു.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പോരായ്‌മകൾ

ടൊയോട്ട മികച്ച വിൽപ്പനാനന്തര സേവനങ്ങളും കുറഞ്ഞ വിലയിൽ പാർട്‌സുകൾ വാഗ്ദാനം ചെയ്യുന്നതായി അറിയപ്പെടുന്നുണ്ടെങ്കിലും എത്തിയോസ് ലിവ ഇപ്പോൾ രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കാറിന്റെ പാർട്‌സുകൾ കണ്ടെത്തുന്നത് ഒരു പ്രശ്നമായി മാറിയേക്കാമെന്നതാണ് കാറിന്റെ പ്രധാന പോരായ്മ.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ക്യാബിനിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം അത്ര മികച്ചതല്ലെന്ന പരാതി പല ഉപഭോക്താക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇന്റീരിയറിന്റെ രൂപകൽപ്പനയും ലേഔട്ടും പോലും കാലഹരണപ്പെട്ടതായി തോന്നിയേക്കാം.

ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അത്ര ആകർഷകമല്ലാത്ത ഇന്റീരിയർ ഡാഷ്ബോർഡ് ഡിസൈനാണ് എത്തിയോസ് ലിവയുടേത്. പോരാത്തതിന് ഒരു ശബ്ദായമാനമായ കാറാണിത്. അതിൽ ഇൻസുലേഷൻ കുറവായതിനാൽ എഞ്ചിനും റോഡിലെ ശബ്ദവും ക്യാബിനിലേക്ക് വരെ എത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Consider these pros and cons before buying a second hand toyota etios liva
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X