കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ ഇന്ത്യയിലെ തങ്ങളുടെ ലൈനപ്പിലെ നാലാമത്തെ മോട്ടോർസൈക്കിൾ പുറത്തിറക്കി. V302C എന്നറിയപ്പെടുന്ന പ്രീമിയം ക്രൂയിസർ ബൈക്കിലാണ് ബ്രാൻഡ് അടുത്ത പരീക്ഷണത്തിനിറങ്ങുന്നത്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

കീവേ V302C ക്രൂയിസറിനായുള്ള ബുക്കിംഗും കമ്പനി ആഭ്യന്തര വിപണിയിൽ ആരംഭിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുകയായി നൽകി V302C പ്രീ-ബുക്ക് ചെയ്യാം. 3.89 ലക്ഷം രൂപയാണ് ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

കെ-ലൈറ്റ് 250V മോഡലിന് മുകളിൽ ഇരിക്കുന്ന ഒരു ക്രൂയിസർ-ടൈപ്പ് മോട്ടോർസൈക്കിളാണ് V302C എന്ന് കീവേ വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ തന്നെ ഇന്ത്യയിൽ പുതിയ V302C മോഡലിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല. എന്നാൽ അതിന്റെ വില റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയ്‌ക്ക് തുല്യമാണ്.

MOST READ: 2023 Panigale V4 അവതരിപ്പിച്ച് Ducati; മാറ്റങ്ങളും വിലകളും അറിയാം

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

എന്നാൽ V302C ഒരു വി-ട്വിൻ എഞ്ചിനും ഇന്റർസെപ്റ്ററിന് നൽകാത്ത സിൽക്കി മിനുസമാർന്ന ബെൽറ്റ് ഡ്രൈവും വാഗ്ദാനം ചെയ്യുന്നുവെന്നത് ഹൈലൈറ്റാവും. കീവേ V302C വി-കോൺഫിഗറേഷനുള്ള 298 സിസി ഇരട്ട സിലിണ്ടർ എഞ്ചിനിലാണ് വരുന്നത്. SOHC സജ്ജീകരണമുള്ള ഒരു ലിക്വിഡ്-കൂൾഡ് യൂണിറ്റാണിത്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ഇത് 8,500 rpm-ൽ പരമാവധി 29.5 bhp കരുത്തും 6,500 rpm-ൽ 26.5 Nm torque ഉം ഉത്പാദിപ്പിക്കാനും ഈ എഞ്ചിന് കഴിയും. ആറു സ്പീഡ് ഗിയർബോക്സുമായാണ് ഇരട്ട സിലിണ്ടർ എഞ്ചിൻ കീവേ ജോടിയാക്കിയിരിക്കുന്നത്. ഒരു ബെൽറ്റ് ഡ്രൈവ് സിസ്റ്റം വഴി പിൻ വീലിലേക്കാണ് മോട്ടോർസൈക്കിൾ അതിന്റെ പവർ കൈമാറുന്നത്.

MOST READ: ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് പ്രീമിയം മോട്ടോർസൈക്കിളും സ്വന്തമാക്കി ഷാഹിദ് കപൂർ

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

കീവേ V302C മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അതിൽ ഗ്രേ, ബ്ലാക്ക്, റെഡ് എന്നിവയാണ് ഹംഗേറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. മോട്ടോർസൈക്കിളിന് 2,120 mm നീളവും 836 mm വീതിയും 1,050 mm ഉയരവുമുണ്ട്. അതേസമയം കീവേ V302C ക്രൂയിസർ ബൈക്കിന്റെ വീൽബേസ് 1,420 mm ആണ്. ഗ്രൗണ്ട് ക്ലിയറൻസ് 158 മില്ലീമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ഇന്ത്യൻ നിരത്തുകളിലെ സ്പീഡ് ബ്രേക്കറുകളെ നേരിടാൻ 58 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് മതിയാവുമെന്നാണ് കീവേയുടെ അഭിപ്രായം. 15 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് മോട്ടോർസൈക്കിളിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കീവേ V302C ക്രൂയിസറിന്റെ സീറ്റ് ഹൈറ്റ് 690 മില്ലിമീറ്ററാണ്. ഇത് വളരെ ആക്സസ് ചെയ്യാവുന്നതാണെന്ന് കമ്പനി പറയുന്നു.

MOST READ: സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

120 mm ട്രാവൽ ഉള്ള അപ്-സൈഡ് ഡൌൺ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് കീവേ V302C മോഡലിന്റെ മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പിന്നിൽ 42 mm ട്രാവലുള്ള ഗ്യാസ് ചാർജ്ഡ് കോയിൽ സ്പ്രിംഗുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടി ചെയ്യുന്നത്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം കീവേ തങ്ങളുടെ പുതിയ V302C ക്രൂയിസറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻ ടയറിന് 120/80 അളവും 16 ഇഞ്ച് അലോയ് ഉണ്ട്, പിന്നിലെ ടയറിന് 150/80 അളവും 15 ഇഞ്ച് അലോയ് ഉണ്ട്. മോട്ടോർസൈക്കിളിലെ ടയറുകൾ ട്യൂബ്‌ലെസ് ആണെന്നതും കൂടുതൽ പ്രായോഗികത നൽകുന്നുണ്ട്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ബാർ എൻഡ് മിററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പൂർണ എൽഇഡി ലൈറ്റിംഗ് തുടങ്ങിയവയാണ് V302C യിൽ ലഭ്യമാവുന്ന മറ്റ് സവിശേഷതകൾ. മുൻവശത്ത് 300 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. ഹെഡ്‌ലൈറ്റ് ഉൾപ്പെടെ എല്ലാ ലൈറ്റിംഗുകളും വൃത്താകൃതിയിലുള്ളതാണ്. അത് ആധുനിക റെട്രോ-ക്ലാസിക് ഫീലാണ് ബൈക്കിന് സമ്മാനിക്കുന്നത്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

സിംഗിൾ പീസ് സീറ്റാണ് പുതിയ ക്രൂയിസർ മോട്ടോർസൈക്കിളിൽ കീവേ ഒരുക്കിയിരിക്കുന്നത്. റൈഡറിന് ഇത് മികച്ച പിന്തുണ നൽകുമെങ്കിലും പില്യൺ റൈഡറിന് കാര്യമായ യാത്ര സുഖം ലഭിക്കാൻ സാധ്യയില്ലെന്നു വേണം പറയാൻ.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ഗിയർ പൊസിഷനിംഗ് ഇൻഡിക്കേറ്റർ ഉള്ള ഒരു വൃത്താകൃതിയിലുള്ള എൽസിഡി യൂണിറ്റാണ് മീറ്റർ കൺസോളായി നൽകിയിരിക്കുന്നതും. എഞ്ചിൻ ബേ ബ്ലാക്ക് ഔട്ട് ആയതിനാൽ ലിക്വിഡ് കൂളിംഗ് സജ്ജീകരണത്തിനായി ഒരു വലിയ വെർട്ടിക്കൽ റേഡിയേറ്റർ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമായ V302C മോഡലിന്റെ കൃത്യമായ വിലയെ കുറിച്ച് പറഞ്ഞാൽ ക്രൂയിസർ ബൈക്കിന്റെ ഗ്ലോസി ഗ്രേയ്‌ക്ക് 3,89,000 രൂപയും ഗ്ലോസി ബ്ലാക്കിന് 3,99,000 രൂപയും ഗ്ലോസി റെഡിന് 4,09,000 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, August 30, 2022, 14:23 [IST]
English summary
Keeway launched new benda v302 c cruiser bike in india
കൂടുതല്‍... #കീവേ #keeway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X