കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ഓലയ്ക്കൊപ്പം രാജ്യത്തേക്ക് ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ചവരാണ് ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് സിമ്പിള്‍ വണ്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

അവതരണത്തിനു മുന്നേ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ച സിമ്പിൾ എനർജിക്ക് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം മോഡലായ വൺ ഇവിക്ക് ഇതുവരെ 55,000 ബുക്കിംഗുകളോളം ലഭിച്ചതായാണ് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയത്.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ഉടൻ വിൽപ്പന ആരംഭിക്കാൻ തയാറെടുക്കുന്ന തങ്ങളുടെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിൾ വണ്ണിന്റെ ടെസ്റ്റ് ഡ്രൈവുകൾ ജൂലൈ 20 മുതൽ രാജ്യത്തെ 13 നഗരങ്ങളിലായി ആരംഭിക്കുമെന്നും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ്.

MOST READ: ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാ സാധ്യതയുള്ള ഉപഭോക്താക്കൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കായി വൺ ‌ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുമെന്നാണാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും പിന്നീട് ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, പനാജി തുടങ്ങിയ നഗരങ്ങളിലും ടെസ്റ്റ് റൈഡുകൾ നടത്തും.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

സിമ്പിൾ എനർജി വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിൽ ടെസ്റ്റുകൾ നടത്താൻ ഉദ്ദേശിക്കുന്നുമുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ സ്ലോട്ടുകൾ റിസർവ് ചെയ്യാനും സാധിക്കും. ഇരുചക്രവാഹന നിർമാതാവ് സെപ്റ്റംബർ വരെ വിവിധ നഗരങ്ങളിൽ വരാനിരിക്കുന്ന ടെസ്റ്റ് ഡ്രൈവുകളുടെ ഒരു ഷെഡ്യൂളും പുറത്തുവിട്ടിട്ടുണ്ട്.

MOST READ: പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ഈ മാസം ആദ്യം ഇലക്ട്രിക് വാഹനങ്ങളിൽ തീപിടിത്തം വർധിക്കുന്നതിനെത്തുടർന്ന് സർക്കാരിന്റെ നയത്തിൽ മാറ്റം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടി സിമ്പിൾ വൺ സ്‌കൂട്ടറിന്റെ ഡെലിവറികൾ കമ്പനി സെപ്റ്റംബർ വരെ നീട്ടിയിട്ടുമുണ്ട്. അതിനാൽ ടെസ്റ്റ് റൈഡുകൾക്ക് ശേഷം മോഡലിനായുള്ള ഡെലിവറികളും സിമ്പിൾ എനർജി ഉടൻ ആരംഭിക്കും.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന് 203 കിലോമീറ്റർ റിയൽ വേരിയന്റിന് 1,09,999 രൂപയും 300 കിലോമീറ്ററിലധികം വരുന്ന ലോംഗ് റേഞ്ച് വേരിയന്റിന് 1,44,999 രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന. ഇലക്ട്രിക് സ്കൂട്ടറിന്റെ ലോംഗ് റേഞ്ച് വേരിയന്റിന് ഒരു അധിക ബാറ്ററി പായ്ക്ക് വഴിയാണ് കൂടുതൽ റേഞ്ച് കമ്പനി ഉറപ്പാക്കുന്നത്.

MOST READ: ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്‌സുകള്‍ ഇതാ

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

നിലവിൽ സിമ്പിൾ എനർജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടോക്കൺ തുകയായ 1,947 രൂപയ്ക്ക് സ്കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്യാനും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സാധിക്കും. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള അത്യാധുനിക നിർമാണശാലയിലാണ് സിമ്പിൾ വൺ ഇ-സ്‌കൂട്ടർ നിർമിക്കുന്നത്.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രതിവർഷം 12.5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റും കമ്പനി കമ്മീഷൻ ചെയ്തിട്ടുണ്ട്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ആഗോള പരിവർത്തനത്തിന്റെ മുൻ‌നിരയിൽ നിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ സിമ്പിൾ എനർജിയുടെ മോഡൽ നിരയിൽ ഭാവിയിൽ കൂടുതൽ ഇലക്ട്രിക് മോഡലുകൾ അണിനിരക്കുമെന്നും ബ്രാൻഡ് ഉറപ്പു നൽകിയിട്ടുണ്ട്.

MOST READ: ഒന്നും രണ്ടുമല്ല 2.99 ലക്ഷം; Sixties & Vieste മോഡലുകളുടെ വിലകൾ വെളിപ്പെടുത്തി Keeway

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

സിമ്പിൾ വണ്ണിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 72 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നവീകരിച്ച 8.5 kW മോട്ടോറുമായി സ്കൂട്ടർ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സംവിധാനവും വരാനിരിക്കുന്ന ഇലക്‌ട്രിക് സ്കൂട്ടറിനെ പിന്തുണയ്ക്കുകയും ചെയ്യും.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

2.95 സെക്കന്‍ഡിനുള്ളിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് 2.85 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. പുതിയ ബാറ്ററി കൂടി വരുന്നതോടെ മൊത്തത്തിലുള്ള റേഞ്ച് 300 കിലോമീറ്ററിൽ അധികമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

വലിയ 30 ലിറ്റർ ബൂട്ടും ഓൺബോർഡ് നാവിഗേഷൻ, റൈഡിംഗ് മോഡുകൾ, ഫോൺ ആപ്പ്, കോൾ, മ്യൂസിക് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള സ്മാർട്ട് ഫീച്ചറുകളാലും സിമ്പിൾ വൺ സമ്പന്നമാണ്.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ഇലക്ട്രിക് വാഹന രംഗത്തെ ഏറ്റവും ഉയർന്ന കാര്യക്ഷമത കൈവരിക്കാൻ വൺ ഇവിയുടെ ഇലക്ട്രിക് പവർട്രെയിനിനെ അതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) പ്രാപ്തമാക്കുന്നുവെന്ന് സിമ്പിൾ എനർജി അവകാശപ്പെടുന്നുണ്ട്.

കൈകളിലേക്ക് എത്താൻ വൈകില്ല, Simple One ഇലക്ട്രിക് സ്കൂട്ടറിനായുള്ള ടെസ്റ്റ് ഡ്രൈവ് ജൂലൈ 20 മുതൽ

ISO 26262 സുരക്ഷാ പിന്തുണ ലഭിക്കുന്ന രീതിയിലാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതും സിമ്പിൾ വൺ ഇലക്‌ട്രിക് സ്കൂട്ടറിനെ വ്യത്യസ്‌തമാക്കും. ഇന്ത്യയിൽ ഓല S1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യുബ്, ഏഥര്‍ 450X എന്നീ വമ്പൻമാരുമായാണ് ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ സിമ്പിള്‍ വൺ മത്സരിക്കുക.

More from DriveSpark

Article Published On: Monday, May 30, 2022, 14:41 [IST]
English summary
Test drives for simple one electric scooter will commence from july 20 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X