എയര്‍ ഫില്‍ട്ടറും യുഎസ്ബി സ്ലോട്ടുമായി മെയിഡ് ഇന്‍ ഇന്ത്യ ഹെല്‍മെറ്റ്
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ശേഷം ആളുകള്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ചോദിച്ച് വാങ്ങാറാണ് പതിവ്. ചുരുക്കം ചിലര്‍ ഒഴികെ മറ്റുള്ളവരെല്ലാം നല്ല ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് വാങ്ങിയാണ് ധരിക്കാറ്.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് നിരവധി ഹെല്‍മെറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മുഖം മറക്കുന്ന തരത്തിലുള്ള ഫുള്‍ ഹെല്‍മെറ്റ്, മുഖം മാത്രം കാണുന്ന ഹാഫ് ഹെല്‍മെറ്റ്, ചട്ടി ഹെല്‍മെറ്റ് എന്ന് വിളിക്കുന്ന തൊപ്പിയുടെ ആകൃതിയിലുള്ള ഹെല്‍മെറ്റ് എന്നിവ നമുക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
MOST READ:പോക്കറ്റിൽ ഒതുങ്ങുന്ന രണ്ട് ബജറ്റ് കാറുകൾ; Alto K10, Celerio മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം
Recommended Video

അപകടങ്ങളില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ ഫലമായി ഇപ്പോള്‍ ബൈക്ക് യാത്രക്കാര്‍ക്കിടയില്‍ സുരക്ഷാ ബോധവത്കരണം ഏറെയാണ്. വിപണിയില്‍ ബൈക്ക് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ വില മുതല്‍ വിലയേറിയ റൈഡര്‍ ഹെല്‍മെറ്റുകള്‍ വരെ ലഭ്യമാണ്.

ഫുള്‍ മറക്കുന്ന ഹെല്‍മെറ്റ് ധരിച്ചാലും പലപ്പോഴും നഗരങ്ങളിലെ മലിനീകരണത്തില്‍ നിന്ന് രക്ഷനേടുകയെന്നത് ശ്രമകരമായ കാര്യമാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആവര്‍ത്തിച്ച് ഇടംപിടിക്കുന്ന കാര്യം നമുക്കറിയാം. വിഷലിപ്തമായ വായൂ, പ്രത്യേകിച്ച് ശൈത്യകാലത്ത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുന്നു.
MOST READ: BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വലിയ തോതില്‍ അകാലമരണങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അടുത്ത കാലത്തായി റൂം എയര്‍ പ്യൂരിഫയറുകളുടെ ആവശ്യം ക്രമാതീതമായി വര്‍ധിച്ചിരുന്നു. കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഇപ്പോള്‍ ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിച്ചിരുന്നില്ല.

എന്നാല്‍ നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തില്‍ നിന്ന് ബൈക്ക് യാത്രികരെ സംരക്ഷിക്കാന്‍ ഒരു പ്രത്യേക ഹെല്‍മറ്റ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍.
MOST READ:ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഹെല്‍മെറ്റുകള്‍ പിഴ ഒഴിവാക്കുക മാത്രമല്ല പരമാവധി സുരക്ഷയും സൗന്ദര്യ സംരക്ഷണവും നല്‍കുമെന്ന് മനസ്സിലാക്കി ബൈക്ക് യാത്രക്കാര്‍ വിവിധ മോഡലുകളുടെ ഹെല്‍മെറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ടിപ്പോള്‍. ഷെല്ലിയോസ് ടെക്‌നോലാബ്‌സ് എന്ന കമ്പനിയാണ് മലിനീകരണത്തില്‍ നിന്ന് ബൈക്ക് യാത്രികരെ സംരക്ഷിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ പ്രത്യേക ഹെല്‍മറ്റ് പുറത്തിറക്കിയത്. ബൈക്ക് യാത്രക്കിടെ മികച്ച വായുസഞ്ചാരം ലഭിക്കാന്‍ സഹായിക്കുന്ന എയര്‍ ഫില്‍ട്ടറോടുകൂടിയാണ് ഹെല്‍മറ്റ് നിര്‍മ്മിച്ചത്.

ദിവസം കഴിയുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ബൈക്ക് യാത്രക്കാര്‍ മലിനീകരണത്തില്‍ നിന്ന് കൂടുതല്‍ ബുദ്ധിമുട്ടുന്നത് തടയാനാണ് ഷെല്ലിയോസ് ടെക്‌നോലാബ്‌സ് ഈ പ്രത്യേക ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തത്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അമിത് പഥക് ആണ് ഷെല്ലിയോസ് ടെക്‌നോലാബ്‌സ് സ്ഥാപകന്‍. 2016 മുതല്‍ ഈ ഹെല്‍മെറ്റ് വികസിപ്പിക്കാനായി ഗവേഷണങ്ങള്‍ നടത്തി വരികയാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനായി ഷെല്ലിയോസ് ടെക്‌നോ ലാബ്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

മലിനീകരണത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനാണ് പഥക് കമ്പനി തുടങ്ങിയത്. ആദ്യം ഒരു എയര്‍ പ്യൂരിഫിക്കേഷന്‍ യൂണിറ്റടക്കമുള്ള ഹെല്‍മെറ്റ് രൂപകല്‍പന ചെയ്തു. അതില്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുന്ന ഫില്‍ട്ടര്‍ മെംബ്രേനും ഫാനും ഘടിപ്പിച്ചു. ഈ ഫാന്‍ യു.എസ്.ബി സ്ലോട്ട് വഴി ചാര്‍ജ് ചെയ്താല്‍ ആറുമണമണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം.

ഒരു സ്വതന്ത്ര ലബോറട്ടറി ഡല്‍ഹിയിലെ റോഡുകളില്‍ നടത്തിയ പരിശോധനയില്‍ ഈ ഹെല്‍മെറ്റിന് 80 ശതമാനത്തിലധികം മലിനീകരണം തടയാന്‍ കഴിയുമെന്ന് സ്ഥിരീകരിച്ചതായി പഥക് പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചതിന് ശേഷമുള്ള പുറത്തെ പൊടിയില്‍ നിന്നും വാഹന മലിനീകരണത്തില്‍ നിന്നും ബൈക്ക് യാത്രക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിനായി ഹെല്‍മറ്റിനുള്ളില്‍ ഒരു എയര്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ചിരിക്കുന്നു.

ഹെല്‍മെറ്റിലെ എയര്‍ ഫില്‍ട്ടറുകള്‍ പുറത്ത് നിന്ന് വരുന്ന പൊടിപടലങ്ങളെ തടയുകയും ശുദ്ധവായു ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യും. എയര്‍ ഫില്‍ട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി സ്ലോട്ടും ഹെല്‍മറ്റില്‍ നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രികര്‍ക്ക് ശുദ്ധവായു പ്രദാനം ചെയ്യാന്‍ ഈ ഹെല്‍മെറ്റിന് കഴിയുമെന്ന് ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രത്യേക ഫീച്ചറുകളുള്ള ഷെല്ലിയോസ് ടെക്നോലാബ്സ് ഹെല്‍മെറ്റുകളുടെ വില 4,500 രൂപയാണ്. വരും ദിവസങ്ങളില്‍ ഇത് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫൈബര്‍ഗ്ലാസിന് പകരം തെര്‍മോപ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഭാരം കുറഞ്ഞ പതിപ്പ് വികസിപ്പിക്കുന്നതിനായി ഷെല്ലിയോസ് ഒരു വന്‍കിട നിര്‍മ്മാതാവുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഉല്‍പന്നത്തില്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് പഥക് പറഞ്ഞു.

മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഓരോ ബൈക്ക് യാത്രികര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ മോഡല്‍ ഹെല്‍മെറ്റ് ഉടന്‍ രാജ്യത്തുടനീളമുള്ള വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിക്കുമെന്ന് ഷെല്ലിയോസ് ടെക്‌നോലാബ്‌സ് അറിയിച്ചു.

2016ല്‍ പുതിയ ഹെല്‍മെറ്റ് വികസിപ്പിക്കുന്നതിന് മുന്നോടിയായി ഷെല്ലിയോസ് ടെക്‌നോലാബ്‌സ്, ബൈക്ക് യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. കൂടാതെ വരും ദിവസങ്ങളില്‍ പുതിയ സാങ്കേതികവിദ്യ സന്നിവേശിപ്പിച്ച ഹെല്‍മെറ്റുകള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

വാഹനം ഓടിക്കുമ്പോള്‍ ശുദ്ധവായു ശ്വസിക്കുന്നതിന് വേണ്ടിയാണ് കാര്‍ കമ്പനികള്‍ എയര്‍ ഫില്‍ട്ടര്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇതുവരെ ബൈക്കുകളില്‍ ഇത് ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോഴുള്ള മലിനീകരണത്തില്‍ നിന്ന് ബൈക്ക് യാത്രികരെ സംരക്ഷിക്കുന്ന, ശുദ്ധവായു ലഭിക്കുന്ന ഹെല്‍മെറ്റ് എങ്ങനെ ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ഹെല്‍മെന്റിന്റെ വില അല്‍പം കുറച്ചാല്‍ ആളുകള്‍ ഇത് വാങ്ങാന്‍ താല്‍പര്യപൂര്‍വം മുന്നോട്ടുവരുമെന്നാണ് തോന്നുന്നത്.


Click it and Unblock the Notifications








