സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ലോകോത്തര ബ്രാന്‍ഡായി വളരാനുള്ള പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ ഓരോ ചുവടുവെപ്പും വളരെ കൃത്യമായാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ മുമ്പന്‍മാരായ മഹീന്ദ്ര നടപ്പാക്കുന്നത്. മികച്ച രീതിയില്‍ പ്ലാന്‍ ചെയ്താണ് അവര്‍ അടുത്തിടെ തങ്ങളുടെ ഓരോ വാഹനങ്ങളും ലോഞ്ച് ചെയ്യുന്നത്.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

അടുത്തിടെ മാര്‍ക്കറ്റിലെത്തിച്ച മോഡലുകള്‍ ക്ലിക്കായി റെക്കോഡ് വില്‍പ്പന നേടുന്നതിന്റെ സന്തോഷത്തിലും കൂടിയാണ് മഹീന്ദ്ര. അടുത്തിടെ മഹീന്ദ്ര വിപണിയിലെത്തിച്ച സ്‌കോര്‍പിയോ Nന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 11.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയാരംഭിക്കുന്നത്.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് ഈയിടെയാണ് ഷോറൂമിലെത്തിയത്. പുതിയ 2.2-ലിറ്റര്‍ രണ്ടാം തലമുറ mHawk ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. ഇത് പരമാവധി 132 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പവര്‍ട്രെയിന്‍ 55 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്നും പഴയ മോഡലിനെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമത സാധ്യമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ:Vovlo 740 GLEയില്‍ 16 ലക്ഷം കി.മീ പൂര്‍ത്തിയാക്കി കസ്റ്റമര്‍ക്ക് പുത്തന്‍ കാര് സമ്മാനിച്ച് വോള്‍വോ

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

വാഹനത്തിന്റെ പുറംഭാഗത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില അപ്ഡേറ്റുകള്‍ നല്‍കിയിരിക്കുന്നു. കൂടാതെ ക്യാബിനില്‍ നിരവധി പുതിയ ഫീച്ചറുകളും ഉള്‍പെടുത്തുന്നു. സ്‌കോര്‍പിയോ Nന്റെ ചുവടുപിടിച്ച് കൊണ്ട് മറ്റൊരു എസ്‌യുവിയും പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ഇന്ത്യയിലെ ഇവി മാര്‍ക്കറ്റില്‍ നിലവില്‍ ടാറ്റക്കുള്ള ആധിപത്യം തകര്‍ക്കുകയെന്നതും മഹീന്ദ്രയുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതിന്റെ ഭാഗമായി എസ്‌യുവി ലെനപ്പിന് ശേഷം ഇവി കാറുകളുടെ വിശാലമായ ഒരു ശ്രേണി തന്നെ മഹീന്ദ്ര തയാറാക്കി വെച്ചിട്ടുണ്ട്. ഇതില്‍ ഒന്നാമനാണ് എക്‌സ്‌യുവി 400 ഇലക്ട്രിക് എസ്‌യുവി.

MOST READ:ട്രക്കുകളുടെ പിന്നിലെ 'ഹോണ്‍ ഓകെ പ്ലീസ്' എന്താണ്? പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

XUV300 കോംപാക്റ്റ് എസ്യുവിയുടെ സീറോ എമിഷന്‍ പതിപ്പായ XUV400 ഇലക്ട്രിക് എസ്യുവി ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര എസ്യുവി സ്‌പെഷ്യലിസ്റ്റ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മോഡല്‍ സെപ്റ്റംബര്‍ 8ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ഇത് X100 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തുടരമെങ്കിലും മൊത്തത്തിലുള്ള നീളം 200 മില്ലിമീറ്ററായിരിക്കും.

AdrenoX കണക്റ്റിവിറ്റിയുള്ള ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ADAS എന്നിവയും ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്സോണ്‍ ഇവിയുമായാകും നേരിട്ട് ഏറ്റുമുട്ടുക.

MOST READ:ഹീറോ ഇലക്ട്രിക് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ജിയോ ബിപി നെറ്റ്‌വര്‍ക്കിലും ചാര്‍ജ് ചെയ്യാം

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

150 hp സിംഗിള്‍ ഇലക്ട്രിക് മോട്ടോറിലാണ് വാഹനം സജ്ജീകരിക്കുന്നത്. ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് പ്രതീക്ഷിക്കുന്നു. രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വണ്ടി ലഭ്യമാകും.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച eXUV300 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് XUV400. 13 മുതല്‍ 15 ലക്ഷത്തിനിടയിലാണ് വില പ്രതീക്ഷിക്കുന്നത്. INGLO അടിസ്ഥാനമാക്കിയുള്ള അഞ്ച് പുതിയ ഇ-എസ്‌യുവികള്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. XUV.e, BE (ബോണ്‍ ഇലക്ട്രിക്) എന്നീ രണ്ട് ഉപ ബ്രാന്‍ഡുകള്‍ക്ക് കീഴിലായിരിക്കും ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുക.

MOST READ:Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

മഹീന്ദ്ര വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡല്‍ ബൊലേറോ നിയോ പ്ലസ് ആണ്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്ന വാഹനം അഞ്ച് വേരിയന്റുകളിലാകും ലഭ്യമാകുക. 9 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാകും പുതിയ ബൊലേറോ എത്തുക. പരിഷ്‌കരിച്ച പുറംഭാഗവും മെച്ചപ്പെടുത്തിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

തങ്ങളുടെ പ്രീമിയം വാഹനങ്ങളില്‍ മാത്രം ലഭ്യമാക്കിയിട്ടുള്ള പുതിയ ലോഗോ ബൊലേറോ നിയോ പ്ലസില്‍ നല്‍കിയിട്ടുണ്ട്. മഹീന്ദ്രയുടെ വാഹനങ്ങളിലേക്കെല്ലാം പുതിയ ലോഗോ എത്തിത്തുടങ്ങിയതോടെ വാണിജ്യ വാഹനങ്ങളില്‍ മാത്രമാകും ഇനി പഴയ ലോഗോ നമുക്ക് കാണാനാകുക.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ XUV700 അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വേരിയന്റുകളെ മഹീന്ദ്ര അടുത്തിടെ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിങ്ങനെ അഞ്ച് പുതിയ ഇലക്ട്രിക് കാറുകള്‍ മഹീന്ദ്ര പുറത്തിറക്കി. BE ശ്രേണിയിലുള്ള വാഹനങ്ങള്‍ നിരത്തുകളിലെത്താന്‍ സമയം പിടിക്കുമെങ്കിലും XUV ശ്രേണിയിലുള്ള ഇലക്ട്രിക് കാറുകള്‍ 2024 -ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ BE ശ്രേണി 2025 മുതല്‍ വിപണിയില്‍ ലഭ്യമാകും. ഈ മോഡലുകള്‍ക്ക് C ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ ലാമ്പ് ഘടകങ്ങളും ഷാര്‍പ്പ് കട്ട് ബോഡി സര്‍ഫസുകളും കൊണ്ട് വ്യത്യസ്തമായ രൂപമായിരിക്കും ലഭിക്കുക.

സെപ്റ്റംബറിൽ മഹീന്ദ്രയുടെ രണ്ട് എസ്‌യുവികള്‍ എത്തും; XUV 400 ഇലക്ട്രിക്കിന്റെ ലോഞ്ച് തീയതി അറിയാം

ഈ വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഓഫ് റോഡ് & ലൈഫ്സ്‌റ്റൈല്‍ എസ്യുവി മോഡലായ ഥാറിന്റെ ഫൈവ് ഡോര്‍ പതിപ്പും ഉടന്‍ പുറത്തിറക്കിയേക്കും. ഇവയുടെ പരീക്ഷണയോട്ടം സ്‌പൈ കാമറകളില്‍ പതിഞ്ഞ വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

More from DriveSpark

Article Published On: Monday, August 29, 2022, 12:33 [IST]
English summary
Mahindra plans to launch two suvs over the next few weeks including xuv400 electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X