BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് ആഭ്യന്തര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ദോസ്ത് ശ്രേണിയിലേക്ക്, ബഡാ ദോസ്ത് എന്ന പേരില്‍ ഇന്ത്യയില്‍ ഒരു പുതിയ ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനം (LCV) പുറത്തിറക്കുന്നത്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ബഡാ ദോസ്ത് i1, i2 മോഡലുകള്‍ക്ക് ലിമിറ്റഡ് ആനിവേഴ്സറി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അശോക് ലെയ്‌ലാന്‍ഡ്. ഈ പുതിയ ശ്രേണിയിലുള്ള LCV-കള്‍ക്ക് നിരവധി കൊമേഴ്‌സ്യല്‍-ഫസ്റ്റ് കാര്‍ പോലുള്ള സവിശേഷതകള്‍ ലഭിക്കുകയും ചെയ്യുന്നു. 3 വര്‍ഷം/1 ലക്ഷം കിലോമീറ്റര്‍ വാറന്റിയോടെയാണ് കമ്പനി ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അശോക് ലെയ്ലാന്‍ഡ് ബഡാ ദോസ്ത് i1 LCV-യുടെ പേലോഡ് 1250 കിലോഗ്രാമും ബഡാ ദോസ്ത് i2 LCV-യുടെ പേലോഡ് 1425 കിലോഗ്രാമുമാണ്. ഈ രണ്ട് LCV-കള്‍ക്ക് 1750 mm വീതിയും 2596 mm (i1) ഉം 2745 mm (i2) നീളവുമുള്ള ഡെക്ക് അവരുടെ ക്ലാസിലെ ഏറ്റവും വീതിയേറിയതും നീളമേറിയതുമായ ഡെക്കുകളാണുള്ളത്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

i1-ല്‍ 10.6 മീറ്ററും i2-ല്‍ 11.3 മീറ്ററും കുറഞ്ഞ ടേണിംഗ് റേഡിയസ് ഉള്ള ഇന്റര്‍ സിറ്റി ഉപയോഗത്തിനും ഇന്‍ട്രാ സിറ്റി ഉപയോഗത്തിനും മികച്ച യാത്രകള്‍ക്കായി ഈ LCV-കള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ LCV-കള്‍ ഒപ്റ്റിമല്‍ പവര്‍, മൈലേജ്, പേലോഡ്, ലോഡിംഗ് സ്‌പേസ് എന്നിവയ്ക്കായി ക്രമീകരിച്ചിരിക്കുന്നു.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഓരോ യാത്രയിലും തങ്ങളുടെ ഉപഭോക്താക്കള്‍ പരമാവധി വരുമാനം നേടുന്നതിനായി ബഡാ ദോസ്ത് ശ്രേണി ക്രമീകരിച്ചിട്ടുണ്ടെന്നും രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളില്‍ വിന്യസിക്കുമെന്നും കമ്പനി പറയുന്നു. അശോക് ലെയ്‌ലാന്‍ഡ് നിരവധി ഇന്‍ഡസ്ട്രി ഫസ്റ്റ് ഫീച്ചറുകളോടെയാണ് ബഡാ ദോസ്ത് ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

സെന്‍ട്രല്‍ ലോക്കിംഗ്, കീലെസ് എന്‍ട്രി, ആന്റി-തെഫ്റ്റ് ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്ന ആദ്യത്തെ LCV വാണിജ്യ വാഹന ശ്രേണിയായി ബഡാ ദോസ്ത് ശ്രേണി മാറി.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ARAI സാക്ഷ്യപ്പെടുത്തിയ വാക്ക്ത്രൂ ക്യാബിന്‍, വിശ്രമിക്കാന്‍ കിടക്കയായി മാറ്റാവുന്ന സീറ്റുകള്‍, ഡാഷ് മൗണ്ടഡ് ഗിയര്‍ ലിവര്‍, എയര്‍ കണ്ടീഷനിംഗ്, റിവേഴ്‌സ് ക്യാമറ, മൊബൈല്‍ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത് കോളിംഗും ഉള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ ഓഫറുകള്‍ സാധാരണയായി പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ കാണപ്പെടുന്നു. ഇവിടെയുള്ള അശോക്‌ലെയ് ലാന്‍ഡ് LCV-കളുടെ വാണിജ്യ ശേഷിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല, മാത്രമല്ല ഡ്രൈവര്‍ക്ക് സുഖവും സവിശേഷതകളും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ബഡാ ദോസ്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ന് തങ്ങള്‍ക്ക് ഒരു പ്രത്യേക ദിനമാണെന്ന് അശോക് ലെയ്‌ലാന്‍ഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ഈ അവസരത്തില്‍ തങ്ങളുടെ ബഡാ ദോസ്ത് ശ്രേണി വിപുലീകരിക്കുമെന്നും ബഡാ ദോസ്ത് i1, ബഡാ ദോസ്ത് i2 എന്നിവ സമാരംഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അശോക് ലെയ്‌ലാന്‍ഡിന്റെ ഒരു പ്രധാന വളര്‍ച്ചാ മേഖലയാണ് LCV, തങ്ങളുടെ ആഭ്യന്തര, അന്തര്‍ദേശീയ വില്‍പ്പന വിപുലീകരിക്കുന്നതില്‍ ബഡാ ദോസ്ത് റേഞ്ച് നിര്‍ണായക പങ്ക് വഹിക്കുകയും ആഗോള ടോപ്പ് 10 വാണിജ്യ വാഹന നിര്‍മാതാവ് എന്ന തങ്ങളുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള യാത്രയില്‍ തങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

''തങ്ങളുടെ ദോസ്ത്, ബഡാ ദോസ്ത് ശ്രേണി ഈ വിഭാഗത്തിലെ ഏറ്റവും വിജയകരമായ വാഹനങ്ങളാണെന്നാണ് അശോക് ലെയ്‌ലാന്‍ഡിന്റെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ മേധാവി രജത് ഗുപ്ത പറഞ്ഞത്.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു. ബഡാ ദോസ്ത് ഒരു ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നമാണ്, മികച്ച അനുഭവം ഉറപ്പാക്കുകയും ഉപഭോക്താവില്‍ ആത്മവിശ്വാസവും ജനപ്രീതിയും നേടിയെടുക്കുകയും ചെയ്യുന്നു.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ ശ്രേണിയുടെ കരുത്ത് പ്രകടിപ്പിക്കുന്ന 35,000 വാഹനങ്ങള്‍ ഇന്ന് വിജയകരമായി ഓടുന്നുണ്ട്. ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഓഫറുകള്‍ വിപുലീകരിക്കുകയും പേലോഡ് കപ്പാസിറ്റിയും ആപ്ലിക്കേഷനുകളുടെ വിശാലമായ ശ്രേണിയും ഉള്‍ക്കൊള്ളുകയും അതുവഴി തങ്ങളുടെ LCV പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുകയും ചെയ്യും. LCV സെഗ്മെന്റില്‍ വിപണി വിഹിതം ആക്രമണാത്മകമായി നേടുന്നത് തുടരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

70 bhp കരുത്തും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. വാഹനത്തിന്റെ ഡിമാന്‍ഡ് അനുസരിച്ച് ഭാവിയില്‍ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനും ബ്രാന്‍ഡ് പദ്ധതിയിടുന്നുവെന്നാണ് സൂചന.

BADA DOST ശ്രേണിക്ക് ആനിവേഴ്‌സറി എഡിഷനുമായി Ashok Leyland; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അശോക് ലെയ്‌ലാന്‍ഡിന്റെ 1700-ലധികം എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുടെ ശക്തമായ ശൃംഖല, പ്രധാന ഹൈവേകളില്‍ ഓരോ 75 കിലോമീറ്ററിലും ഒരു അംഗീകൃത സര്‍വീസ് സെന്ററും ഡിജിറ്റല്‍ ടൂളുകള്‍ക്കൊപ്പം ആഫ്റ്റര്‍ മാര്‍ക്കറ്റ് സപ്പോര്‍ട്ടിനായി 53,000 ടച്ച് പോയിന്റുകളും ഉണ്ടെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, August 30, 2022, 11:01 [IST]
English summary
Ashok leyland launches bada dost anniversary edition find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X