പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

By Dijo Jackson

ഫ്രീസ്റ്റൈല്‍, ഫോര്‍ഡിന്റെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫോര്‍ഡ് ഫ്രീസ്റ്റെല്‍ ഇന്ത്യയില്‍ എത്തിയത്. ഫിഗൊ ഹാച്ച്ബാക്കാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന് അടിസ്ഥാനം. എന്നാല്‍ ഔദ്യോഗിക വരവിന് മുമ്പെ പുതിയ ഫോര്‍ഡ് ഫ്രീസ്റ്റൈലിനെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

കമ്പനിയുടെ ഗുരുഗ്രാം കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നുമാണ് ചിത്രങ്ങള്‍. രൂപത്തിലും ഭാവത്തിലും പരുക്കനാണ് ഫ്രീസ്റ്റൈല്‍. ഫോര്‍ഡ് മസ്താംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഗ്രില്ലാണ് കാറിലെ പ്രധാന ആകര്‍ഷണം.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

പുതിയ പരിഷ്‌കരിച്ച ബോണറ്റും ഫ്രീസ്റ്റൈലില്‍ എടുത്തുപറയണം. പിന്നിലേക്ക് നീണ്ട ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ഡിസൈന്‍ പ്രത്യേകതയാണ്. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയാണ് ഫോഗ്‌ലാമ്പുകളുടെ സ്ഥാനം.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

ബമ്പറില്‍ സ്‌കിഡ് പ്ലേറ്റുണ്ടെന്നതും ശ്രദ്ധേയം. മേലാസകലമുണ്ട് ബ്ലാക് ക്ലാഡിംഗ്. സ്‌പോര്‍ടി പരിവേഷത്തെ പിന്തുണക്കുന്ന റൂഫ് റെയിലുകളാണ് കാറില്‍.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

ഡോറുകളിലൂടെ കടന്നു പോകുന്ന ക്യാരക്ടര്‍ ലൈന്‍ ഫ്രീസ്റ്റൈലിന് വേറിട്ട ചന്തം കാഴ്ചവെക്കുന്നു. അതേസമയം ഫ്രീസ്റ്റൈലിന്റെ പിന്‍ഭാഗം ഫിഗൊ ഹാച്ച്ബാക്കിനെ ഓര്‍പ്പെടുത്തും. എന്നാല്‍ പിന്‍ബമ്പറുകള്‍ ഒരല്‍പം ഉയര്‍ന്നിട്ടുണ്ട്.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

ഡാഷ്‌ബോര്‍ഡിന് മുകളിലുള്ള 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ സംവിധാനമാകും അകത്തളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുക. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഫോര്‍ഡ് SYNC3 യുടെ ഭാഗമായി ലഭ്യമാണ്.

Recommended Video

Mahindra Rexton Quick Look; Specs, Interior And Exterior - DriveSpark
പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

ആറു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആക്ടിവ് റോള്‍ഓവര്‍ പ്രിവന്‍ഷന്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഫോര്‍ഡ് ഫ്രീസ്റ്റൈലിലുണ്ട്.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ മറ്റൊരു വിശേഷം. എഞ്ചിന് പരമാവധി 94.6 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാനാവും.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

അതേസമയം 1.5 ലിറ്റര്‍ എഞ്ചിനാണ് ഡീസല്‍ പതിപ്പില്‍. 99 bhp കരുത്തും 215 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഏറ്റവും പുതിയ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

189 mm ആണ് ഫ്രീസ്റ്റൈലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫിഗൊയെക്കാളും 15 mm അധിക ഉയരം ഫ്രീസ്റ്റൈല്‍ സസ്‌പെന്‍ഷനുണ്ട്. 15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളും കാറിന്റെ പരുക്കന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

വരവില്‍ ആറു ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം രൂപ വരെ ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടായി i20 ആക്ടിവ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നിവരുമായി ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ വിപണിയില്‍ കൊമ്പുകോര്‍ക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ - വിവരങ്ങള്‍ പുറത്ത്!

02.ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഈ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്; അറിയേണ്ട ചില കാര്യങ്ങള്‍

03.ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!

04.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

05.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

Spy Image Source: Facebook

More from DriveSpark

Article Published On: Wednesday, March 28, 2018, 13:51 [IST]
English summary
Ford Freestyle Spotted Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X