ഇലക്ട്രിക് സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

ഇന്ന് മോട്ടോർസൈക്കിളുകളേക്കാൾ ആരാധകരുള്ള ഒരു വിഭാഗമാണ് ഇന്ത്യയിൽ സ്‌കൂട്ടറുകളുടേത്. മിക്കവീടുകളിലും ഒരു സ്‌കൂട്ടറിന്റെ സാന്നിധ്യമുണ്ടാവുമിപ്പോൾ. ശരിക്കും ബൈക്കുകളേക്കാൾ പ്രായോഗികമാണെന്ന കാര്യമാണ് ഇവ ഇത്രയും ഹിറ്റാവാനുള്ള കാരണം.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

സാധാനങ്ങൾ കൊണ്ടുപോവാനും തിരക്കേറിയ റോഡുകളിൽ അനായാസം കൊണ്ടുനടക്കാനാവുന്നതും സ്‌കൂട്ടറുകളിലേക്ക് ആളുകളെ കൂടുതൽ അടുപ്പിച്ചു. സ്‌കൂട്ടർ വിൽപ്പന ഈയടുത്ത മാസങ്ങളിൽ കുതിച്ചുയരുകയാണ്. എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും വിൽപ്പനയിൽ ശ്രദ്ധേയമായ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

അതേസമയം ഈ സെഗ്‌മെന്റിൽ പുതിയ ലോഞ്ചുകളുടെ ഒരു പരമ്പരയും ഉണ്ടായിട്ടുണ്ടെന്നതും വിപണി വളരുന്നതിന്റെ സൂചനയാണ്. 2022 ഓഗസ്റ്റിൽ ഇന്ത്യയിലെ സ്‌കൂട്ടർ വിൽപ്പന 5.91 ശതമാനം വർധിച്ച് 4,48,178 യൂണിറ്റായി ഉയർന്നു.

MOST READ: Keeway K300N നേക്കഡ് ബൈക്ക് വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

2021 ഓഗസ്റ്റിൽ വിറ്റ 4,23,169 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 25,009 യൂണിറ്റുകളുടെ വളർച്ചയാണിത്. പോയ മാസം ആഭ്യന്തര വിപണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 സ്‌കൂട്ടറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

എല്ലാത്തവണത്തെയും പോലെ തന്നെ 2022 ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. 2021 ഓഗസ്റ്റിൽ വിറ്റ 2,04,659 യൂണിറ്റിൽ നിന്ന് 8.05 ശതമാനം വർധിച്ച് 2,21,143 യൂണിറ്റുകളായി മോഡലിന്റെ വിൽപ്പന ഉയർന്നു. ആക്ടിവയ്ക്ക് 49.34 ശതമാനം ഓഹരിയാണ് ഇന്ന് ഇന്ത്യയിലുള്ളത്.

MOST READ: ഇന്ത്യയിൽ നിർമിച്ച ലക്ഷ്വറി ഇലക്‌ട്രിക് സെഡാൻ, Mercedes-Benz EQS 580 4Matic സെപ്റ്റംബർ 30-ന് എത്തും

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

രാജ്യത്തെ യുവാക്കളുടെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് ആക്ടിവ പ്രീമിയം എഡിഷനും കമ്പനി അവതരിപ്പിച്ചത് ഓഗസ്റ്റിലാണ്. ഇതിന്റെ എക്സ്ഷോറൂം വില 75,400 രൂപയാണ്. ടോപ്പ്-സ്പെക്ക് ആക്ടിവ DLX വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 1,000 രൂപയുടെ അധിക ചെലവ് മാത്രമാണ് ലഭിക്കുന്നത്.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

2021 ഓഗസ്റ്റിൽ വിറ്റ 45,625 യൂണിറ്റുകളിൽ നിന്ന് 53.59 ശതമാനം വർധിച്ച് 70,075 യൂണിറ്റ് വിൽപ്പനയുമായി ടിവിഎസ് ജുപ്പിറ്ററാണ് പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്‌കൂട്ടർ. ജുപ്പിറ്റർ 15.64 ശതമാനം ഓഹരിയോടെ 24,450 യൂണിറ്റ് വളർച്ചയാണ് 2022 ഓഗസ്റ്റിൽ മോഡൽ സ്വന്തമാക്കിയിരിക്കുന്നത്.

MOST READ: നിരവധി മാറ്റങ്ങളോടെ Monster SP അവതരിപ്പിച്ച് Ducati; വില്‍പ്പനയ്ക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

2021 ഓഗസ്റ്റിൽ വിറ്റ 49,135 യൂണിറ്റുകളിൽ നിന്ന് 17.83 ശതമാനം വിൽപ്പന കുറഞ്ഞ് 40,375 യൂണിറ്റുകളായി മൂന്നാം സ്ഥാനത്ത് എത്തിയത് സുസുക്കി ആക്‌സസാണ്. നിലവിൽ രാജ്യത്ത് സ്‌കൂട്ടറിന് ഈ വിഭാഗത്തിൽ 9.01 ശതമാനം ഓഹരിയാണുള്ളതും.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

2021 ഓഗസ്റ്റിൽ വിറ്റ 26,288 യൂണിറ്റുകളിൽ നിന്ന് 5.18 ശതമാനം വർധിച്ച് 27,649 യൂണിറ്റുകളുടെ വിൽപ്പനയുമായി ടിവിഎസ് എൻടോർഖ് അഞ്ചാം സ്ഥാനത്തെത്തി. 125 സിസി സ്കൂട്ടറിന് 6.17 ശതമാനം ഓഹരിയാണ് നിലവിൽ ആഭ്യന്തര വിപണിയിലുള്ളത്.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

2021 ഓഗസ്റ്റിൽ വിറ്റഴിച്ച 17,200 യൂണിറ്റിൽ നിന്ന് 3.55 ശതമാനം ഇടിഞ്ഞ് 16,589 യൂണിറ്റായി ഹീറോ പ്ലെഷർ പോയ മാസം വിൽപ്പന കണക്കിന്റെ അടിസ്ഥാനത്തിൽ ആറാം സ്ഥാനത്തെത്തി. പോയ വർഷം ഓഗസ്റ്റിൽ ഓഗസ്റ്റിൽ വിറ്റ 11,011 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഓഗസ്റ്റിൽ 12,146 യൂണിറ്റുകളായി വിൽപനയിൽ 10.31 ശതമാനം വളർച്ചയോടെ സുസുക്കി ബർഗ്മാൻ ഏഴാം സ്ഥാനം കൈവരിച്ചു.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

കഴിഞ്ഞ മാസം ഹീറോ ഡെസ്റ്റിനി 11,213 യൂണിറ്റുകൾ വിറ്റഴിച്ചു. 2021 ഓഗസ്റ്റിൽ മോഡലിന്റെ വിൽപ്പനയെ അപേക്ഷിച്ച് ഇത്തവണ 35.878 ശതമാനം വർധവാണ് ഹീറോ മോട്ടോകോർപിന് 125 സിസി മോഡൽ സ്വന്തമാക്കികൊടുത്തത്.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ റേ ZR, ഫാസിനോ 125 എന്നിവ പട്ടികയിൽ അവസാന സ്ഥാനത്തുണ്ട്. ഇവ രണ്ടും വിൽപനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയത് കമ്പനിക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

റേ ZR വിൽപ്പന 2021 ഓഗസ്റ്റിൽ വിറ്റ 16,064 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 36.98 ശതമാനം ഇടിഞ്ഞ് 10,124 യൂണിറ്റിലെത്തിയപ്പോൾ ഫാസിനോ വിൽപ്പന 2021 ഓഗസ്റ്റിൽ വിറ്റ 18,037 യൂണിറ്റിൽ നിന്ന് 2022 ഓഗസ്റ്റിൽ 49.27 ശതമാനം ഇടിഞ്ഞ് 9,150 യൂണിറ്റായി കുറഞ്ഞു.

ഇവി സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവോടെ പെട്രോൾ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും സമീപ മാസങ്ങളിൽ പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ വലിയ ഉയർച്ച കൈവരിക്കാനാവുന്നത് ഈ രംഗത്തെ പ്രമുഖ വാഹന നിർമാതാക്കൾക്കെല്ലാം ആശ്വാസമേകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Sunday, September 18, 2022, 12:00 [IST]
English summary
Top 10 scooters august 2022 honda activa at number one position
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X